സ്മിത പാട്ടിൽ
1970-80 കാലഘട്ടത്തിലെ ഒരു ബോളിവുഡ് ചലച്ചിത്രനടിയായിരുന്നു സ്മിത പാട്ടീൽ (മറാഠി: स्मिता पाटील) (ഒക്ടോബർ 17, 1955 – 13 ഡിസംബർ, 1986). ഇന്ത്യൻ സമാന്തരചിത്രങ്ങളിൽ ഒരു നടിയായിരുന്നു സ്മിത. അഭിനയം കൂടാതെ സ്ത്രീ പുരോഗന സംഘടനകളിലും സ്മിത പ്രവർത്തിച്ചിരുന്നു.[1] ആദ്യ ജീവിതംമഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രവർത്തകനായ ശിവാജിറാവു പാട്ടീലിന്റെ മകളാണ് സ്മിത. മറാത്തി ഭാഷ സ്കൂളിൽ പഠനം കഴിഞ്ഞതിനു ശേഷം, സ്മിത ആദ്യ കാലത്ത് ദൂരദർശന്റെ ചില പരിപാടികളിൽ പങ്കെടുത്തു. അഭിനയ ജീവിതംആദ്യ കാലത്ത് ദൂരദർശനിൽ പരിപാടി അവതാരകയായിരുന്നു സ്മിത. പിന്നീട് ശ്യാം ബെനഗൽ ആണ് സ്മിതക്ക് ചലച്ചിത്രത്തിലേക്ക് അവസരം കൊടുത്തത്.[2] 1977 ൽ ഭൂമിക എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് ചില ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു. പക്ഷേ, സമാന്തര സിനിമകളിൽ മാത്രം സ്മിത തന്റെ അഭിനയം പരിമിതിപ്പെടുത്തിയിരുന്നു. കലാപരമായ മൂല്യങ്ങൾക്ക് താൻ അഭിനയിക്കുന്ന ചലച്ചിത്രങ്ങളിൽ സ്മിത എപ്പോഴും പ്രാധാന്യം കൽപ്പിച്ചിരുന്നു. സ്വകാര്യ ജീവിതംതന്റെ അഭിനയജീവിതത്തിനിടക്ക് നടനായ രാജ് ബബ്ബറുമായി പ്രണയത്തിലായി. പക്ഷേ, ഇതു മൂലം ധാരാളം വിമർശനങ്ങൾ ഏൽക്കേണി വന്നു. സ്മിതയെ വിവാഹം കഴിക്കാൻ വേണ്ടി, രാജ് തന്റെ ആദ്യഭാര്യയായ നന്ദിര ബബ്ബറിൽ നിന്ന് വിവാഹ മോചനം നേടുകയുണ്ടായി. മരണംതന്റെ ഒരു മകന്റെ പിറവിയുടെ സമയത്ത് ചില ആരോഗ്യ പ്രശ്നങ്ങൾ മൂലം സ്മിത 1986, ഡിസംബർ 13 ന് മരണമടയുകയുണ്ടായി. [3] [4] പുറത്തേക്കുള്ള കണ്ണികൾഅവലംബം
|
Portal di Ensiklopedia Dunia