ബി. ജയമോഹൻ
പ്രശസ്ത തമിഴ് നോവലിസ്റ്റാണ് ബി. ജയമോഹൻ [Tamil: பா.ஜெயமோகன்] മലയാളത്തിലും എഴുതാറുണ്ട്. ജീവിതരേഖകന്യാകുമാരി ജില്ലയിലെ തിരുവരമ്പിൽ 1962 ഏപ്രിൽ 22-ന് ജനിച്ചു. അച്‌ഛൻ ബാഹുലേയൻ പിളള, അമ്മ വിശാലാക്ഷിയമ്മ. കോമേഴ്‌സിൽ ബിരുദമെടുത്തിട്ടുണ്ട്. നാല് നോവലുകളും മൂന്ന് ചെറുകഥാ സമാഹാരങ്ങളും മൂന്ന് നിരൂപണ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. എം.ഗോവിന്ദൻ മുതൽ ബാലചന്ദ്രൻ ചുളളിക്കാട്‌വരെയുളള ആധുനിക മലയാള കവികളുടെ കവിതകൾ ‘തർക്കാല മലയാള കവിതകൾ’ എന്ന പേരിൽ തമിഴിൽ പുസ്‌തകമാക്കിയിട്ടുണ്ട്. മലയാളത്തിലെ അഞ്ച് യുവകവികളുടെ കവിതകൾ ‘ഇൻറൈയ മലയാളകവിതകൾ’ എന്ന പേരിൽ തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1991-ലെ ചെറുകഥക്കുളള കഥാപുരസ്‌കാരം, 1992-ലെ സംസ്‌കൃതി സമ്മാൻ പുരസ്‌കാരം എന്നിവ ലഭിച്ചു. ‘ചൊൽപുതിത്’ എന്ന സാഹിത്യ ത്രൈമാസികയുടെ സ്ഥാപകനും കൺവീനറുമാണ്. ‘ഗുരുനിത്യാ ആയ്‌വരങ്കം’ എന്ന പേരിൽ പ്രവർത്തിക്കുന്ന സ്‌റ്റഡിസർക്കിളിന്റെ കൺവീനറും.[1] ഭാര്യഃ എസ്. അരുണമൊഴിനാങ്കൈ കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
അധിക വായനക്ക്പുറം കണ്ണികൾ
|
Portal di Ensiklopedia Dunia