വടക്കേക്കാട് ഗ്രാമപഞ്ചായത്ത്

വടക്കേക്കാട്

വടക്കേക്കാട്
10°39′05″N 75°59′49″E / 10.651414°N 75.996809°E / 10.651414; 75.996809
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
വില്ലേജ് വടക്കേകാട്, വൈലത്തൂർ
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ഗുരുവായൂർ ‍
ലോകസഭാ മണ്ഡലം തൃശ്ശൂർ
ഭരണസ്ഥാപനങ്ങൾ ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് ഫസലുൽ അലി (2021to...)
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 18.71ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 29795
ജനസാന്ദ്രത 1592/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679562
+0487
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}


കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ വടക്കേക്കാട്. തൃശ്ശൂർ ലോകസഭാമണ്ഡലത്തിലും, ഗുരുവായൂർ നിയമസഭാമണ്ഡലത്തിലുമാണ്‌ ഈപഞ്ചായത്ത് ഉൾക്കൊള്ളുന്നത്. വടക്കേക്കാട്‍,വൈലത്തൂർ,ഞമനേങ്ങാട് എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പഞ്ചായത്ത്[1]. വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്തുമായും പുന്നയൂർ ഗ്രാമ പഞ്ചായത്തുമായും ഗുരുവായൂർ നഗരസഭയുമായും കുന്നംകുളം നഗരസഭയുമായും അതിർത്തി പങ്കിടുന്നു. പണ്ട് കാലത്ത് കൊച്ചി രാജ്യത്തിൻറെ ഭാഗമായിരുന്നെങ്കിലും പിൽക്കാലത്ത് കൊച്ചി ആക്രമിച്ച സാമൂതിരി ഈ പ്രദേശത്തെ സമൂതിരിയുടെ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു. സാമൂതിരിയുടെ സാമന്തന്മാരായിരുന്ന  പുന്നത്തൂർ കോവിലത്തിൻറെ കീഴിലായിരുന്നു ഈ പ്രദേശം. പഴയ പൊന്നാനി താലൂക്കിലെ വന്നേരി നാടിൻറെ ഭാഗമായിരുന്നു വടക്കേക്കാട്. പണ്ട് കാലത്ത് തെങ്ങിൻ തോപ്പുകളാലും വയലുകളാലും ജലസ്രോതസ്സുകളാലും സമൃദ്ധമായിരുന്നു ഈ പ്രദേശം.

1930 ലെ ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ വടക്കേക്കാട്  വൈലത്തൂരിൽ നിന്ന് കൊടമന നാരായണൻ നായർ, പി. മാധവൻ നായർ എന്നിവർ പോയിരുന്നു. വടക്കേക്കാട് ഗ്രാമ പഞ്ചായത്തിലെ ആദ്യ പ്രസിഡൻറായിരുന്നു കൊടമന നാരായണൻ നായർ. ഗാന്ധിജിയുടെ വിദേശ വസ്ത്ര ബഹിഷ്കരണ സമര ഭാഗമായി വന്നേരി നാട്ടിലെ വീടുകളിൽ നിന്ന് വിദേശ വസ്ത്രങ്ങളും വിദേശ വസ്തുക്കളും ശേഖരിച്ച് മഹാകവി വള്ളത്തോളിൻറെ മക്കളായ അച്യുതക്കുറുപ്പ്, ഗോപാല കൃഷ്ണക്കുറുപ്പ് തുടങ്ങി അന്നത്തെ യുവാക്കളുടെ നേതൃത്വത്തിൽ വിദേശ വസ്ത്രങ്ങൾ കത്തിച്ച് ഉപ്പ് സത്യാഗ്രഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഈ സംഭവം നടന്നത് വന്നേരി നാട്ടിലെ വടക്കേക്കാട് മണികണ്ഠേശ്വരം ക്ഷേത്ര മുറ്റത്തായിരുന്നു.എല്ലാവരും ഒത്തുകൂടി ക്ഷേത്രത്തിലെ ദീപ സ്തംഭത്തിൽ നിന്ന് ദീപം പകർന്നാണ് അവ കത്തിച്ചത്. മഹാകവി വള്ളത്തോൾ, എഴുത്തുകാരായ കുട്ടി കൃഷ്ണമാരാർ, ചെറുകാട്, വി.ടി ഭട്ടതിരിപ്പാട്,പ്രേംജി,എം.ആർ.ബി, പങ്കൻ പിള്ള തുടങ്ങിയ പലരും ഈ ക്ഷേത്ര മുറ്റത്തെ ആൽമരച്ചോട്ടിലെ പതിവ് സാന്നിധ്യങ്ങളായിരുന്നു. വള്ളത്തോളിൻറെ സന്തത സഹചാരിയും ഇദ്ദേഹത്തിൻറെ മുറുക്കാൻ ( വെറ്റില ) ചെല്ലത്തിൻറെ പാർവത്യാരുമായിരുന്നു പങ്കൻ പിള്ള. എസ് പങ്കജാക്ഷൻ പിള്ള എന്നായിരുന്നു യദാർത്ഥ നാമധേയം. ഇദ്ദേഹമാണ് പിന്നീട് മലയാള സിനിമയിലെ പ്രശസ്ത ഹാസ്യ നടനായി മാറിയ എസ്.പി പിള്ള.

