സർക്കാർ (ചലച്ചിത്രം)
എ.ആർ. മുരുകദോസ് സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ - ത്രില്ലർ ചലച്ചിത്രമാണ് സർക്കാർ (lit. Authority). വിജയ്, കീർത്തി സുരേഷ്, വരലക്ഷ്മി ശരത്‌കുമാർ എന്നിവരാണ് ഈ ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എ.ആർ. റഹ്‌മാനാണ്. 2018 ജനുവരിയിൽ നിർമ്മാണം ആരംഭിച്ച സർക്കാർ, 2018 നവംബർ 7-ന് ദീപാവലിയോടനുബന്ധിച്ച് റിലീസ് ചെയ്യ്തു. [1] അഭിനേതാക്കൾ
നിർമ്മാണംതുപ്പാക്കി, കത്തി (ചലച്ചിത്രം), സ്പൈഡർ (ചലച്ചിത്രം) എന്നീ ചലച്ചിത്രങ്ങൾക്കുശേഷം എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് സർക്കാർ. അവസാനം പുറത്തിറങ്ങിയ രണ്ട് ചലച്ചിത്രങ്ങളിലും വിജയ് ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. വിജയുടെ 62-ാമത്തെ ചലച്ചിത്രമാണിത്. വിജയ് 62 എന്നാണ് ആദ്യം ചലച്ചിത്രത്തിന് പേരിട്ടിരുന്നത്. [4][5] ഏകദേശം 3 മാസങ്ങൾ നീണ്ട പ്രീ - പ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്കുശേഷം 2018 ജനുവരിയിലാണ് ചലച്ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ദീപാവലിയോടനുബന്ധിച്ച് ചിത്രം പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. [6] കലി, അങ്കമാലി ഡയറീസ്, സോളോ എന്നീ ചലച്ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന ഗിരീഷ് ഗംഗാധരനാണ് സർക്കാരിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. [7] 2017 നവംബറിൽ യോഗി ബാബു, ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. [8] ഇതിനോടൊപ്പം തന്നെ എ.ആർ. റഹ്‌മാൻ സംഗീത സംവിധാനം നിർവ്വഹിക്കുമെന്നും അറിയിച്ചിരുന്നു. [9]. ആദ്യം നയൻതാരയെയായിരുന്നു കേന്ദ്ര കഥാപാത്രമായി നിശ്ചയിച്ചിരുന്നത്. [10] ഇതിനുമുൻപ് തുപ്പാക്കി, കത്തി എന്നീ ചലച്ചിത്രങ്ങളുടെ എഡിറ്റിങ് നിർവ്വഹിച്ച എ. ശ്രീകർ പ്രസാദാണ് സർക്കാരിന്റെ എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ളത്. [11] 2017 ഡിസംബർ ആദ്യത്തിൽ ടി. സന്താനത്തെ ചലച്ചിത്രത്തിന്റെ കലാസംവിധായകനായി തിരഞ്ഞെടുക്കുകയുണ്ടായി. തുടർന്ന് സൺ പിക്ചേഴ്സായിരിക്കും ചിത്രം നിർമ്മിക്കുകയെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു. [12] 2018 ജൂൺ 21-ന് ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുന്നതിനു മുൻപ്[13] ദളപതി 62 എന്നായിരുന്നു ചിത്രത്തിന് പേര് നൽകിയിരുന്നത്. കീർത്തി സുരേഷ്, വരലക്ഷ്മി ശരത്‌കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. [14][15] [16] ബി. ജയമോഹനാണ് ചിത്രത്തിന്റെ കഥാകൃത്ത്. 2018 ജനുവരിയിൽ സർക്കാരിന്റെ ചിത്രീകരണം ആരംഭിക്കുകയുണ്ടായി. ഒന്ന്, രണ്ട് ഷെഡ്യൂളുകൾ പൂർത്തിയാക്കിയ ശേഷം മൂന്നാമത്തെ ഷെഡ്യൂൾ അമേരിക്കൻ ഐക്യനാടുകളിൽ വച്ചാണ് ആരംഭിച്ചത്. [2][17][18][19] ശബ്ദട്രാക്ക്എ.ആർ. റഹ്‌മാനാണ് ചിത്രത്തിന്റെ ശബ്‌ദട്രാക്കിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. [16] തമിഴ് ഗാനരചയിതാവായ വിവേക് ആണ് എല്ലാ ഗാനങ്ങളുടെയും വരികൾ രചിച്ചിരിക്കുന്നത്. [20] ഗാനങ്ങളുടെ പട്ടിക റിലീസ്2018 നവംബർ 6 നു സർക്കാർ റിലീസ് ചെയ്യ്തു. [16] കുറിപ്പുകൾഅവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia