അൽ-ഗസ്സാലി
ഇസ്ലാമിക മതപണ്ഡിതൻ, കർമ്മശാസ്ത്രജ്ഞൻ, ദാർശനികൻ, ജ്യോതിശാസ്ത്രജ്ഞൻ, മനഃശാസ്ത്രജ്ഞൻ, സൂഫി എന്നീ നിലകളിൽ പ്രശസ്തനാണ് അബൂഹാമിദ് മുഹമ്മദിബ്നുമുഹമ്മദ് അൽ ഗസ്സാലി (1058-ഡിസംബർ 19, 1111)[3][4]. (ഹിജ്റ വര്ഷം 450-505)സൂഫിയായിരുന്ന അദ്ദേഹം പേർഷ്യയിലെ ഖുറാസാൻ പ്രവിശ്യയിലെ ത്വൂസിലാണ് ജനിച്ചതും മരണമടഞ്ഞതും.ഹുജ്ജത്തുൽ ഇസ്ലാം എന്ന അപരനാമത്തിൽ പ്രശസ്തനാണ് ഗസ്സാലി.തത്വചിന്തകന്മാരുടെ അയുക്തികത എന്ന ഗ്രന്ഥത്തിലൂടെ ഗ്രീക്ക് സ്വാധീനമുണ്ടായിരുന്ന ഇസ്‌ലാമിക അതിഭൗതികതയിൽ നിന്ന് ഇസ്‌ലാമികതത്ത്വചിന്തയെ വേർതിരിക്കാൻ അദ്ദേഹത്തിനായി. സംശയത്തിന്റെയും അജ്ഞേയതയുടെയും രീതികളുടെ ആദ്യപ്രയോക്താവായി അദ്ദേഹത്തെ കരുതുന്നു. ജീവിതത്തിന്റെ അവസാനകാലങ്ങളിൽ സൂഫിചിന്തകളിൽ ആകൃഷ്ടനായ ഗസ്സാലിയുടെ ഗ്രന്ഥങ്ങളിൽ മാസ്റ്റർ പീസാണ് "ഇഹയാ ഉലൂമിദ്ധീൻ ". വില്യം മോണ്ട്ഗോമറി വാട്ട് മുതലായ ചരിത്രകാരന്മാർ മുഹമ്മദിന് ശേഷമുള്ള ഏറ്റവും മഹാനായ മുസ്ലിമായി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു[5]. നിയോപ്ലാറ്റോണിക് തത്ത്വചിന്തയുടെ ഖണ്ഡനത്തിലൂടെ അതിനെ ഇസ്‌ലാമികലോകത്തുനിന്ന് തുടച്ചുനീക്കുവാൻ ഗസ്സാലിക്ക് സാധിച്ചു. ജീവിത രേഖ
പ്രധാന കൃതികൾഫിലോസഫി
തിയോളജി
സൂഫിസം
നീതിശാസ്ത്രം
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾAbu Hamid al-Ghazālī രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
Al-Ghazali എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia