കെ.വി. നാരായണൻ
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു നാരായണൻ തണ്ടാൻ എന്ന പേരിലറിയപ്പെട്ട കെ.വി. നാരായണൻ (ജീവിതകാലം: ഫെബ്രുവരി 1919 - 1991)[1]. ചിറ്റൂർ ദ്വയാംഗ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്[2]. 1949-ൽ ഐസ്പിയിൽ അംഗമായ നാരയണൻ 1952ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നത്. 1948-വരെ കൊച്ചിൻ പ്രജാമണ്ഡലത്തിന്റെ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1963-65 കാലഘട്ടത്തിൽ കേരളനിയമസഭയുടെ പ്രൈവറ്റ് മെമ്പേഴ്സ് ബിൽസ് ആൻഡ് റെസൊലൂഷൻ കമ്മറ്റിയുടെ ചെയർമാനയിരുന്നു. അയിലൂർ പഞ്ചായത്ത് പ്രസിഡന്റ്, കേരള കർഷക സംഘത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി, സംസ്ഥാന കമ്മിറ്റി എന്നിവിടങ്ങളിൽ അംഗമായിരുന്നു. 1977ലെ കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലങ്കോട് നിന്ന് മത്സരിച്ചെങ്കിലും 438 എന്ന തുച്ഛമായ വോട്ടുകൾക്ക് സി. വാസുദേവ മേനോനോട് പരാജയപ്പെട്ടു[3]. അവലംബം
|
Portal di Ensiklopedia Dunia