ശങ്കർ മഹാദേവൻ
ഇന്ത്യക്കാരനായ ഒരു ചലച്ചിത്രപിന്നണിഗായകനും സംഗീതസംവിധായകനുമാണ് ശങ്കർ മഹാദേവൻ. തമിഴ് ചലച്ചിത്രരംഗത്തെ മികവുറ്റ ഒരു സംഗീതജ്ഞനായ ഇദ്ദേഹം, ബോളിവുഡ് ചിത്രങ്ങൾക്ക് സംഗീതം നൽകുന്ന ശങ്കർ-ഇഹ്സാൻ-ലോയ് ത്രയത്തിന്റെ ഭാഗമാണ്. ആദ്യകാല ജീവിതംപാലക്കാട് കുടുംബവേരുകള്ള ശങ്കർ മഹാദേവൻ, ജനിച്ചതും വളർന്നതും മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള ചെമ്പൂരിലാണ്.[1][2] ഇന്ത്യൻ ക്ലാസിക്കൽ സംഗീതവും കർണ്ണാടിക് സംഗീതവും ചെറുപ്പത്തിലേ പഠിച്ചുവന്ന ശങ്കർ തന്റെ അഞ്ചാം വയസ്സിൽ വീണ വായിക്കാൻ തുടങ്ങി. ഭീംസൺ ജോഷിയും ലതാമങ്കേഷക്കറും ചേർന്ന് ആദ്യമായി ആലപിച്ച ഗാനത്തിൽ വീണ വായിച്ചത് ശങ്കർ മഹാദേവനായിരുന്നു.[3]. ചെമ്പൂരിലെ .ഒ.എൽ.പിസ്കൂളിലായിരുന്നു സ്കൂൾ പഠനം. 1988 ൽ മുബൈ സർവകലാശാലക്ക് കീഴിലെ ആർ.എ.ഐ.ടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗിൽ ബിരുദമെടുത്തു. ഇപ്പോൾ ഹിന്ദി, തമിഴ്, കന്നട, തെലുഗു, മലയാളം, മറാത്തി ഭാഷകളിൽ ശങ്കർ ഗാനങ്ങൾ ആലപിക്കുന്നു. സംഗീത ജീവിതംസോഫ്റ്റ്വെയർ എഞ്ചിനീയറായി ഒറാക്കിൾ കോർപറേഷനിൽ ജോലിചെയ്ത ശങ്കർ സംഗീതമാണ് തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞ് അതിലേക്ക് ചുവടുമാറ്റുകയായിരുന്നു. എ.ആർ.റഹ്മാനുമായുള്ള 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ" എന്ന ചിത്രത്തിലെ ഗാനാലാപനത്തിന് ലഭിച്ച ദേശീയ ചലച്ചിത്രപുരസ്കാരമാണ് പിന്നണിഗായകനെന്ന നിലയിൽ ശങ്കറിന് ലഭിക്കുന്ന ആദ്യ ദേശീയപുരസ്കാരം. "ബ്രീത്‌ലസ്സ്" എന്ന സംഗീത ആൽബത്തിലൂടെ ശങ്കർ കൂടുതൽ പ്രസിദ്ധനായി. പിന്നിടദ്ദേഹം സംഗീതസംവിധാനരംഗത്തേക്ക് വരികയും ബോളിവുഡിലെ ശങ്കർ-ഇഹ്സാൻ-ലോയ് സംഘത്തിന്റെ ഭാഗമാവുകയും ചെയ്തു. സിൽക് എന്ന ജാസ്സ് -ഫ്യൂഷൻ ബാൻഡിൽ ലൂയിസ് ബാങ്കിന്റെ കീബോർഡ്, ശിവമണിയുടെ മേളപ്പെരുക്കം, ശ്രീധർ പാർത്ഥസാരഥിയുടെ മൃദംഗം, കാൾ പീറ്റേഴ്സിന്റെ ബാസ്സ് ഗിറ്റാർ എന്നിവയുടെ കൂടെ ശങ്കർ വിജയകരമായി പ്രവർത്തിക്കുന്നു. സീ ടി.വിയുടെ സംഗീത റിയാലിറ്റി ഷൊ ആയ "സ രി ഗ മ പ ചാലഞ്ച് 2009" ൽ ശങ്കർ ഉപദേശകനായി പ്രവർത്തിക്കുന്നു[4]. ദൂരദർശൻ പ്രക്ഷേപണം ചെയ്തുവരാറുള്ള പ്രശസ്തമായ ചലേ ഹം ഗാനത്തിന്റെ സംഗീതസംവിധായകനുമാണ് ശങ്കർ. ആ ഗാനത്തിന്റെ ഗായകനും അദ്ദേഹം തന്നെ. ആൽബങ്ങൾ
പുരസ്കാരങ്ങൾ
2003-ഏറ്റവും മികച്ച സംഗീതസംവിധായകൻ - ചിത്രം കൽ ഹോ ന ഹോ 2005-ഏറ്റവും മികച്ച സംഗീതസംവിധായകൻ-ചിത്രം ബുൻഡി ഔർ ബബ്‌ലി അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia