ഖാദിരിയ്യഇസ്ലാമിലെ സൂഫിസത്തിൻറെ ഒരു ഭാഗങ്ങളായ ത്വരീഖത്തുകളിലൊന്നാണ് ഖാദിരിയ്യ. (Arabic: القادريه, Persian:قادریه, ) ഖദ്രി, ക്വാദിരിയ, എൽകാദിരി എന്നിങ്ങനെ വിവിധ പേരുകളിലും ഇത് അറിപ്പെടുന്നു. ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ പേരിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്.(1077–1166 CE, ജീലാനി എന്ന വിളിപ്പേരിലും അറിയപ്പെടുന്നു) ഇറാനിലെ ഗീലാനി എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിൻറെ ജനനം. അറേബ്യൻ രാജ്യങ്ങളിലും മറ്റുമായി ഇതിൻറെ വിവിധ ശാഖകൾ കാണപ്പെടുന്നുണ്ട്.കൂടാതെ തുർക്കി, ഇന്തോനേഷ്യ,അഫ്ഗാനിസ്ഥാൻ,ഇന്ത്യ,ബംഗ്ലാദേശ്,പാകിസ്താൻ, ബാൽക്കൻ,റഷ്യ,ഫലസ്തീൻ,ഇസ്റായേൽ,ചൈന തുടങ്ങിയ രാജ്യങ്ങളിലും ഖാദിരിയ ത്വരീഖത്തിൻറെ ശാഖകളുണ്ട്. [2][1] കൂടാതെ കിഴക്കേ ആഫ്രിക്ക ,പടിഞ്ഞാറെ ആഫ്രിക്ക എന്നിവിടങ്ങളിലും ഈ ശാഖ പ്രവർത്തിക്കുന്നുണ്ട്.[2] ചരിത്രംപ്രശസ്ത പേർഷ്യൻ സൂഫി പണ്ഡിതനും ഇസ്ലാമത പ്രബോധകനുമായിരുന്നു ശൈഖ് അബ്ദുൽ ഖാദിർ ഗീലാനി അഥവാ അബ്ദുൽ ഖാദർ അൽ ജിലാനിയാണ് ഈ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ.[3] 1119 CE യിൽ ഇദ്ദേഹം മരണപ്പെട്ടതോടെ ഈ വിഭാഗത്തിലെ അണിയായിരുന്ന അബു സഈദ് അൽ മുബാറക് ആണ് പിന്നീട് നേതാവായത്.1166 ൽ അദ്ദേഹം മരണപ്പെടുന്നത് വരെ ശൈഖ് അബു സഈദ് അൽ മുബാറകുും കുടുംബവും അവിടത്തെ മദ്രസയിലാണ് ജീവിച്ചത്.അദ്ദേഹത്തിൻറെ മരണശേഷം അബ്ദുൽ ഖാദിർ ഗീലാനിയുടെ മകൻ അബ്ദുറസാഖ് ജീലാനി ശൈഖ് സ്ഥാനത്തെത്തി[4] തൻറെ പൂർവികരായ പുണ്യാത്മാക്കളുടെ ചരിത്രരചന അഥവാ ഹാഗിയോഗ്രഫി തയ്യാറാക്കി. 1258ൽ മംഗോളിയക്കാർ ബാഗ്ദാദ് ആക്രമിച്ചപ്പോൾ ചുരുക്കം ഖാദിരിയ്യ സൂഫി സന്യാസികൾ മാത്രമാണ് പ്രതിരോധിക്കാനുണ്ടായത്. മംഗോളിയൻ കൂട്ടക്കൊലയ്ക്ക് ശേഷവും ഖാദിരിയ്യ ത്വരീഖത്ത് അവിടം സജീവമായി തന്നെ നിലകൊണ്ടു[5]. 15ാം നൂറ്റാണ്ടിൻറെ അന്ത്യത്തോടെ ഖാദിരിയ്യ ത്വരീഖത്ത് പലവിഭാഗങ്ങളുണ്ടാകുകയും മൊറോക്കോ,സ്പെയിൻ,തുർക്കി,ഇന്ത്യ, എത്യോപ്യ, സൊമാലിയ,മാലി ദ്വീപ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.1508 മുതല് 1534 വരെ ബാഗ്ദാദ് സഫവിദിൻറെ ഭരണമായിരുന്നപ്പോൾ ഖാദിരിയ്യ ശൈഖിനെ ബാഗ്ദാദിൻറെ ഉന്നത സൂഫിയായി നിയമിച്ചു.[4] . 1674 മുതൽ 1689 വരെ ചൈനയിലൂടെ യാത്ര ചെയ്ത് ശൈഖ് ഖാജ അബ്ദുള്ള ( മുഹമ്മദിൻറെ പിൻഗാമിയായിരുന്നു ഇദ്ദേഹം) മതപ്രബോധനം നടത്തി. [4][6]ഇദ്ദേഹത്തിൻറെ ശിഷ്യനായ ക്വി ജിൻഗ്യി അൽ-ദിൻ (Qi Jingyi Hilal al-Din) ആണ് ചൈനയിൽ ഖാദിയ ത്വരീഖത്തിൻറെ പ്രചാരണം ഏറ്റെടുത്തത്.ലിൻസിയ(Linxia City)നഗരത്തിലാണ് അദ്ദേഹത്തെ കബറടക്കിയത്. ഖാദിരിയ്യ ത്വരീഖത്തിൻറെ പ്രധാന കേന്ദ്രമാണ് ഈ മഖ്ബറ.[1] 17ാം നൂറ്റാണ്ടോടെ ഖാദിരിയ്യ ത്വരീഖത്ത് ഓട്ടോമൻ സാമ്രാജ്യത്തിലൂടെ കിഴക്കൻ യൂറോപ്പിലുമെത്തി. മൗല അൽ ബുഖാരി(കണ്ണൂർ)സയ്യിദ് അബ്ഗുർറഹ്മാൻ ഹൈദ്രൂസി (പൊന്നാനി)), ശൈഖ് സൈനുദ്ദീൻ മഖ്ദൂം പൊന്നാനി , സയ്യിദ് ഖുത്ബ് അലവി മൻപുറമി, ഉമർ ഖാളി , ഖാദി മുഹമ്മദ് ,ആലി മുസ്‌ലിയാർ, ശൈഖ് അബൂബക്കർ ആലുവ, തുടങ്ങിയവർ കേരളീയ സമൂഹത്തിനു ചിര പരിചിതനായ ചിലരാണ്.ഇന്ത്യൻ ചരിത്രത്തിലെ ആദ്യ നാവിക പട കമാന്റർമാരായിരുന്ന കുഞ്ഞാലി മരയ്ക്കാർമാർ ഖാദിരിയ്യ ത്വരീഖത്തിലെ മുരീദന്മാരായിരുന്നു.
സവിശേഷതകൾ
അവലംബങ്ങൾ
അധികവായനക്ക്
|
Portal di Ensiklopedia Dunia