കരകാണാക്കടൽ
കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ 1971 സെപ്റ്റംബറിൽ തിയേറ്റുകളിലെത്തിയ മലയാളചലച്ചിത്രമാണ് കരകാണാക്കടൽ.[1] ഹരി പോത്തൻ നിർമിച്ച ഈ ചിത്രത്തിൽ സത്യൻ, മധു, വിൻസന്റ്, ശങ്കരാടി, ജയഭാരതി, കവിയൂർ പൊന്നമ്മ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്[2]. ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വയലാർ രാമവർമ്മയും സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ദേവരാജൻ മാസ്റ്ററുമാണ്. മികച്ച മലയാളചലച്ചിത്രത്തിനുള്ള 1972ലെ ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രം നേടി.[3] കഥാംശംമുട്ടത്തുവർക്കിയുടെ കരകാണാക്കടൽ എന്ന നോവൽ ആസ്പദമാക്കി എസ്.എൽ. പുരം സദാനന്ദൻ തിരക്കഥ എഴുതി കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്തതാണ് ഈ ചിത്രം. കൊച്ചിയിൽ നിന്നും നാട്ടാരെ വെറുത്ത് പുറമ്പോക്കിലേക്ക് ഭാര്യ തിരുതിയും (കവിയൂർ പൊന്നമ്മ) അമ്മയും(അടൂർ ഭവാനി )മക്കളുമൊത്ത് തോമാ(സത്യൻ) താമസം മാറുന്നതോടെ ആണ് കഥ ആരംഭിക്കുന്നത്. യുവസുന്ദരിയായ മകൾ മേരിക്കു (ജയഭാരതി) ചുറ്റും പറക്കുന്ന പൂവാലന്മാരാണ് അയാളുടെ പ്രശ്നം. കാശില്ലാത്തതിനാൽ അവളെ കെട്ടിച്ചുവിടാനും സാധിക്കുന്നില്ല. പുറമ്പോക്കിലെത്തിയപ്പോഴേ കൊച്ചുമുതലാളി ജോയി(വിൻസന്റ്) അവളിൽ കണ്ണുവെക്കുന്നു. തൊട്ടയലത്തെ പീലിപ്പോയെ(ശങ്കരാടി) യും ഭാര്യ അക്കച്ചേടത്തിയും(ടി.ആർ. ഓമന) തങ്ങളുടെ പട്ടാളക്കാരനായ മകനു അവളെ ആലോചിക്കുന്നു. ഏകദേശം തീരുമാനത്തിലും ആകുന്നു. പക്ഷേ അഞ്ഞൂറു രൂപ സ്ത്രീധനം വേണമെന്നതാണ് ഡിമാന്റ്. വെള്ളമെടുക്കാനും മറ്റും ബംഗ്ലാവിൽ ചെല്ലുമ്പോൾ ജോയി അവളുമായി കൂടുതൽ അടുക്കുന്നു. തൊട്ടയലത്തെ യൂക്കാലികറിയയുംമധു അവളിൽ അനുരക്തനാകുന്നു. ഭാര്യമരിച്ച അയാൾ ഭാര്യയുടെ വകകളെല്ലാം അവൾക്ക് സമ്മാനിക്കുന്നു. എന്നാൽ രണ്ടാം കെട്ടുകാരനവളെ കൊടുക്കാൻ തോമ ആഗ്രഹിക്കുന്നില്ല. വിധവയായചായക്കടക്കാരി കടുക്കാമറിയ (അടൂർ പങ്കജം) ഇതിനിടയിൽ തോമയുമായി ചില ചുറ്റിക്കളികൾ രഹസ്യമായി നടക്കുന്നുണ്ട്. കറിയയും ജോയിയും കാണിക്കുന്ന സ്നേഹത്തിൽ മേരി ചിന്താക്കുഴപ്പത്തിലാകുന്നു. രണ്ടുപേരെയും വെറുപ്പിക്കാൻ അവൾക്കാകുന്നില്ല. അതിനിടയിൽ മത്തായിക്കുട്ടി (മുരളി ദാസ്])വിവാഹത്തിനായി വരുന്നു. പെണ്ണുകാണാനായി അയാൾ വന്നപ്പോൾ കറിയ ഇടപെടുന്നു. അവർ തെറ്റിപോകുന്നു. കാശുമോഹിച്ച പീലിപ്പോ അവളെ ന്യായീകരിക്കുന്നു. മനസ്സുചോദിക്കുന്നു. മുതലാളി(തിക്കുറിശ്ശി) കാശ് വാഗ്ദാനം ചെയ്തതാണ് തോമയുടെ ബലം. അവസാനം അയാൾ കയ്യോഴിയുന്നു. കല്യാണം മുടങ്ങുന്നു. ജോയി അവളെ പീഡിപ്പിച്ച് ഗർഭിണിയാക്കുന്നു. അതറിഞ്ഞ് അവളുടെ അമ്മ തരുതി കുഴഞ്ഞ് വീണ് മരിക്കുന്നു. കറിയായുമായുള്ള വിവാഹം ഉറപ്പിക്കുന്നു. ജോയി കയ്യൊഴിഞ്ഞപ്പോൾ മേരി മൂട്ടമരുന്നടിച്ച് മരിക്കുന്നു. മനുഷ്യരെല്ലായിടത്തും ഒരുപോലെ എന്ന് പറഞ്ഞ് തോമ മടങ്ങുന്നു. അഭിനേതാക്കൾ[4]
- ഗാനങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia