മുംബൈ സിറ്റി എഫ് സി
ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് മുംബൈ സിറ്റി എഫ് സി. 2014 ആഗസ്റ്റിൽ രൂപീകരിച്ച ടീം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ കളിച്ചിരുന്നു.[1][2] രൺബീർ കപൂർ, ബിമൽ പരേഖ് തുടങ്ങിയവരാണ് മുംബൈ സിറ്റി എഫ് സിയുടെ ഉടമസ്ഥർ.[3]ആദ്യ സീസണിൽ ഇഗ്ലീഷ് പരിശീലകൻ പീറ്റർ റെയ്ഡ് ആയിരുന്നു മുംബൈയുടെ പരിശീലകൻ. എന്നാൽ രണ്ടാം സീസണിൽ മാർക്വീ താരവും പരിശീലകനും ഫ്രഞ്ച് ഫുട്ബോൾ താരം നിക്കോളാസ് അനെൽക്കയായിരുന്നു. പശ്ചാത്തലം2014ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും ഐ.എം.ജി. റിലയൻസും സംയുക്തമായി സഹകരിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ എട്ടു നഗരങ്ങളെ പ്രതിനിധീകരിച്ചുള്ള ടീമുകളെ ഉൾപ്പെടുത്തി ഇന്ത്യൻ സൂപ്പർ ലീഗ് എന്ന പേരിൽ ടൂർണമെന്റ് നടത്താൻ തീരുമാനിച്ചു.[1][4] ആദ്യ സീസൺ (2014)2014 സെപ്റ്റംബർ 15ന് നിക്കോളാസ് അനെൽക്ക ക്ലബ്ബുമായുള്ള കരാർ ഒപ്പിട്ടു. .[5] 3 ദിവസങ്ങൾക്കു ശേഷം സ്വീഡൻ ഫുടബോൾ താരം ഫ്രെഡറിക് ലുങ്ബർഗിനെ ടീമിന്റെ മാർക്വീ താരമായി പ്രഖ്യാപിച്ചു.[6] കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വച്ച് 2014 ഒക്ടോബർ 12ന് അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കെതിരെയായിരുന്നു മുംബൈയുടെ ആദ്യ മത്സരം.. ആദ്യ മത്സരത്തിൽ 3-0ന് തോറ്റു. മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ വച്ച് 2014 ഒക്ടോബർ 18ന് എഫ് സി പുണെ സിറ്റിയ്ക്കെതിരെ 5-0ന് ആദ്യ വിജയം നേടി. ഈ മത്സരത്തിൽ മുംബൈയുടെ ആന്ദേ മോറിറ്റ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ഹാട്രിക് നേടി.പ്ലേ ഓഫിലേക്ക് കടക്കാതെ ഏഴാം സ്ഥാനത്തായിരുന്നു മുംബൈ സിറ്റി എഫ് സി. രണ്ടാം സീസൺ (2015)2015 ജൂലൈയിൽ പീറ്റർ റെയ്ഡിനു പകരം നിക്കോളാസ് അനെൽക്ക പരിശീലക സ്ഥാനം ഏറ്റെടുത്തു. ഇതോടെ അനെൽക്ക പരിശീലകനും കളിക്കാരനുമായി.[7]ഫ്രാൻസ് ബെർട്ടിൻ സീസണിന്റെ തുടക്കത്തിൽ ക്യാപ്റ്റനായി നിയമിതനായി. രണ്ടാം സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 4 മത്സരങ്ങളിൽ വിജയിച്ചു. ഗ്രൂപ്പ് പട്ടികയിൽ ആറാം സ്ഥാനത്തായിരുന്നു മുംബൈ. പോയിന്റ് പട്ടിക
സ്റ്റേഡിയം2014, 2015 സീസണുകളിൽ മുബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയമായിരുന്നു മുംബൈ സിറ്റി എഫ് സിയുടെ ഹം ഗ്രൗണ്ട്. എന്നാൽ 2016 സീസണിൽ അന്ധേരി സ്പോർട്സ് കോംപ്ലക്സ് ആയിരിക്കും ടീമിന്റെ ഹോം ഗ്രൗണ്ട്. കളിക്കാർനിലവിലെ ടീംകുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം. ടീം മാനേജ്‌മെന്റ്
കിറ്റ് സ്പോൺസർമാർ
റെക്കോർഡുകൾകൂടുതൽ ഗോൾ നേടിയവർ
മാനേജർമാർ
References
|
Portal di Ensiklopedia Dunia