അടൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അടൂർ (വിവക്ഷകൾ) എന്ന താൾ കാണുക.
അടൂർ പങ്കജം
ജനനം 1929 മരണം 2010 ജൂൺ 26 തൊഴിൽ നടി സജീവ കാലം 1937–1996 ജീവിതപങ്കാളി ദേവരാജൻ പോറ്റി കുട്ടികൾ അജയൻ മാതാപിതാക്കൾ കെ. രാമൻ പിള്ള, കുഞ്ഞുകുഞ്ഞമ്മ
അന്തരിച്ച ഒരു മലയാളചലച്ചിത്രനാടക നടിയായിരുന്നു അടൂർ പങ്കജം ഇംഗ്ലീഷ്: Adoor Pankajam (1925 - ജൂൺ 26 2010 ). കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിനിയായ പങ്കജം നാനൂറിലധികം ചിത്രങ്ങളിൽ സഹനടിയായും ഹാസ്യതാരമായും അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നടി അടൂർ ഭവാനി സഹോദരിയാണ്.
ജീവിത രേഖ
അടൂർ പാറപ്പുറത്തെ കുഞ്ഞുരാമൻ പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും എട്ടുമക്കളിൽ രണ്ടാമത്തെ മകളായാണ് പങ്കജം ജനിച്ചത്. 1929 വൃശ്ചികമാസം 5 നു് ജനിച്ചു.
ചലച്ചിത്ര രേഖ
പന്ത്രണ്ടാമത്തെ വയസ്സിൽ മധുമാധുര്യം എന്ന നാടകത്തിലൂടെയാണ് പങ്കജം നാടകവേദിയിലെത്തുന്നത്. പിന്നീട് രക്തബന്ധം , ഗ്രാമീണ ഗായകൻ , വിവാഹ വേദി തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു[ 1] .
ആദ്യം അഭിനയിച്ചതു് പ്രേമലേഖ എന്ന ചിത്രത്തിലാണു്. റിലീസായ ആദ്യചിത്രം വിശപ്പിന്റെ വിളിയാണു്. ഉദയാചിത്രങ്ങളിലെ ഭാഗ്യനക്ഷത്രം എന്നാണു് പങ്കജവല്ലി അറിയപ്പെട്ടിരുന്നതു്.
ചെമ്മീൻ എന്ന ചിത്രത്തിലെ ചക്കി എന്ന വേഷമാണ് പങ്കജത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ പ്രധാന വേഷങ്ങളിലൊന്ന്. അവസാനം അഭിനയിച്ചതു് കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലാണു്.
ചിത്രങ്ങൾ
ചിത്രം
വർഷം
നിർമ്മാണം
സംവിധാനം
അച്ഛൻ
1952
എം കുഞ്ചാക്കോ
എം ആർ എസ് മണി
പ്രേമലേഖ
1952
മണി
സ്വാമി
വിശപ്പിന്റെ വിളി
1952
എം കുഞ്ചാക്കോ ,കെ വി കോശി
മോഹൻ റാവു
ശരിയോ തെറ്റോ
1953
എ ബാബു
തിക്കുറിശ്ശി ,പി എ റെയ്നോൾഡ്
പൊൻകതിർ
1953
പി സുബ്രമണ്യം
ഇ ആർ കൂപ്പർ
ബാല്യസഖി
1954
പി സുബ്രമണ്യം
ആന്റണി മിത്രദാസ്
അവകാശി
1954
പി സുബ്രമണ്യം
ആന്റണി മിത്രദാസ്
അവൻ വരുന്നു
1954
എം കുഞ്ചാക്കോ
എം ആർ എസ് മണി
സി ഐ ഡി
1955
പി സുബ്രമണ്യം
കിടപ്പാടം
1955
എം കുഞ്ചാക്കോ
എം ആർ എസ് മണി
ഹരിശ്ചന്ദ്ര
1955
പി സുബ്രമണ്യം
ആന്റണി മിത്രദാസ്
ന്യൂസ് പേപ്പർ ബോയ്
1955
എൻ സുബ്രഹ്മണ്യൻ
പി രാമദാസ്
മന്ത്രവാദി
1956
പി സുബ്രമണ്യം
പി സുബ്രമണ്യം
കൂടപ്പിറപ്പ്
1956
റഷീദ്
ജെ ഡി തോട്ടാൻ
ദേവസുന്ദരി
1957
എച്ച് എം മുന്നാസ്
എം കെ ആർ നമ്പ്യാർ
മിന്നുന്നതെല്ലാം പൊന്നല്ല
1957
പി കെ സത്യപാൽ
ആർ വേലപ്പൻ നായർ
പാടാത്ത പൈങ്കിളി
1957
പി സുബ്രമണ്യം
പി സുബ്രമണ്യം
സുദർശൻ
1957 U
കെ എം കെ മേനോൻ
വിമൽ കുമാർ
ശങ്കരാചാര്യ
1957 U
സ്വാമി നാരായണൻ
വിമൽ കുമാർ
രണ്ടിടങ്ങഴി
1958
പി സുബ്രമണ്യം
പി സുബ്രമണ്യം
നാടോടികൾ
1959
ടി കെ പരീക്കുട്ടി
എസ് രാമനാഥൻ
ക്രിസ്തുമസ് രാത്രി
1961
പി സുബ്രമണ്യം
പി സുബ്രമണ്യം
ജ്ഞാനസുന്ദരി
1961
റ്റി ഇ വാസുദേവൻ
കെ എസ് സേതുമാധവൻ
ഭാര്യ
1962
എം കുഞ്ചാക്കോ
എം കുഞ്ചാക്കോ
കാൽപ്പാടുകൾ
1962
ആർ നമ്പിയത്ത് ,ടി ആർ രാഘവൻ
കെ എസ് ആന്റണി
ഭാഗ്യജാതകം
1962
പി ഭാസ്കരൻ ,ബിഎൻ കൊണ്ടറെഡ്ഡി
പി ഭാസ്കരൻ
സ്നേഹദീപം
1962
പി സുബ്രമണ്യം
പി സുബ്രമണ്യം
കടലമ്മ
1963
എം കുഞ്ചാക്കോ
എം കുഞ്ചാക്കോ
കലയും കാമിനിയും
1963
പി സുബ്രമണ്യം
പി സുബ്രമണ്യം
ഡോക്ടർ
1963
എച്ച് എച്ച് ഇബ്രാഹിം
എം എസ് മണി
സ്നാപക യോഹന്നാൻ
1963
പി സുബ്രമണ്യം
പി സുബ്രമണ്യം
ചിലമ്പൊലി
1963
കല്യാണകൃഷ്ണ അയ്യർ
ജി കെ രാമു
സത്യഭാമ
1963
റ്റി ഇ വാസുദേവൻ
എം എസ് മണി
കളഞ്ഞു കിട്ടിയ തങ്കം
1964
സാവിത്രി പിൿചേർസ്
എസ് ആർ പുട്ടണ്ണ
ഭർത്താവു്
1964
റ്റി ഇ വാസുദേവൻ
എം കൃഷ്ണൻ നായർ
അന്ന
1964
ലോട്ടസ് പിക്ചർസ്
കെ എസ് സേതുമാധവൻ
മണവാട്ടി
1964
എം രാജു മാത്തൻ
കെ എസ് സേതുമാധവൻ
ഓമനക്കുട്ടൻ
1964
കെ കെ എസ് കൈമൾ
കെ എസ് സേതുമാധവൻ
ആറ്റം ബോംബ്
1964
പി സുബ്രമണ്യം
പി സുബ്രമണ്യം
ആദ്യകിരണങ്ങൾ
1964
വി അബ്ദുള്ള ,പി ഭാസ്കരൻ
പി ഭാസ്കരൻ
ഒരേ ഭൂമി ഒരേ രക്തം
1964 U
ഡി ജയപാലൻ ,ചിത്തരഞ്ജൻ
നാരായണൻകുട്ടി വല്ലത്ത്
കൊച്ചുമോൻ
1965
മാമ്മൻ വർഗീസ്
കെ പത്മനാഭൻനായർ
ഓടയിൽ നിന്ന്
1965
പി രാമസ്വാമി
കെ എസ് സേതുമാധവൻ
ദേവത
1965
ഭാരതിമേനോൻ
സുബ്ബറാവു ,കെ പത്മനാഭൻനായർ
ഇണപ്രാവുകൾ
1965
എം കുഞ്ചാക്കോ
എം കുഞ്ചാക്കോ
കടത്തുകാരൻ
1965
എം കെ ബാലസുബ്രമണ്യം ,സുന്ദർലാൽ നഹാത
എം കൃഷ്ണൻ നായർ
ചെമ്മീൻ
1965
ബാബു സേട്ട്
രാമു കാര്യാട്ട്
മുതലാളി
1965
എസ് എം രാജു
എം എ വി രാജേന്ദ്രൻ
തൊമ്മന്റെ മക്കൾ
1965
കാശിനാഥൻ
ശശികുമാർ
ജയിൽ
1966
എം കുഞ്ചാക്കോ
എം കുഞ്ചാക്കോ
റൗഡി
1966
എംപി ആനന്ദ് ,പി രങ്കരാജ്
കെ എസ് സേതുമാധവൻ
ഒള്ളതുമതി
1967
എം പി ചന്ദ്രശേഖര പിള്ള
കെ എസ് സേതുമാധവൻ
കാവാലം ചുണ്ടൻ
1967
വി പി എം മാണിക്ക്യം ശശികുമാർ
മൈനത്തരുവി കൊലക്കേസ്
1967
എം കുഞ്ചാക്കോ
എം കുഞ്ചാക്കോ
രാഗിണി
1968
കെ എൻ മൂർത്തി
പി ബി ഉണ്ണി
കൊടൂങ്ങല്ലൂരമ്മ
1968
എം കുഞ്ചാക്കോ
എം കുഞ്ചാക്കോ
ജ്വാല
1969
എം കുഞ്ചാക്കോ
എം കൃഷ്ണൻ നായർ
ഉറങ്ങാത്ത സുന്ദരി
1969
പി സുബ്രമണ്യം
പി സുബ്രമണ്യം
താര
1970
എം കുഞ്ചാക്കോ
എം കൃഷ്ണൻ നായർ
പേൾവ്യൂ
1970
എം കുഞ്ചാക്കോ
എം കുഞ്ചാക്കോ
ഒതേനന്റെ മകൻ
1970
എം കുഞ്ചാക്കോ
എം കുഞ്ചാക്കോ
ദത്തു പുത്രൻ
1970
എം കുഞ്ചാക്കോ
എം കുഞ്ചാക്കോ
അഗ്നിമൃഗം
1971
എം കുഞ്ചാക്കോ
എം കൃഷ്ണൻ നായർ
കരകാണാക്കടൽ
1971
ഹരി പോത്തൻ
കെ എസ് സേതുമാധവൻ
പഞ്ചവൻകാട്
1971
എം കുഞ്ചാക്കോ
എം കുഞ്ചാക്കോ
ലോറാ നീ എവിടെ
1971
എം കുഞ്ചാക്കോ
ടി ആർ രഘുനാഥ്
ശ്രീ ഗുരുവായൂരപ്പൻ
1972
പി സുബ്രമണ്യം
പി സുബ്രമണ്യം
ആരോമലുണ്ണി
1972
എം കുഞ്ചാക്കോ
എം കുഞ്ചാക്കോ
ഒരു സുന്ദരിയുടെ കഥ
1972
എം കുഞ്ചാക്കോ
തോപ്പിൽ ഭാസി
പോസ്റ്റ്മാനെ കാണ്മാനില്ല
1972
എം കുഞ്ചാക്കോ
എം കുഞ്ചാക്കോ
ആദ്യത്തെ കഥ
1972
കെ എസ് ആർ മൂർത്തി
കെ എസ് സേതുമാധവൻ
ഗന്ധർവ്വക്ഷേത്രം
1972
എം കുഞ്ചാക്കോ
എ വിൻസന്റ്
ചായം
1973
എസ് കെ നായർ
പി എൻ മേനോൻ
പണിതീരാത്ത വീടു്
1973
കെ എസ് ആർ മൂർത്തി
കെ എസ് സേതുമാധവൻ
യാമിനി
1973
കെ സി ജോയ് , എം.എസ്. ജോസഫ്
എം കൃഷ്ണൻ നായർ
പൊന്നാപുരം കോട്ട
1973
എം കുഞ്ചാക്കോ
എം കുഞ്ചാക്കോ
രാക്കുയിൽ
1973
പി ഭാസ്കരൻ
പി വിജയൻ
ദേവി കന്യാകുമാരി
1974
പി സുബ്രമണ്യം
പി സുബ്രമണ്യം
തുമ്പോലാർച്ച
1974
എം കുഞ്ചാക്കോ
എം കുഞ്ചാക്കോ
നാത്തൂൻ
1974
കെ അബ്ദുള്ള ,എം ഓ ദേവസ്യ
കെ നാരായണൻ
ദുർഗ്ഗ
1974
എം കുഞ്ചാക്കോ
എം കുഞ്ചാക്കോ
വണ്ടിക്കാരി
1974
പി സുബ്രമണ്യം
പി സുബ്രമണ്യം
സ്വർണ്ണ മൽസ്യം
1975
പിഎം ശ്രീനിവാസൻ
ബി കെ പൊറ്റക്കാട്
യക്ഷഗാനം
1976
മതി ഒളി ഷണ്മുഖം
ഷീല
നീലസാരി
1976
ക്യഷ്ണൻ നായർ
എം കൃഷ്ണൻ നായർ
ചെന്നായ വളർത്തിയ കുട്ടി
1976
എം കുഞ്ചാക്കോ
എം കുഞ്ചാക്കോ
അച്ചാരം അമ്മിണി ഓശാരം ഓമന
1977
ബോബൻ കുഞ്ചാക്കോ
അടൂർ ഭാസി
ചൂണ്ടക്കാരി
1977
സന്തോഷ് കുമാർ
പി വിജയൻ
കടത്തനാട്ടു മാക്കം 1978
അപ്പച്ചൻ (നവോദയ)
അപ്പച്ചൻ (നവോദയ)
ചക്രായുധം
1978
അരീഫ ഹസ്സൻ
ആർ രഘുവരൻ നായർ
രാജവീഥി
1979
പണായി ഭാസ്കരൻ നായർ
സേനൻ
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച
1979
കെ സി ജോയ്
ടി ഹരിഹരൻ
പാലാട്ടു കുഞ്ഞിക്കണ്ണൻ
1980
ബോബൻ കുഞ്ചാക്കോ
ബോബൻ കുഞ്ചാക്കോ
തീക്കടൽ
1980
അപ്പച്ചൻ (നവോദയ)
അപ്പച്ചൻ (നവോദയ)
അമ്മയും മകളും
1980
വി & വി പ്രൊഡക്ഷൻ
സ്റ്റാൻലി ജോസ്
വാടക വീട്ടിലെ അതിഥി
1981
__
പി രാമദാസ്
അനന്തരം
1987
രവീന്ദ്രനാഥൻ നായർ
അടൂർ ഗോപാലകൃഷ്ണൻ
സ്വാഗതം
1989
ആനന്ദ്
വേണു നാഗവള്ളി
മെയ് ദിനം
1990
എൻ ഗോപാലകൃഷ്ണൻ
എ പി സത്യൻ
നീലഗിരി
1991
കെ ജി രാജഗോപാൽ
ഐ വി ശശി
കുടുംബസമേതം
1992
മുംതാസ് ബഷീർ
ജയരാജ്
കുടുംബസ്നേഹം
1993 U
മുംതാസ് ബഷീർ
തരം തിരിക്കാത്തത്
തുമ്പോളി കടപ്പുറം
1995
ശിവാനന്ദൻ
ജയരാജ്
വൃദ്ധന്മാരെ സൂക്ഷിക്കുക
1995
എം മണി
സുനിൽ
സൂത്രധാരൻ
2001
കെ എ ജലീൽ
എ കെ ലോഹിതദാസ്
സ്നേഹപൂർവ്വം
2001 U
അപ്സരാസ്
പി ജി ജോൺസൺ
അഥീന
2002
ആർതർ ഫിലിംസ്
കൃഷ്ണദാസ്
പുരസ്കാരങ്ങൾ
ചെമ്മീൻ എന്ന ചിത്രത്തിലെ അഭിനയത്തിനു് സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. [ 2]
2008-ൽ കേരള സംഗീത നാടക അക്കാദമി നാടക രംഗത്തു നൽകിയ സംഭാവനകളെ പരിഗണിച്ച പങ്കജത്തെ ആദരിച്ചു[ 3] .
മരണം
2010 ജൂൺ 26 -നു് അടൂരിലെ വീട്ടിൽ വെച്ച് വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് അന്തരിച്ചു[ 1] .
അവലംബം
↑ 1.0 1.1 "അടൂർ പങ്കജം അന്തരിച്ചു" . മാതൃഭൂമി. 2010 ജൂൺ 26. Archived from the original on 2011-08-05. Retrieved 2010-06-26 .
↑ http://www.malayalasangeetham.info/displayProfile.php?category=actors&artist=Adoor%20Pankajam&limit=107
↑ "Adoor Bhavani, Pankajam to be honoured" . Archived from the original on 2011-05-23. Retrieved 2010-06-26 .