തബ്ബു
പ്രധാനമായും ഹിന്ദി ചലച്ചിത്ര മേഖലയിലും തമിഴ്, തെലുങ്ക്, മലയാളം എന്നീഭാഷകളിലും അഭിനയിക്കുന്ന ഒരു നടിയാണ് തബ്ബു എന്നറിയപ്പെടുന്ന തബസ്സും ഫാതിമ ഹാശ്മി (तबस्सुम हाश्मी, തെലുഗ്: తబస్సుం హష్మి), (ജനനം: നവംബർ 4, 1970). രണ്ട് പ്രാവശ്യം മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. വാണിജ്യപരമായ ചിത്രങ്ങളിൽ അഭിനയിക്കുന്നതിനേക്കാൾ ചെറിയ ബജറ്റ് ചിത്രങ്ങളിൽ ആണ് തബ്ബു അധികമായി അഭിനയിച്ചിട്ടുള്ളത്. "[1] 2011 ൽ തബ്ബു ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ബഹുമതിയായ പത്മശ്രീ പുരസ്കാരത്തിനർഹയായി.[2] ആദ്യകാല ജീവിതംതബ്ബു ജനിച്ചത് ഹൈദരബാദിലാണ്. തബ്ബുവിന്റെ ജനനം കഴിഞ്ഞ് അധിക നാൾ ആവുന്നതിനു മുൻപ് തന്നെ മാതാ പിതാക്കൾ വിവാഹ മോചനം നേടി. അതിനു ശേഷം തബ്ബു വളർന്നത് സ്കൂൾ അദ്ധ്യാപികയായ മാതാവിന്റേയും ഒരു ഗണിത ശാസ്ത്ര പ്രൊഫസർ ആയിരുന്ന മുത്തച്ഛന്റേയും കൂടെയാണ്. 1983 ൽ തബ്ബു മുംബൈയിലേക്ക് നീങ്ങുകയും രണ്ട് വർഷം അവിടെ വിദ്യാഭ്യാസം ചെയ്യുകയും ചെയ്തു.[3] പ്രമുഖ നടിയായ ശബാന ആസ്മിയുടെ സഹോദരിയുടെ മകളാണ് തബ്ബു.[4] സിനിമ ജീവിതംതബ്ബു സിനിമ ജീവിതം ആരംഭിച്ചത് 15 വയസ്സുള്ളപ്പോഴാണ്. 1985 ൽ ഹം നൌജവാൻ എന്ന ചിത്രത്തിൽ ദേവ് ആനന്ദിന്റെ മകളായിട്ടാണ് അഭിനയിച്ചത്. ഒരു നായികയായി ആദ്യമായി അഭിനയിച്ചത് തെലുഗു ചിത്രമായ കൂലി നം:1 എന്ന ചിത്രത്തിലാണ്. തബ്ബുവിന്റെ ആദ്യ ഹിന്ദി ചിത്രം ആരും അധികം ശ്രദ്ധിക്കാതെ പോയ ഒരു ചിത്രമായിരുന്നു.[5] 1994-ൽ പുറത്തിറങ്ങിയ വിജയ് പഥ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. ഈ ചിത്രത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്തു. അതിനു ശേഷം ഒരു പാട് നല്ല ചിത്രങ്ങളിൽ അഭിനയിച്ചു. 1996 ൽ തബ്ബു 8 ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിൽ മൂന്ന് ചിത്രങ്ങൾ നല്ല വിജയം നേടി.[6] മാച്ചീസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു. ഇന്ത്യ-പാകിസ്താൻ യുദ്ധത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ബോർഡർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.[7] 2001-ൽ മധുർ ഭണ്ടാർക്കർ നിർമ്മിച്ച ചാന്ദ്നി ബാർ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.[8] പിന്നീട് ഉള്ള വർഷങ്ങളിൽ തബ്ബു സഹ നടിയായി ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.[9] 2007-ൽ തബ്ബു നേം സേക്ക് എന്ന ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ചു. ഇത് സംവിധാനം ചെയ്തത് മീര നായർ ആണ്. ഇത് വിദേശത്ത് ഒരു വിജയമായിരുന്നു.[10] ആ വർഷം തന്നെ അമിതാബ് ബച്ചന്റെ നായികയായി ചീനി കം എന്ന ചിത്രത്തിൽ അഭിനയിച്ചു.[11] ഇന്ത്യയിൽ ഈ ചിത്രം വിജയിച്ചില്ലെങ്കിലും വിദേശത്ത് വൻ വിജയമായിരുന്നു ഈ ചിത്രം നേടിയത്.[12] അവലംബം
പുറത്തേക്കുള്ള കണ്ണികൾReferences
Tabu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia