അന്ധേരി സ്പോർട്സ് കോംപ്ലക്സ്
അന്ധേരി സ്പോർട്സ് കോംപ്ലക്സ് അല്ലെങ്കിൽ ഷഹാജി രാജെ ക്രീഡ സങ്കൂൾ വിവിധ കായിക സൗകര്യമുള്ള ഒരു സ്ഥലമാണ്. മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഇത് 1988ൽ 30 കോടി രൂപ ചിലവഴിച്ചാണ് നിർമ്മിച്ചത്.[2]. ദേശീയതലത്തിലെ സ്ക്വാഷ്, ബോക്സിങ്ങ്, ടെന്നീസ്, കരാട്ടെ എന്നീ മത്സരങ്ങൾ ഈ കോംപ്ലക്സിൽ വച്ചു നടത്താറുണ്ട്. ഇവിടെ ഒളിമ്പിക്സിനുപയോഗിക്കുന്ന തരത്തിലുള്ള ഒരു നീന്തൽക്കുളവും ഡൈവിങ്ങ് പൂളുമുണ്ട്. 2016ൽ ഇത് നവീകരിച്ചിരുന്നു.[3] മുംബൈ ഫുട്ബോൾ അറീന എന്ന പേരിലുള്ള ആധുനിക ഫുട്ബോൾ സ്റ്റേഡിയവും ഈ കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്നുണ്ട്.[4] 1983ലെയും 2011ലെയും ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുത്ത താരങ്ങളുടെ ശിൽപവും പ്രശസ്തരായ ക്രിക്കറ്റ് താരങ്ങളുടെ ക്രിക്കറ്റ് കിറ്റ്, ബാറ്റ്, ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ഒരു ഗാലറിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ ആണിത് ഉദ്ഘാടനം ചെയ്തത്.[5] വളരെയേറെബോളിവുഡ് ചിത്രങ്ങൾ ഈ സ്റ്റേഡിയത്തിലും കോംപ്ലക്സിലുമായി ചിത്രീകരിച്ചിട്ടുണ്ട്. അമേരിക്കൻ പോപ് ഇതിഹാസം മൈക്കൽ ജാക്സൺ പരിപാടി അവതരിപ്പിച്ച ഒരേ ഒരു ഇന്ത്യൻ സ്റ്റേഡിയം ഇതാണ്. 1996 നവംബർ ഒന്നിന് തന്റെ ഹിസ്റ്ററി വേൾഡ് ടൂർ ന്റെ ഭാഗമായിട്ട് 66000 കാണികൾക്കു മുമ്പാകെയാണ് ജാക്സൺ തന്റെ പരിപാടി അവതരിപ്പിച്ചത്.[6] ചിത്രങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia