എടികെ
ഇന്ത്യൻ സൂപ്പർ ലീഗിലെ കൊൽക്കത്തയെ പ്രതിനിധികരിക്കുന്ന ഫുട്ബോൾ ടീമാണ് എടികെ (ATK). ആദ്യ മൂന്നു വർഷങ്ങളിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത എന്ന പേരിൽ അറിയപ്പെട്ട എടികെ 2014 മേയ് 7 ന് ലീഗിലെ ആദ്യ ടീമായി [1] മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയുടെയും ലാലിഗയിലെ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും വ്യാപാരികളായ ഹർഷവർദ്ധൻ നെയോട്ടിയയുടെയും സഞ്ജീവ് ഗോയൻകയുടെയും ഉടമസ്ഥതയിലാണ് സ്ഥാപിതമായത്. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം അത്‌ലറ്റിക്കോ മാഡ്രിഡുമായിട്ടുള്ള ബന്ധം പിരിയുകയുണ്ടായി. പ്രഥമ സീസണിലെ ജേതാക്കളായ കൊൽക്കത്ത ആദ്യ രണ്ടു വർഷങ്ങളിൽ സ്പെയിൻകാരനായ അന്റോണിയോ ലോപസ് ഹബാസിന്റെ കീഴിലാണ് ഇറങ്ങിയത്. മൂന്നാം സീസണിൽ മുൻ വിയാറിയാൽ പരിശീലകനായ ഹൊസെ ഫ്രാൻസിസ്കോ മൊളീനയുടെ കീഴിൽ ഇറങ്ങിയ കൊൽക്കത്ത രണ്ടാം തവണയും ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടി. പിന്നീടുള്ള സീസണിൽ മുൻ മാഞ്ചസ്റ്റർ യുണെറ്റഡ് താരമായിരുന്ന ടെഢി ഷെരിംഹാം ആയിരുന്നു പരിശീലകൻ. അേദ്ദഹെത്തെ മോശം പ്രകടനത്തിനാൽ പുറത്താക്കി മുൻ അയർലന്റ് ഇതിഹാസ താരവും ATK താരവുമായ Robie keane കളിക്കാരനും പരിശീലകനുമായി നിയമിച്ചു . അടുത്ത സീസണിൽ മാഞ്ചസ്ററ്റർ യു െണെറ്റ് ഡ് താരം കൊപ്പ് ലിനെ എന്ന് അപ്പോയിന്റ് ചെയ്തതു. പിന്നീട് 2019 ൽ ഹബാസിെനെ അവർ തിരിച്ച് കൊണ്ടുവന്നു.
ചരിത്രംസ്ഥാപിതം2014 മാർച്ചിൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ ദേശീയ ഫെഡറേഷനും ഐഎംജി റിലയൻസും ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മാതൃകയിൽ ഇന്ത്യൻ സൂപ്പർ ലീഗ് നടത്തുന്നതായി അറിയിച്ചു.[2] ഇതിനായി എട്ട് നഗരങ്ങളെ തെരഞ്ഞെടുക്കുകയും അതിൽ നിന്ന് എട്ട് ടീമുകളുടെ ഫ്രാഞ്ചൈസിയ്ക്കായി ഉടമസ്ഥരെ ക്ഷണിക്കുകയും ചെയ്തു. തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയുടെയും ലാലിഗയിലെ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും വ്യാപാരികളായ ഹർഷവർദ്ധൻ നെയോട്ടിയയുടെയും സഞ്ജീവ് ഗോയൻകയുടെയും കൊൽക്കത്ത ഫ്രാഞ്ചൈസിയുടെ ഉടമസ്ഥത നേടിയെടുത്തു.[3] 18 കോടി രൂപയായിരുന്നു (ഏകദേശം 3 മില്ല്യൺ ഡോളർ) കൊൽക്കത്തയ്ക്കു വേണ്ടി ഇവർ മുടക്കിയത്. ഇതോടെ ലീഗിലെ ഏറ്റവും വിലവേറിയ ഫ്രാഞ്ചൈസി എന്ന പേര് കൊൽക്കത്തയ്ക്ക് സ്വന്തമായി.[3] തുടർന്ന് 2014 മെയ് 7 ന് അറ്റ്ലറ്റിക്കോ ഡി കോൽക്കത്ത എന്ന പേരിൽ ടീം സ്ഥാപിതമായി.[1] ജൂലൈ 7 ന് ടീമിന്റെ ജഴ്സിയും ലോഗോയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പുറത്തിറക്കി.[4] ലോഗോയിൽ സ്വർണ്ണ നിറത്തിലുള്ള ബംഗാൾ കടുവയും ഫീനിക്ക്സ് പക്ഷിയും ചേർന്ന രൂപമാണ് കാണിക്കുന്നത് ഇത് കൊൽക്കത്തയിലെ ഫുട്ബോൾ പാരമ്പര്യത്തിന്റെ പ്രതീകമാണ്.[5] അതുപോലെ ചിഹ്നത്തിനു മുകളിലുള്ള അഞ്ച് നക്ഷത്രങ്ങൾ ക്ലബ്ബിന്റെ അഞ്ച് ഉടമകളെ സൂചിപ്പിക്കുന്നു.[5][5] ഉടമസ്ഥതമുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയുടെയും ലാലിഗയിലെ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും വ്യാപാരികളായ ഹർഷവർദ്ധൻ നെയോട്ടിയയുടെയും സഞ്ജീവ് ഗോയൻകയുടെയും ഉടമസ്ഥതയിൽ 2014 മേയ് 7 ന് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ടീമായി [1] സ്ഥാപിതമായി.[6] എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം 2017-ൽ അത്‌ലറ്റിക്കോ മാഡ്രിഡുമായിട്ടുള്ള ബന്ധം പിരിയുകയുണ്ടായി. 2014 സീസൺക്ലബ്ബിന്റെ ആദ്യ കളിക്കാരൻ ആയി മുൻ റിയാൽ മാഡ്രിഡ് താരം ബോർഹ ഫെർണാണ്ടസുമായി 2014 ജൂലൈ 4ന് കരാർ ഉണ്ടാക്കി[7] ഇത് കൂടാതെ രണ്ടു സ്പെയിൻ കാരെയും കൂടെ ടീം ഒപ്പം ചേർത്തു - മുഖ്യ പരിശീലകൻ ആയി അന്റോണിയോ ലോപസ് ആബസും, മാർക്യു കളിക്കാരൻ ആയി മുൻ ചാമ്പ്യൻസ് ലീഗ് ജേതാവ് ലൂയിസ് ഗാർഷ്യയും[8] ഐ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെ താരം ആയിരുന്ന കാവിൻ ലോബോയെ 2014 ഐ എസ് എൽ പ്രാദേശിക ലേലത്തിലൂടെ സ്വന്തം ആക്കുക വഴി ആദ്യ ഇന്ത്യൻ കളിക്കാരനുമായി എടികെ കരാറിൽ ഏർപ്പെട്ടു. 3.91 കോടി രൂപാ ലേലത്തിൽ മുടക്കി ഏറ്റവും കൂടുതൽ ചെലവാക്കിയ ക്ലബ് ആയി എടികെ മാറി 70 ലക്ഷം കൊടുത്തു സ്വന്തമാക്കിയ സഞ്ജു പ്രദൻ ആയിരുന്നു വിലയേറിയ താരം[9]. വിദേശ കളിക്കാരുടെ ലേലത്തിൽ ഏഴിൽ നാലും സ്പാനിഷ് കളിക്കാരെ ആണ് ക്ലബ് തിരഞ്ഞെടുത്തത്, മുൻ ചാമ്പ്യൻസ് ലീഗ് ജേതാവ് ഹൊസെമി ഇക്കൂട്ടത്തിൽ ഒരാൾ ആയിരുന്നു[10].സെപ്റ്റംബർ 6 ന് ബംഗ്ലാദേശ് ക്യാപ്റ്റൻ മാമുനിൽ ഇസ്ലാംനെ സ്വന്തമായി ടീമിൽ എത്തിച്ചു മധ്യനിര കൂടുതൽ ദൃഢം ആക്കി[11] 2014 ഒക്ടോബർ 12 ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ് സി ക്ക് എതിരെ ക്ലബ് തങ്ങളുടെ ആദ്യ മത്സരം കളിച്ചു കൊൽക്കത്ത 3-0 ന്റെ വിജയം സ്വന്തമാക്കിയ മത്സരത്തിന്റെ 27- ാം മിനുട്ടിൽ ഫിക്രു നേടിയ ഗോൾ ലീഗിന്റെ ചരിത്രത്തിലെ ആദ്യ ഗോൾ ആയി[12][12]. ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തുക വഴി ക്ലബ് പ്ലേഓഫിന് യോഗ്യത നേടി. സെമിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ എഫ്സി ഗോവയെ തോല്പിച്ചു ഫൈനലിനും ക്ലബ് യോഗ്യത നേടി[13]. ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മുഹമ്മദ് റഫീഖ് അധികസമയത്തിൽ നേടിയ ഗോളിലൂടെ കേരളത്തെ 1-0 ന് തകർത്ത് ആദ്യ സീസണിലെ ജേതാക്കൾ ആയി ക്ലബ് മാറി[14]. 2015 സീസൺ2015 ജൂൺ 5 ന് കഴിഞ്ഞ സീസണിൽ 5 ഗോളുകളുമായി കേരളത്തെ ഫൈനലിൽ എത്താൻ സഹായിച്ച കാനഡക്കാരൻ ഇയാൻ ഹ്യൂമിനെ ടീം സ്വന്തമാക്കി.[15] രണ്ടാമത്തെ സീസണിന്റെ പ്രാദേശിക ലേലത്തിൽ പൂനെ എഫ് സി യുടെ ഗോൾ കീപ്പർ ആയിരുന്ന അമരീന്ദർ സിംഗിനെ 4.5 ലക്ഷം രൂപക്ക് സ്വന്തമാക്കി. 26 ലക്ഷം രൂപ മുടക്കി സ്വന്തമാക്കിയ ഓഗസ്റ്റിന് ഫെർണാണ്ടസ് ആയിരുന്നു ടീമിന്റെ വിലകൂടിയ താരം.[16] പരിക്കിന്റെ പിടിയിൽ ആയതിനെ തുടർന്ന് ജൂലൈ 29 ന് ലൂയിസ് ഗാർസ്യ ടീമിൽ നിന്ന് പുറത്തായി അതോടെ പോർച്ചുഗൽ അന്താരാഷ്ട്ര താരം ഹെൽഡർ പോസ്റ്റീഗ പുതിയ മാർക്യു താരമായി, ഇതോടെ 32 കാരനായ പോസ്റ്റിഗ ലീഗിലെ പ്രായം കുറഞ്ഞ മാർക്യു താരവും ആയി.[17] ക്യാപ്റ്റൻ സ്ഥാനം ബോർജ ഫെർണാണ്ടസ് ഏറ്റെടുത്തു.[18] സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ് സി യെ 3-2 ന് അത്ലറ്റികോ പരാജയപ്പെടുത്തി മാർക്യു താരം പോസ്റ്റിഗ ഇരട്ട ഗോൾ നേടി എങ്കിലും പരിക്കിനെ തുടർന്ന് കളം വിടേണ്ടി വന്നു മാത്രമല്ല സീസണിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമായി.[19]. ഒക്ടോബർ 13ന് സാൾട്ട് ലേക്കിൽ നടന്ന അത്ലറ്റികോയുടെ സീസണിലെ ആദ്യ ഹോം മത്സരത്തിനു ലോകഫുട്ബോളിലെ മഹാന്മാരിൽ ഒരാളായ പെലെ സാക്ഷ്യം വഹിച്ചു.[20] ഈ മത്സരത്തിൽ അത്ലറ്റികോ കേരളത്തിനെതിരെ 2-1 ന്റെ വിജയം സ്വന്തമാക്കി ഹ്യൂം നവംബറിൽ രണ്ടു ഹാറ്റ്രിക്ക് നേടി ഒന്ന് മുംബൈ സിറ്റി എഫ് സി ക്ക് എതിരെയും [21] രണ്ടാമതെത് എഫ് സി പൂനെ സിറ്റി ക്ക് എതിരെയും[22] ഇതോടെ ടീം പ്ലേ ഓഫ് ന് യോഗ്യത നേടുന്ന ആദ്യ ടീം ആയി[23]. എന്നാൽ പ്ലേ ഓഫിൽ ചെന്നൈയിൻ എഫ് സി ക്കെതിരെ 4-2 ന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു[24] 2016 സീസൺ2016 മാർച്ചിൽ അനേറൊണിയോ ലോപസ് ഹബാസ് ₹ 2.35 കോടിയായി വാർഷിക വരുമാനം ഉയർത്തണം എന്നാവശ്യപ്പെട്ടു [25]. എന്നാൽ അത് കൊടുക്കാത്തതിനാൽ 25 ഏപ്രിലിൽ ഹബാസ് പൂനെ സിറ്റിയുമായി കരാറൊപ്പിട്ടു.[26] പകരം മറ്റൊരു സ്പാനിഷ് വംശജനായ മുൻ വിയ്യാറയാൽ മാനേജർ ജോസ് ഫ്രാൻസിസ്ക്കോ മൊലിനയെ കൊൽക്കത്തയുടെ പുതിയ മാനേജർ ആയി മെയ് 3 ന് നിയമിച്ചു.[27] മാർക്വി താരമായി ഹെൽഡർ പോസ്റ്റിഗയെ തിരിച്ചു കൊണ്ടുവന്നെങ്കിലും പരിക്ക് കാരണം കുറെ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നു.[28] നാലാം സ്ഥാനക്കാരായിട്ടാണ് കൊൽക്കത്ത സെമി ഫൈനലിന് യോഗ്യത നേടിയത്. ഒന്നാം സ്ഥാനക്കാരായ മുംബൈക്കെതിരെ അവരുടെ ഗ്രൗണ്ടിൽ 3 -2 ന് ആദ്യ പാദത്തിൽ വിജയിച്ചു , ഇയാം ഹ്യുംമിന്റെ ഇരട്ട ഗോൾ ഉൾപ്പെടെ എല്ലാ ഗോളുകളും മത്സരത്തിന്റെ ആദ്യ പകുതിയിലാണ് നേടിയത്. രണ്ടാം പാദം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.[29][30] ഡിസംബർ 18ന് കേരള ബ്ലാസ്റ്റഴ്സിൻെ ഹോം ഗ്രൗണ്ടിലായിരുന്നു ഫൈനൽ, കൽക്കത്തെയെ പിന്നിലാക്കി കൊണ്ട് മുൻ കൊൽക്കത്ത താരമായിരുന്ന മുഹമ്മദ്റാഫി കേരളത്തിനു വേണ്ടി ഗോൾ നേടി. എന്നാൽ ആദ്യ പകുതിക്ക് തൊട്ടു മുൻമ്പ് സെറീന്യോയുടെ ഹെഡർ ഗോളിലൂടെ കൊൽക്കത്ത സമനില പിടിച്ചു. പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ കൊൽക്കത്തയുടെ ആദ്യ കിക്കെടുത്ത ഇയാം ഹ്യൂമിന്റെ ശ്രമം ഗ്രഹാം സ്റ്റാക്ക് തടഞ്ഞു. എന്നാൽ കേരള താരം എൽ ഹാജി എൻഡോയെ അടുത്ത കിക്ക് നഷ്ടപ്പെടുത്തിയപ്പോൾ ബ്ലാസ്റ്റഴ്സ് ക്യാപ്റ്റൻ സൊഡ്രിക്ക് ഹെംഗ്ബെർട്ടിന്റെ ഷോട്ട് കൊൽക്കത്ത ഗോൾകീപ്പർ ദേബ്ജിത്ത് മജുംദാർ രക്ഷപെടുത്തി രണ്ടാം തവണയും ചാമ്പ്യൻമാരാക്കി.[31] 2017 സീസൺ2017 ജൂലൈ 14 ന്, എടികെ, മുൻ ഇംഗ്ലണ്ട് അന്താരാഷ്ട്ര സ്ട്രൈക്കർ ടെഢി ഷെരിംഹാം നെ തങ്ങളുടെ പരിശീലകനായി നിയമിച്ചു.[32] ആഗസ്ത് 4 ന്, മുൻ ഐറിഷ് അന്താരാഷ്ട്ര മുൻ നിര താരം റോബി കീനെ അവരുടെ പുതിയ മാർക്യൂ കളിക്കാരനായി തിരഞ്ഞെടുത്തു.[33] സ്റ്റേഡിയം85,000 കാണികളെ ഉൾകൊള്ളാൻ സാധിക്കുന്ന സാൾട്ട് ലേക്ക് സ്റ്റേഡിയമാണ് നിലവിൽ എടികെയുടെ ഹോം ഗ്രൗണ്ട്. ആദ്യ രണ്ടു സീസണുകളിലെ കൊൽക്കത്തയിലെ ബിദ്ധൻനഗറിലെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയവുമായ സാൾട്ട് ലേക്ക് സ്റ്റേഡിയമായിരുന്നു കൊൽക്കത്തയുടെ ഹോം ഗ്രൗണ്ട്. എന്നാൽ 2016 സീസണിൽ ഈ സ്റ്റേഡിയത്തിൽ വെച്ച് 2017-ലെ ഫിഫ അണ്ടർ 17 മത്സരങ്ങൾ നടക്കുന്നതിനാൽ അതിനു വേണ്ട നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി സാൾട്ട് ലേക്ക് സ്റ്റേഡിയം അടച്ചിട്ടു. തുടർന്ന് ആ സീസണിൽ 17000 കാണികളെ ഉൾക്കൊള്ളാവുന്ന കൊൽക്കത്തയിലെ രബീന്ദ്ര സരോബർ സ്റ്റേഡിയം ആണ് കൊൽക്കത്ത തങ്ങളുടെ ഹോം ഗ്രൗണ്ടായി ഉപയോഗിച്ചത്. ഹോം മത്സരങ്ങളിലെ ശരാശരി കാണികളുടെ എണ്ണംആദ്യ രണ്ടു സീസണുകളിൽ കൊൽക്കത്തയിലെ ബിദ്ധൻനഗറിലെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയവുമായ സാൾട്ട് ലേക്ക് സ്റ്റേഡിയമായിരുന്നു കൊൽക്കത്തയുടെ ഹോം ഗ്രൗണ്ട്. എന്നാൽ 2016 സീസണിൽ ഈ സ്റ്റേഡിയത്തിൽ വെച്ച് 2017-ലെ ഫിഫ അണ്ടർ 17 മത്സരങ്ങൾ നടക്കുന്നതിനാൽ അതിനു വേണ്ട നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി സാൾട്ട് ലേക്ക് സ്റ്റേഡിയം അടച്ചിട്ടു.തുടർന്ന് ആ സീസണിൽ 17000 കാണികളെ ഉൾക്കൊള്ളാവുന്ന കൊൽക്കത്തയിലെ രബീന്ദ്ര സരോബർ സ്റ്റേഡിയം ആണ് കൊൽക്കത്ത തങ്ങളുടെ ഹോം ഗ്രൗണ്ടായി ഉപയോഗിച്ചത്. ആദ്യ സീസണിൽ 45,172 പേരായിരുന്നു കൊൽക്കത്തയിലെ കാണികളുടെ ശരാശരി. ആ വർഷം ഒരു മത്സരം കാണാൻ ഏറ്റവും കൂടുതൽ പേർ (65,000 പേർ) എത്തിയതിന്റെ റെക്കോഡ് കൊൽക്കത്തയ്ക്കാണ്.[34] രണ്ടാം സീസണിൽ, 405,659 പേരാണ് കൊൽത്തയിലെ ഹോം മത്സരങ്ങൾ കാണാനായെത്തിയത് (ഒരു സീസണിൽ ഏറ്റവും കൂടുതൽ) ഒരു മത്സരത്തിന് ശരാശരി 50,707 പേരായിരുന്നു ഹാജർ.ആ സീസണിലെയും ഒരു മത്സരം കാണാൻ ഏറ്റവും കൂടുതൽ പേർ എത്തിയതിന്റെ റെക്കോഡ് കൊൽക്കത്തയ്ക്കാണ്. 68,340 പേർ.[35] മൂന്നാം സീസണിൽ, കൊൽക്കത്തയിലെ ഹോം മത്സരങ്ങളിൽ ശരാശരി 11,703 പേർ കാണികളായെത്തി.
പിന്തുണഎടികെയും ഐഎസ്എല്ലും കൊൽക്കത്തയിലെ ഫുട്ബോൾ ആരാധകർക്കിടയിൽ പൊതുവെ സമ്മിശ്ര പ്രതിക്കരണമാണുണ്ടാക്കിയിട്ടുള്ളത്. പാരമ്പര്യമായി ഫുട്ബോളിനെ സ്നേഹിക്കുന്ന ഇവിടുത്തക്കാർ എടികെയുടെ കടന്നുവരവ് നഗരത്തിലെ രണ്ട് ദീർഘകാലത്തെ ഐ ലീഗ് ക്ലബുകളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയവരുടെ വളർച്ചയെ നശിപ്പിക്കുമെന്ന് ഭയന്നു. എന്നാൽ മറ്റു ചിലർ പരസ്പരം ശത്രുതയിലായിരുന്ന ഐ ലീഗ് ആരാധകരെ ഒന്നിപ്പിക്കാൻ പുതിയ ഫ്രാഞ്ചൈസി സഹായിക്കും എന്നു കരുതി. ടീമുടമ സൗരവ് ഗാംഗുലിയ്ക്ക് സംസ്ഥാനത്ത് അങ്ങോളമുള്ള ജനപിന്തുണ ഇതിനു സഹായിക്കുമെന്നവർ കണക്കു കൂട്ടി.[36] രണ്ടാം സീസണിൽ കൊൽക്കത്ത എടികെ ഫാൻസ് ഫ്രട്ടേനിറ്റിയ്ക്കു (ATKFF) രൂപം നൽകി. ഇതിലൂടെ 4000 പേർക്ക് 800 രൂപാ നിരക്കിൽ ഒരു സീസണിലെ മുഴുവൻ ഹോം മത്സരങ്ങൾ കാണാനുള്ള അവസരവും ഒരു ഔദ്യോഗിക ജെഴ്സിയും നൽകി. തങ്ങളുടെ സ്റ്റേഡിയങ്ങൾ നിറയ്ക്കാനുള്ള ഒരു "മികച്ച" വഴിയാണ് ഇതെന്നു വിലയിരുത്തിയ ഫസ്റ്റ്പോസ്റ്റ് ജേണലിസ്റ്റ് പുലസ്ത ധർ, എല്ലാ ഐഎസ്എൽ ക്ലബ്ബുകൾക്കും ഇത് ഒരു മാതൃക ആക്കാവുന്നതാണെന്ന് കൂട്ടി ചേർത്തു.[37] കളിക്കാരും സ്റ്റാഫ് അംഗങ്ങളുംനിലവിലെ ടീം
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം. നിലവിലെ ടെക്നിക്കൽ സ്റ്റാഫുകൾ
മാനേജ്മെമെന്റ്
ടീമിന്റെ നേട്ടങ്ങൾആകെ നേട്ടങ്ങൾലീഗ്ഡിസംബർ 18 2016 വരെ[38]
മുഖ്യ കോച്ചിന്റെ നേട്ടങ്ങൾ
കിറ്റ് നിർമ്മാതാക്കളും ജഴ്സി സ്പോൺസർമാരും
നേട്ടങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia