സരിക
മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടിയ ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് സരിക ആദ്യ ജീവിതംസരിക ജനിച്ചത് ജൂൺ 3, 1962 ൽ ഡെൽഹിയിലാണ്. അഭിനയ ജീവിതം60 കളിലെ ഹിന്ദി ചലച്ചിത്രങ്ങളിൽ ബേബി സൂരജ് എന്ന തന്റെ ജനന സ്ഥല നാമത്തിൽ ഒരു ബാല താരമായിട്ടാണ് സരിക അഭിനയം തുടങ്ങിയത്. പല ബാല ചിത്രങ്ങളിലും സരിക അക്കാലത്ത് അഭിനയിച്ചു. 1980 കളിൽ ഒരു വിദേശ പെൺകുട്ടിയുടെ പ്രതിച്ഛായയായിരുന്നു സരികക്ക്. തന്റെ അഭിനയജീവിതത്തിന്റെ ഉന്നതിയിൽ കമലഹാസനെ വിവാഹം ചെയ്തതോടെ അഭിനയം നിർത്തുകയായിരുന്നു. പിന്നീട് അവർ തമ്മിലുള്ള വിവാഹ മോചനത്തിനു ശേഷം ഹിന്ദി ചലച്ചിത്രത്തിലേക്ക് സരിക തിരിച്ചു വന്നു. 2000 ൽ മികച്ച വേഷ രൂപകല്പനയിൽ ഹേ റാം എന്ന ചിത്രത്തിന് ദേശീയപുരസ്കാരം ലഭിച്ചു. 2002 ലെ പർസാനിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. 2007 ൽ ഹാസ്യ ചിത്രമായ ബേജാ ഫ്രൈ എന്ന ചിത്രത്തിൽ അഭിനയിച്ചു. സ്വകാര്യ ജീവിതംമുൻപ് ചില ബന്ധങ്ങൾ ശേഷം സരിക പ്രമുഖ നടനായ കമലഹാസനേ വിവാഹം ചെയ്തു. ഇവർക്ക് ശ്രുതി ഹാസൻ, അക്ഷര ഹസൻ എന്നീ രണ്ട് പെണ്മക്കളുണ്ട്. പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia