ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ
ഇസ്രായേൽ ഒഴിച്ചുള്ള(2006 മുതൽ) ഏഷ്യൻ രാജ്യങ്ങളുടെയും, ഓസ്ട്രേലിയയുടെയും ഫുട്ബോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി രൂപവത്കരിച്ച നിയന്ത്രണാധികാര സമിതിയാണ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ(AFC) . 1954 മേയ് 8-നു ഫിലിപ്പൈൻസിലെ മനിലയിലാണു ഇത് സ്ഥാപിതമായത്. ഫിഫയുടെ ആറു കോൺഫെഡറേഷനുകളിൽ ഒന്നാണിത്. മലേഷ്യയിലെ കുലാലമ്പൂരിലെ ബുകിത് ജലീലിലാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം പ്രവർത്തിക്കുന്നത്. ഖത്തറിന്റെ മൊഹമ്മദ് ബിൻ ഹമാം ആണ് ഇപ്പോഴത്തെ പ്രസിഡണ്ട്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിൽ 46 രാജ്യങ്ങളിലെ ഫുട്ബോൾ ഫെഡറേഷനുകൾ ഔദ്യോഗിക അംഗങ്ങളായിട്ടുണ്ട്. അവയെ ഭൂമിശാസ്ത്രപരമായി 4 മേഖലകളായി തിരിച്ചിരിക്കുന്നു. മത്സരങ്ങൾഎല്ലാ നാലു വർഷം കൂടുമ്പോഴും ഏഷ്യയിൽ നിന്നും ലോകകപ്പ് ഫുട്ബോളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്കു വേണ്ടിയുള്ള യോഗ്യതാമത്സരമായ ഏഷ്യാകപ്പ് സംഘടിപ്പിക്കുന്നു. അതു പോലെ തന്നെ ഏഷ്യാ ചാലഞ്ച് കപ്പും സംഘടിപ്പിക്കുന്നു. ഇതു കൂടാതെ ഏഷ്യയിൽ നിന്നു ഒളിമ്പിക്സിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർക്കു വേണ്ടിയുള്ള യോഗ്യതാ മത്സരങ്ങളും സംഘടിപ്പിക്കുന്നത് എ.എഫ്.സിയാണ്. |
Portal di Ensiklopedia Dunia