ശ്രേയ ഘോഷാൽ (ബംഗാളി: শ্রেয়া ঘোষাল ; ജനനം മാർച്ച് 12 1984)[2] ഇന്ത്യക്കാരിയായ ഒരു ചലച്ചിത്ര പിന്നണിഗായികയാണ്. ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതൽ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ,[3]മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും അവർ ഗാനങ്ങൾ ആലപിക്കുന്നു. ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് 2002, 2005, 2007, 2008 ,2022 എന്നീ വർഷങ്ങളിലായി അഞ്ചുതവണ ശ്രേയ ഘോഷാലിനു ലഭിച്ചിരുന്നു. ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡുകളിൽ അഞ്ചെണ്ണമുൾപ്പെടെ 6 ഫിലിം ഫെയർ അവർഡുകൾ, മികച്ച പിന്നണി ഗായികയ്ക്കുള്ള ഒൻപത് സൌത്ത് ഫിലിം ഫെയർ പുരസ്കാരങ്ങൾ (തമിഴ് 2, മലയാളം 5, കന്നഡ 2, തെലുങ്ക് 1 എന്നിങ്ങനെ), മികച്ച ഗായികയ്ക്കുള്ള രണ്ട് തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ്, കൂടാതെ 2009, 2011, 2014, 2018 വർഷങ്ങളിലെ മികച്ച ഗായികക്കുള്ള കേരളസംസ്ഥാന പുരസ്കാരവും ഇവർക്കാണു ലഭിച്ചത്[4]. നിരവധി ഇന്ത്യൻ ഭാഷകളിലെ ചലച്ചിത്ര സംഗീതം, ആൽബം എന്നിവയിൽ ഗാനങ്ങളാലപിച്ച അവർ ഇന്ത്യൻ സിനിമാ രംഗത്തെ ഒരു പ്രമുഖ പിന്നണി ഗായികയായി lyricswoowArchived 2021-06-12 at the Wayback Machineഉദിച്ചുയരുകയായിരുന്നു.
സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച് ഹിന്ദി ചലച്ചിത്രപിന്നണി സംഗീത രംഗം കീഴടക്കി. ഈ ചലച്ചിത്രത്തിലെ ഗാനത്തിന് ആ വർഷത്തെ മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയർ പുരസ്കാരവും, മികച്ച സംഗീത പ്രതിഭക്കുള്ള ആർ.ഡി. ബർമ്മൻ പുരസ്കാരവും ലഭിച്ചു.[5] നാലു തവണ മികച്ച പിന്നണിഗായികക്കുള്ള ദേശീയപുരസ്കാരവും, 5 തവണ ഫിലിംഫെയർ പുരസ്കാരവും ശ്രേയക്കു ലഭിച്ചിട്ടുണ്ട്. അമേരിക്കൻ സംസ്ഥാനമായ ഓഹിയോയിലെ ഗവർണറായ ടെഡ് സ്ട്രിക്ലാൻഡ് ജൂൺ 26 ശ്രേയ ഘോഷാൽ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.[6] ഏതു ഭാഷയിലെ ഗാനം ആലപിക്കുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം പരമാവധി ഭംഗിയാക്കാൻ ആത്മാർഥത കാണിക്കുന്നു എന്നത് ശ്രേയയെ ഏറെ വ്യത്യസ്തയാക്കുന്നു.
2015 ഫെബ്രുവരി 5 നു വിവാഹിതയായി. ശൈലാദിത്യ മുഖോപാധ്യായ ആണ് ഭർത്താവ്.
