ലെന
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ലെന. ലെന കുമാർ, ലെന അഭിലാഷ് എന്നും അറിയപ്പെടുന്നു. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.[1] ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.[1] ജീവിത രേഖതൃശൂരിലെ സെവന്ത്ഡേ അഡ്വന്റിസ്റ്റ് സ്കൂളിലും[2] ഹരിശ്രീ വിദ്യാ നിഥി സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി. പിന്നീട് വിദൂര വിദ്യാഭ്യാസത്തിലൂടെ കൊമേർസിൽ ബിരുദം നേടി. പ്രജ്യോതി നികേതൻ എന്ന പുതുക്കാടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ ബിരുദ പഠനം ചെയ്യുന്ന സമയത്ത് രണ്ടാം ഭാവം എന്ന സിനിമയിൽ അഭിനയിച്ചു. രണ്ടാം ഭാവത്തിലെ അഭിനയത്തിനു ശേഷം മനഃശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദം കരസ്ഥമാക്കിയ ശേഷം മുംബൈയിലെ ഒരു ആശുപത്രിയിൽ മനഃശാസ്ത്ര വിഭാഗത്തിൽ ജോലി നോക്കി 2004 ജനുവരി 16 നു പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ വിവാഹം ചെയ്തു. അസോസിയേറ്റ് സംവിധായകനായി സാൾറ്റ് ആൻഡ് പെപ്പർ സിനിമയിലൂടെ അഭിലാഷും സിനിമാ ലോകത്തെത്തി. പിന്നീട് 22 ഫീമെയിൽ കോട്ടയം[3] എന്ന സിനിമയിലെ തിരക്കഥയിലൂടെ പ്രശസ്തനായി.[4] പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി.[5] സിനിമാ രംഗത്ത്പഠിക്കുന്നതിനിടക്ക് നാടക ട്രൂപ്പ് തുടങ്ങാനായി പദ്ധതിയിട്ടിരുന്ന ലെനയെ പ്രിൻസിപ്പലാണ് സംവിധായകൻ ജയരാജിനെ പരിചയപ്പെടുത്തുന്നത്.[6] ജയരാജിന്റെ സ്നേഹം, കരുണം ശാന്തം എന്നീ സിനിമകളിൽ അഭിനയച്ച ശേഷം സത്യൻ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലും അഭിനയിച്ചു. ടെലിവിഷൻ രംഗത്ത്മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ അഭിനയിച്ചു. പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു. അഭിനയിച്ച ചലച്ചിത്രങ്ങൾ
പുരസ്കാരങ്ങൾ2013 - മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കന്യക ടാക്കീസ്) റഫറൻസുകൾ
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia