ഇൻ ഗോസ്റ്റ് ഹൗസ് ഇൻ
ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ കോമഡി ചലച്ചിത്രമാണ് ഇൻ ഗോസ്റ്റ് ഹൗസ് ഇൻ.[1] ഇൻ ഹരിഹർ നഗർ എന്ന ഹിറ്റ് ചിത്രത്തിന്റെ മൂന്നാം ഭാഗമാണ് ഈ ചിത്രം.1990 ൽ പ്രദർശനത്തിനെത്തിയ ഇൻ ഹരിഹർ നഗറിന്റെ രണ്ടാം ഭാഗമായി 2009ൽ ടു ഹരിഹർ നഗർ പ്രദർശനത്തിനെത്തിയിരുന്നു. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവരാണ് പതിവു പോലെ കേന്ദ്രകഥാപാത്രങ്ങൾ.[2]. രോഹിണി, ലെന, റീന ബഷീർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. രാധികയാണ് നായിക.ലക്ഷ്മി റായിയും , ഗീതാവിജയനും അതിഥി താരങ്ങളായി എത്തുന്നുണ്ട്. ഹരിഹർനഗർ പരമ്പരയിലെ മറ്റ് ചിത്രങ്ങളെപ്പോലെഈ ചിത്രവും ബോക്സോഫീസിൽ മികച്ച വിജയം നേടി[3] . കഥാസംഗ്രഹംഊട്ടിയിലെ ഒരു പ്രേതബാധയുള്ള വീട്ടിൽ നാല് പേരുടെ സംഘം കുടുംബസമേതം അവധിക്കാലത്ത് താമസിക്കാനെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.. അഭിനേതാക്കൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia