ബംഗളൂരു എഫ്.സി
ബംഗാളൂരു ഫുട്ബോൾ ക്ലബ് കർണാടകയിലെ ബംഗാളുരു കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് ആണ്. ഇന്ത്യയിലെ ടോപ്-ടയർ ലീഗ് ആയ ഐ-ലീഗിലാണ് കളിക്കുന്നത്. ഐ-ലീഗ് കളിക്കുന്ന ആദ്യ സീസണിൽ തന്നെ കീരീടം നേടിയ ഇന്ത്യയിലെ ആദ്യ ടീമുമാണ് ബംഗാളൂരു എഫ്.സി. മുംബൈ കേന്ദ്രീകരിച്ചുള്ള ജെ.എസ.ഡബ്ല്യു. ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ 2013ൽ തുടക്കം കുറിച്ച്. 24000 പേർക്ക് ഇരിക്കാവുന്ന ശ്രീ കണ്ടീരവ മൈതാനാമാണ് ക്ലബ്ബിന്റെ ഹോം ഗ്രൌണ്ട്. ജൂലൈ 2013ൽ ആരംഭിച്ച ക്ലബ്, രാജ്യത്തെ തന്നെ പ്രമുഖ ഫുട്ബോൾ ക്ലബ് ആണ്. ഒരു ശക്തമായ കമ്മ്യൂണിറ്റി, ഇംഗ്ലണ്ട് ലെയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഫുട്ബോൾ ക്ലബ്ബ് ഘടന മാതൃകയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഏപ്രിൽ 2014 ൽ ക്ലബ്ബ് യുവ ഫുട്ബോൾ പ്രതിഭകളെ വളർത്തുക എന്ന ലക്ഷ്യം വെച്ച് നഗരത്തിൽ ആദ്യ ബി.എഫ്.സി സോക്കർ സ്കൂൾ തുടങ്ങി. ചരിത്രംതുടക്കംജനുവരി 2013ൻറെ തുടക്കത്തിൽ, മുംബൈ ടിഗേര്സ് (അന്നത്തെ ടോട്സൽ എഫ്.സി), 2013 ഐ-ലീഗ് 2nd ഡിവിഷനിലോട്ടുള്ള രജിസ്റ്റർ നടപടികൾ പൂർത്തികരിക്കാൻ പരാജയപെട്ട വാർത്തകൾ പുറത്തു വന്നു. പക്ഷെ അവർക്ക് ഇന്ത്യയിലെ ടോപ്-ടയർ ലീഗ് ആയ ഐ-ലീഗിലേക്ക് നേരിട്ട് പ്രവേശനം കൊടുത്തു. ഇത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കാശ് പയ്മെന്റ്റ് കൊടുക്കുനതിലൂടെയാണ്. പിന്നീട് ജനുവരി 12ന്, എ.ഐ.എഫ്.എഫ്. നടത്തിയ എക്സിക്യൂട്ടീവ് യോഗത്തിൽ ഇത്തരത്തിൽ ഉള്ള കോർപ്പറേറ്റ് ടീമുകൾക്ക് നേരിട്ട് എൻട്രി കൊടുക്കുന്നതിനുള്ള തീരുമാനമായി.
ഏപ്രിൽ 21, 2014, ടെമ്പൊ എഫ്.സിയെ 4-2നു തകർത്തു ഐ-ലീഗ് സ്വന്തമാക്കി. ക്ലബ്ബിന്റെ ആദ്യ ട്രോഫിയും. [2] ജനുവരി 11, 2015: ബംഗാളൂരു എഫ്.സി ടെമ്പൊ എഫ്.സിയെ ഫൈനലിൽ 2-1നു പരാജയപെടുത്തി അവരുടെ ആദ്യ ഫെഡറേഷൻ കപ്പ് സ്വന്തമാക്കി
ഏപ്രിൽ 17, 2016: സൽഗോകർ എഫ്.സിയെ സ്വന്തം തട്ടകത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു രണ്ടാം ഐ-ലീഗ് കിരീടം സ്വന്തമാക്കി.
കിറ്റ് നിർമാതാക്കളും ഷർട്ട് സ്പോന്സോർ
ജൂലൈ 2014നു ബംഗാളൂരു കിറ്റ് നിർമാതാക്കളായ പൂമയുമായി കരാർ ഒപ്പിട്ടു. [3] സ്റ്റേഡിയംബംഗാളൂരു എഫ്.സി അതിന്റെ എല്ലാ കളിയും നഗരത്തിനെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബാംഗ്ലൂർ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആണ് കളിക്കാർ. വെസ്റ്റ് സ്റ്റാന്റ് ആണ് ഏറ്റവും വലുതും കൂടുതൽ സീറ്റ് ഉള്ളതും. വി.ഐ.പി. ബോക്സ് സ്ഥിതി ചെയ്യുന്നതും അവിടെ തന്നെയാണ്. ക്ലബ്ബിന്റെ ആരംഭത്തിൽ തന്നെ ടീം ബാംഗ്ലൂർ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് 2013-14 ഐ-ലീഗ് കളിക്കുക എന്ന് വിളംബരം ചെയ്തു.[1] 15,000 പേർക്ക് ഇരികാവുന്ന ബാംഗ്ലൂർ ഫുട്ബോൾ സ്റ്റേഡിയം അസ്ട്രോടുര്ഫ് ആണ് ഉപയോഗിക്കുന്നത്.[4] 2014-15 സീസൺ മുതൽ ക്ലബ് കളിക്കുന്നത് 24,000 പേർക്ക് ഇരിക്കാവുന്ന ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലാണ്.[5]
Overall records
Head Coach's Record
ബഹുമതികൾ
അവലംബം
|
Portal di Ensiklopedia Dunia