കുചേലൻ (തമിഴ് ചലച്ചിത്രം)
രജനികാന്തിനെ നായകനാക്കി പി. വാസു സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രമാണ് കുസേലൻ (കുചേലൻ എന്നു മലയാളത്തിൽ). ശ്രീനിവാസന്റെ തിരക്കഥയിൽ മലയാളത്തിൽ 2008-ൽ പുറത്തിറങ്ങിയ കഥ പറയുമ്പോൾ എന്ന മലയാളചലച്ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ഈ ചിത്രം[1]. അഭിനേതാക്കളും കഥാപാത്രങ്ങളുംമലയാളത്തിൽ മമ്മൂട്ടി അവതരിപ്പിച്ച അശോക് കുമാർ സൂപ്പർ സ്റ്റാർ സിനിമാ നടനെയാണ് രജനികാന്ത് കുചേലനിൽ അവതരിപ്പിക്കുന്നത്. ശ്രീനിവാസൻ അവതരിപ്പിച്ച ബാർബർ ബാലൻ പശുപതിയിലൂടെ പുനർജനിക്കുന്നു. വടിവേലുവാണ് മലയാളത്തിൽ ജഗദീഷ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീന, നയൻതാര എന്നിവരാണ് നായികാവേഷങ്ങളിലെത്തുന്നത്. പ്രഭു ഗണേശൻ, സന്താനം, ലിവിംഗ്സ്റ്റൺ, മംമ്ത മോഹൻദാസ് തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഗാനങ്ങൾയുവ സംഗീത സംവിധായകനായ ജി.വി. പ്രകാശ് കുമാർ ആണ് കുചേലനിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ പ്രശസ്ത ഗായകർ പാടുന്ന അഞ്ച് ഗാനങ്ങളാണ് ഉള്ളത്.
തെലുഗു പതിപ്പ്ചിത്രത്തിന്റെ തെലുഗു പതിപ്പും ഇതോടൊപ്പം തന്നെ പുറത്തിറങ്ങുന്നുണ്ട്. കഥാനായകുഡു എന്നാണ് തെലുങ്കിൽ പേര്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia