മീന ദുരൈരാജ്, (തമിഴ്: மீனா) (ജനനം സെപ്റ്റംബർ 16) [4] തെന്നിന്ത്യൻ ചലച്ചിത്രനടിയാണ്. മീന എന്ന വിളിപ്പേരിലാണ് മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം[5], ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്. ഷൈലോക്ക് എന്ന ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച വച്ചു.[6]
സ്വകാര്യജീവിതം
ചെന്നൈയിലാണ് മീന ജനിച്ചത്. തമിഴ് വംശജനായ പിതാവ് ദുരൈരാജിന്റേയും കേരളത്തിലെകണ്ണൂർ ജില്ലയിലെ ചിറക്കൽ പാലസിൽനിന്നുള്ള മലയാളിയായ മാതാവ് രാജമല്ലികയുടേയും സംരക്ഷണയിൽ ചെന്നൈയിലാണ് മീന വളർന്നത്.[2] ചെന്നൈയിലെ വിദ്യോദയ സ്കൂളുകളിൽ പഠനത്തിനു ചേർന്നു. അവളുടെ തിരക്കേറിയ അഭിനയ ഷെഡ്യൂൾ കാരണം എട്ടാം ക്ലാസ്സിൽ സ്കൂൾ വിദ്യാഭ്യാസം നിർത്തേണ്ടിവരുകയും പിന്നീട് സ്വകാര്യ കോച്ചിംഗിലൂടെ ചെന്നൈയിലെ വിദ്യോദയ സ്കൂളുകളിൽനിന്ന് പത്താം ക്ലാസ് പൂർത്തിയാക്കുകയും ചെയ്തു. 2006 ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഓപ്പൺ യൂണിവേഴ്സിറ്റി സമ്പ്രദായത്തിലൂടെ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പരിശീലനം ലഭിച്ച ഒരു ഭരതനാട്യം നർത്തകിയായ മീന, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിൽ പ്രാവീണ്യമുള്ള വനിതയാണ്.
ബാംഗ്ലൂർ ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ എഞ്ചിനീയറായ വിദ്യാസാഗറിനെ 2009 ജൂലൈ 12 ന് ആര്യ വ്യാസ സമാജ് കല്യാണ മണ്ഡപത്തിൽ വച്ച് മീന വിവാഹം കഴിച്ചു. പിന്നീട് ദമ്പതികൾ ആന്ധ്രാപ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചു. മേയർ രാമനാഥൻ ചെട്ടിയാർ ഹാളിൽ വിവാഹ സൽക്കാരം നടത്താൻ ദമ്പതികൾ വീണ്ടും ചെന്നൈയിലെത്തുകയും അതിൽ ദക്ഷിണേന്ത്യയിലെ പ്രമുഖരായ എല്ലാ അഭിനേതാക്കളും പങ്കെടുത്തിരുന്നു. ദമ്പതികളുടെ മകളായ "നൈനിക വിദ്യാസാഗർ" (ജനനം: 1 ജനുവരി 2011)[7][8] നടൻ വിജയ്‌ക്കൊപ്പം തെറി (2016) എന്ന ചിത്രത്തിലൂടെ അഞ്ചാം വയസ്സിൽ അഭിനയരംഗത്തേക്ക് പ്രവേശിച്ചു.
അഭിനയ ജീവിതം
നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു പിറന്നാൾ വിരുന്നിനിടെ മീനയെ കണ്ടപ്പോൾ ഗണേശൻ മീനയെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു.[5]. ഒരു ഇതിഹാസമായ നടൻ തന്നെ കണ്ടെത്തിയതിൽ താൻ അഭിമാനിക്കുന്നു എന്ന് മീന പിന്നീട് പറയുകയുണ്ടായി.[5].
ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം.[5] തുടർന്ന് മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങൾ മീനയെ തേടിയെത്തി. എങ്കിലും തമിഴിലും തെലുങ്കിലുമായിരുന്നു മീനയ്ക്ക് അവസരങ്ങൾ കൂടുതൽ.
മുത്തു, എജമാൻ, വീര , അവൈ ഷണ്മുഖി, മുടമേസ്ത്രി എന്നിവയാണ് മീനയുടെ തമിഴിലെ പ്രദർശനവിജയം നേടിയ ചിത്രങ്ങൾ. രജനികാന്തിന്റെ കൂടെ ബാലതാരമായും, പിന്നീടെ വളർന്നപ്പോൾ നായികയായും അഭിനയിച്ചു എന്നൊരു പ്രത്യേകത കൂടിയുണ്ട് മീനയ്ക്ക്. തമിഴ് സിനിമയായ മുത്തു ജപ്പാനിൽ പ്രദർശനവിജയം നേടിയതോടുകൂടി മീനയ്ക്ക് അന്താരാഷ്ട്ര പ്രശസ്തിയും ലഭിച്ചു.
മീന നായികയായ കഥ പറയുമ്പോൾ എന്ന ചിത്രം മലയാളത്തിൽ വൻ വിജയം നേടിയിരുന്നു. തുടർന്ന് കുശേലൻ എന്ന പേരിൽ തമിഴിലും കഥാനായകുഡു എന്ന പേരിൽ കന്നഡയിലും ഈ ചിത്രം പുനർനിർമ്മിക്കുകയുണ്ടായി. ഇവയിലും മീന തന്നെയായിരുന്നു നായിക. കുശേലനിൽ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞുപോയി എന്നതിൽ മീനയ്ക്ക് പരിതാപമുണ്ടായിരുന്നതായി മീന പിന്നീട് പറയുകയുണ്ടായി.[9]
മീനയുടേതായ ചിത്രങ്ങളിൽ മീനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങൾ ഭാരതി കണ്ണമ്മ (തമിഴ്), ഷോക്ക് (തമിഴ്), സീത രാമയ്യ ഗാരി മണവാരലു (തെലുഗു), സാന്ത്വനം (മലയാളം), സ്വാതി മുത്തു (കന്നഡ) എന്നിവയാണ്.[5]
പിന്നണിഗായിക
മനോജ് ഭാരതിയുടെ കൂടെ ചില ആൽബങ്ങളിൽ പാടിയിട്ടുണ്ട് മീന. കാതൽ സഡുഗുഡു എന്ന തമിഴ് സിനിമയിലെ ഒരു ഗാനവും മീന പാടുകയുണ്ടായി.[10] തമിഴ് നടനായ വിക്രമിന്റെ കൂടെ 16 വയതിനിലെ, കാതലിസം എന്നീ പോപ്പ് ആൽബങ്ങളും മീന പുറത്തിറക്കുകയുണ്ടായി.[11][12]
മികച്ച നടിക്കുള്ള ജയ്ഹിന്ദ് ടിവി മൂവി അവാർഡ്
മികച്ച നടിക്കുള്ള വയലാർ ഫിലിം അവാർഡ്
നാമനിർദ്ദേശം –മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് സൗത്ത്
നാമനിർദ്ദേശം – മികച്ച നടിക്കുള്ള SIIMA അവാർഡ്
↑Waheed, Sajahan (2001 September 27). "Meena's album delayed". New Straits Times. Archived from the original on 2014-06-10. Retrieved 2009-05-01. {{cite news}}: Check date values in: |date= (help)