ആദ്യകാല ജീവിതവും വ്യക്തിഗത ജീവിതവും
പശ്ചിമബംഗാളിലെമൂർഷിദാബാദ് ജില്ലയിലെ മൂർഷിദാബാദിൽ ഒരു ബംഗാളി ഹിന്ദു കുടുംബത്തിൽ, 1984 മാർച്ച് 12 നാണ് ശ്രേയ ഘോഷാലിൻറെ ജനനം.[2][A]പക്ഷേ ശ്രേയ വളർന്നത് രാജസ്ഥാനിലെകോട്ടയ്ക്കു സമീപമുള്ള റാവത്ഭട്ട എന്ന ചെറുപട്ടണത്തിലായിരുന്നു.[8] ന്യൂക്ലിയർ പവർ കോർപ്പറേഷനിലെ ഒരു ഇലക്ട്രിക്കൽ എൻജിനീയർ ആയ ബിശ്വജിത് ഘോഷാൽ ആണ് അവരുടെ പിതാവ്. അവരുടെ മാതാവ് ഷർമിഷ്ഠ ഘോഷാൽ സാഹിത്യത്തിൽ ഉന്നതബിരുതമുള്ള സ്ത്രീയായിരുന്നു.[7] ശ്രേയയ്ക്ക് ഒരു ഇളയ സഹോദരൻ കൂടിയുണ്ട്, സൌമ്യദീപ് ഘൊഷാൽ.[9][10] കുട്ടിക്കാലം മുതൽ ഒരു പിന്നണിഗായികയാകുക എന്ന അഭിലാഷം അവർ മനസ്സിൽ കാത്തുസൂക്ഷിച്ചിരുന്നു. 4 വയസള്ളപ്പോൾ ശ്രേയ സംഗീതം അഭ്യസിച്ചു തുടങ്ങി.[11] 6 വയസായപ്പോൾ യഥാവിധി ക്ലാസിക്കൽ സംഗീതം അഭ്യസിക്കുവാൻ തുടങ്ങി. "റാവത്ത്ഭട്ട"യിലെ ആറ്റമിക് എനർജി സെൻട്രൽ സ്കൂളിൽ നിന്നും എട്ടാം ഗ്രേഡ് പൂർത്തിയാക്കി.[8] 1995 ൽ ന്യൂഡൽഹിയിലെ സംഗം കലാ ഗ്രൂപ്പ് സംഘടിപ്പിച്ച All India Light Vocal Music മത്സരത്തിൽ Light Vocal group in sub-junior ലെവലിൽ വിജയിയായി.
1997ൽ പിതാവിന് ഭാഭ ആറ്റമിക് റിസേർച്ച് സെന്ററിലേയ്ക്കു ജോലിമാറ്റം വന്നപ്പോൾ കുടുംബത്തോടൊപ്പം ശ്രേയ മുംബൈയിലേയ്ക്കു വന്നു. മുംബൈയിലെ അണുശക്തി നഗറിലെ ആറ്റമിക് എനർജി സെൻട്രൽ സ്കൂളിൽ ചേർന്നു പഠിച്ചു. പിന്നീട് ആറ്റമിക് എനർജി ജൂനിയർ കോളജിൽ സയൻസ് ഐച്ഛിക വിഷയമായി ഉപരിപഠനത്തിനു ചേർന്നു. അതിനു ശേഷം ജൂനിയർ കോളജിലെ പഠനം ഉപേക്ഷിച്ച് മുംബെയിലെ SIES കോളേജ് ഓഫ് ആർട്സ്, സയൻസ് ആന്റ് കൊമേഴ്സിൽ ചേർന്നു. അവിടെ ആർട്സും ഇംഗ്ലീഷുമായിരുന്നു ഐച്ഛിക വിഷയങ്ങൾ.[7][8][12] 6 വയസിൽ പത്മശ്രീ കല്യാൺജി ഭായി, മുക്ത ഭിദേജി എന്നിവരിൽ നിന്നും ശാസ്ത്രീയ സംഗീതം പഠിച്ചുതുടങ്ങി. ശ്രേയയുടെ ആദ്യത്തെ സ്റ്റേജ ഷോ ഒരു ക്ലബ്ബിന്റെ വാർഷികാഘോഷത്തിനായിരുന്നു. 6 വയസു കഴിഞ്ഞപ്പോൾ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം പഠിക്കുവാൻ ആരംഭിച്ചു. രണ്ടായരാമാണ്ടിൽ Zee TV അവതരിപ്പിച്ച ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോ ആയ Sa Re Ga Ma (ഇപ്പോൾ സ.രി.ഗ.മ.പ) യിൽ വിജയിയായി.
Sa Re Ga Ma എന്ന റിയാലിറ്റി ഷോയില് പങ്കെടുക്കവേ 16 വയസു പ്രായമുള്ളപ്പോൾ അവർ സിനിമാ നിർമ്മാതാവ് സൻജയ് ലീലാ ബൻസാലിയുടെ ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ ദേവദാസ് (2002) എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ചു. ആ ചിത്രത്തിലെ ശ്രേയ ആലപിച്ച ഗാനങ്ങൾക്ക് ദേശീയ അവാർഡ്, ഏറ്റവും മികച്ച പിന്നണി ഗായികക്കുള്ള ഫിലിംഫെയർ അവാർഡ്, ഫിലിം ഫെയറിന്റെ പുതിയ സംഗീത പ്രതിഭകൾക്കുള്ള ആർ.ഡി. ബർമ്മൻ അവാർഡ് എന്നിവ ലഭിച്ചു.
ഇക്കാല ഘട്ടത്തിൽ പിന്നണി ഗാനങ്ങൾക്കു പുറമേ നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളുടെ വിധികർത്താവായും പ്രത്യക്ഷപ്പെട്ടിരുന്നു. ലണ്ടനിൽ വച്ച് യു.കെയിലെ ഹൌസ് ഓഫ് കോമൺസിലെ തെരഞ്ഞടുത്ത അംഗങ്ങൾക്കു നല്കുന്ന ഉന്നത ബഹുമതിയ്ക്കും അവർ പാത്രമായിട്ടുണ്ട്. അമേരിക്കൻ ബിസിനസ് മാസികയായ ഫോർബ്സിൻറെ ഇന്ത്യയിലെ 100 അതിപ്രശസ്ത വ്യക്തികളിൽ ഒരാളായി 4 തവണ ശ്രേയയുടെ നാമം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
2015 ഫെബ്രുവരി 5 ന് ഒരു പരമ്പരാഗത ബംഗാളി ചടങ്ങിൽ ശ്രേയ തന്റെ ബാല്യകാല സുഹൃത്തായ ശിലാദിത്യ മുഖോപാധ്യായയെ വിവാഹം കഴിച്ചു. വിവാഹത്തിന് മുമ്പ് ശ്രേയ അദ്ദേഹവുമായി 10 വർഷത്തോളം ഡേറ്റിംഗ് നടത്തി.
2021 മാർച്ച് 4 ന് ശ്രേയ ഇൻസ്റ്റാഗ്രാമിലേക്കും ട്വിറ്ററിലേക്കും, താനും ഭർത്താവ് ശിലാദിത്യ മുഖോപാധ്യായയും ഉടൻ തന്നെ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്ന് അറിയിച്ചു.
പിന്നണിഗായികയായുള്ള ജീവിതം.
ഒരിക്കൽ റിയാലിറ്റി ഷോ ആയ സ.രി.ഗ.മ. യുടെ 75 മത്തെ കുട്ടികളുടെ സ്പെഷ്യൽ എപ്പിസോഡിൽ പങ്കെടുക്കവേ ഘൊഷാൽ ഹിറ്റ് സംവിധായകനായ സൻജയ് ലീല ബൻസാലിയുടെ ശ്രദ്ധയിൽപ്പെട്ടു. ബൻസാലിയുടെ മാതാവായ ലീലാ ബെൻസിലിയും ഘൊഷാൽ പങ്കെടുത്ത ഈ റിയാലിറ്റി ഷോ വീക്ഷിക്കുന്നുണ്ടായിരുന്നു. സംഗീതത്തിലെ അവരുടെ ജന്മനായുള്ള നൈപുണ്യം മനസ്സിലാക്കിയ അവർ ബൻസാലിയെ വിളിച്ച് ഘൊഷാലിന്റെ സ്റ്റേജ് പെർഫോർമൻസ് നിരീക്ഷിക്കുവാൻ ആവശ്യപ്പെട്ടു. തന്റെ അടുത്ത ചിത്രത്തിൽ പാടാൻ അവസരം കൊടുക്കുന്നതിന് ബൻസാലിയ്ക്കു പിന്നീട് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. പക്ഷെ ഘൊഷാലിനെ കണ്ടുപിടിക്കുവാൻ അദ്ദേഹത്തിനു പെട്ടെന്നു സാധിച്ചില്ല. എങ്കിലും കുറേ നാളത്തെ അന്വേഷണത്തിനൊടുവിൽ അവളെ അദ്ദേഹം കണ്ടെത്തുകയും തന്നെ ചെയ്തു. പിന്നെയുള്ളതു ചരിത്രം. ബൻസാലിയുടെ വാക്കുകളിൽ പറഞ്ഞാൽ ദേവദാസിലെ ഐശ്വര്യാ റായി അവതരിപ്പിച്ച കഥാപാത്രമായ പാറുവിന്റെ നിഷ്കളങ്കത പ്രതിഫലിപ്പിക്കുന്ന സ്വരം ഘൊഷാലിന്റെ ഉള്ളിലുറങ്ങിക്കിടപ്പുണ്ടായിരുന്നു. ചിത്രത്തിന്റെ പൂർണ്ണതയ്ക്ക് ഗാനങ്ങളിൽ ശ്രേയയുടെ നാദം അത്യന്താപേക്ഷിതമായിരുന്നു എന്ന് അദ്ദേഹത്തിനു തോന്നി. 2000 ൽ സംഗീതസംവിധായകൻ ഇസ്മായിൽ ഡർബാറും ബൻസാലിയും കൂടി ദേവദാസിൽ ഗാനങ്ങൾ ആലപിക്കുവാനുള്ള അവസരം ശ്രേയക്കു വാഗ്ദാനം ചെയ്തു. ഈ ചിത്രത്തിൽ ശ്രേയക്കു 5 ഗാനങ്ങൾ ആലപിക്കുവാനുള്ള അവസരം സിദ്ധിച്ചു. "Silsila Ye Chaahat Ka", "Bairi Piya", "Chalak Chalak", "Morey Piya", and "Dola Re Dola" എന്നീ ഗാനങ്ങൾ ബോളിവുഡിലെ തലയെടുപ്പുള്ള ഗായകരായ കവിതകൃഷ്ണമൂർത്തി, ഉദിത് നാരായൺ, വിനോദ് രാത്തോഡ്, ജസ്പിന്ദർ നരുള എന്നിവരോടൊപ്പമാണ് ആലപിച്ചത്. ചിത്രത്തിൽ ആദ്യഗാനമായ "ബൈരി പിയ" റിക്കാർഡ് ചെയ്യുമ്പോൾ ഘൊഷാലിന് 16 വയസു പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ സമയത്ത് അവരുടെ ഹൈസ്ക്കൂൾ പരീക്ഷകൾ അടുത്തു വരികയായിരുന്നതിനാൽ ഒഴിവു സമയങ്ങളിൽ പഠിക്കുന്നതിന് പുസ്തകങ്ങൾ സ്റ്റുഡിയോയിൽ ഒപ്പം കൊണ്ടുവന്നിരുന്നു. "Dola Re" എന്ന ഗാനത്തിന് മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡ്കവിത കൃഷ്ണമൂർത്തിയുമായി പങ്കിട്ടു. "ബൈരി പിയ" എന്ന ഗാനത്തിന് മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടുകയും ചെയ്തു.
പുരസ്കാരങ്ങൾ
മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം - 2002, 2005, 2007, 2008 ,2022 വർഷങ്ങളിൽ
ഏഷ്യാനെറ്റ് ഫിലിം അവാർഡ് - 2011, 2012 വർഷങ്ങളിൽ
മികച്ച ഗായികക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2009
മികച്ച ഗായികക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2011
മികച്ച ഗായികക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2014
മികച്ച ഗായികക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - 2018 (നീർമാതള പൂവിനുള്ളിൽ)
ഹിന്ദി സിനിമയിലെ ഏറ്റവും പഴക്കമുള്ളതും അത്യധികം അന്തസു നേടിത്തരുന്നതുമായ ബഹുമതിയാണ് ഫിലിംഫെയർ അവാർഡ്. 1954 മുതലാണ് ഇതു കൊടുക്കുവാൻ തുടങ്ങിയത്. 20 നോമിനേഷനുകളിൽ നിന്നുമായി 5 അവാർഡ് ഘോഷാൽ നേടിയിട്ടുണ്ട്.
↑Shreya Ghoshal (2012 January 17). "Twitter status update". Retrieved 2012 March 23. {{cite web}}: Check date values in: |accessdate= and |date= (help)
↑ 24.024.1The songs of the 2011 movie Mausam, "Abhi Na Jao Chhod Kar" and "Zara Si Mehndi Laga Do" were not released officially with the album, but were released online by the official makers.
↑The title track of the 2016 movie Ishq Forever had a teaser version sung by Ghoshal, which was used officially for promotions. However, this version of the song was not released officially with the album.
↑Although Ghoshal has herself stated her birthplace as Murshidabad, many sources including Ghoshal's official site mention her birthplace as Baharampur, West Bengal.[7][8]