ഒന്നാം പൊന്നാനി താലൂക്ക് കർഷക സമ്മേളനം പുന്നയൂരിലെ കുരഞ്ഞിയൂരിലാണ് നടന്നത്. കുട്ടാടൻ പാടശേഖരത്തിന് മധ്യേയുള്ള കുരഞ്ഞിയൂരിൽ ഏറെയും കർഷക തൊഴിലാളികളായിരുന്നു.സമ്മേളന വേദിയിൽ അവതരിപ്പിയ്ക്കാനായി കെ.ദാമോദരൻ എഴുതിയ നാടകമാണ് പാട്ടബാക്കി.മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമാണ് പാട്ടബാക്കി.

വൈലത്തൂർ കടലായിൽ മനയുടെ മുകളിലെ നിലയിലിരുന്നാണ് കെ.ദാമോദരൻ ഈ നാടകമെഴുതി തീർത്തത്. കോൺഗ്രസുകാരനായിരുന്ന നാരായണൻ നമ്പൂതിരിപ്പാടായിരുന്നു കടലായിൽ മനയിലെ കാരണവർ. ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിൻറെ ഭാഗമായി സുബ്രഹ്മണ്യൻ തിരുമുമ്പിൻറെ നേതൃത്വത്തിൽ 1931 ഒക്ടോബർ 21ന് കണ്ണൂരിലെ പയ്യന്നൂരിൽനിന്ന് കാൽനടയായി സത്യാഗ്രഹ ജാഥ പുറപ്പെട്ടു. മാറഞ്ചേരി, എരമംഗലം, പെരുമ്പടപ്പ്, പുന്നയൂർക്കുളം എന്നിവിടങ്ങളിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ജാഥ വരുന്നുവെന്ന് കേട്ട് പരിഭ്രാന്തരായ സവർണ ജാതിക്കാർ പുന്നത്തൂർ ഗോദ ശങ്കര വലിയരാജയുടെ അധ്യക്ഷതയിൽ ഗുരുവായൂരിൽ യോഗം ചേർന്നു പ്രേംജി, എം.ആർ.ബി തുടങ്ങിയ നമ്പൂതിരി യുവാക്കളും കൊടമന നാരായണൻ നായർ, ബാലകൃഷ്ണകുറുപ്പ്, മാധവകുറുപ്പ്, അച്യുതകുറുപ്പ്, പെണ്ണാലത്ത് ശേഖരൻ നായർ തുടങ്ങി മറ്റു സവർണരും യോഗത്തിൽ സ്ഥലം പിടിച്ചിരുന്നു.

അവർണരായ അയിത്ത ജാതിക്കാർക്ക് ക്ഷേത്ര പ്രവേശനം അനുവദിക്കാൻ പാടില്ലെന്നും അതിനെ ശക്തി യുക്തം എതിർക്കണമെന്നും യോഗത്തിൽ പ്രമേയം കൊണ്ടുവന്നു. അധ്യക്ഷനായ വലിയ രാജ അത് പാസാക്കാൻ സഭയുടെ സമ്മതം ചോദിച്ചു. ഉടനെ പാസാക്കാൻ പാടില്ലെന്ന് ഉച്ചത്തിൽ എം.ആർ.ബി തുടങ്ങിയവരിൽ നിന്ന് ഉയർന്നു , ഉടൻ രാജ സ്ഥലം വിട്ടു. പിന്നീട് ക്ഷേത്ര പ്രവേശന വിരുദ്ധ കമ്മിറ്റി രൂപവത്കരിച്ചത് വലിയ രാജയുടെ അധ്യക്ഷതയിൽ ചേർന്ന രഹസ്യ യോഗത്തിലായിരുന്നുവെന്ന് ചരിത്രം.

പ്രേംജി, എം.ആർ.ബി, ജിബിൻ ദാസ് കൊളത്താപ്പള്ളി,കൊച്ചന്നൂർ അലി മൗലവി, പ്രിയദത്ത, സി.ഉണ്ണിരാജ തുടങ്ങിയ പ്രമുഖർ ജനിച്ചത് ഈ ഗ്രാമത്തിലാണ്. മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രം, വൈലത്തൂർ കടലായിൽ മന, പള്ളിപ്പാട്ട് മുല്ലമംഗലം മന, കൊളത്താപ്പള്ളി മന, കെ.പി നമ്പൂതിരീസ് ആയുർവ്വേദിക്സ് മഹാകവി വള്ളത്തോളിൻറെ ഭാര്യാ ഗൃഹമായ ചിറ്റഴി തറവാട് എന്നിവയാൽ പ്രശസ്തമാണ്. ഗുരുവായൂരിൽ നിന്നും കുന്നംകുളത്ത് നിന്നും ഇവിടേക്ക് എത്തിച്ചേരാൻ 8 കിലോമീറ്റർ സഞ്ചരിച്ചാൽ മതി.

ഗ്രാമ പഞ്ചായത്ത് വാർഡുകൾ

16 വാർഡുകളാണ് വടക്കേകാട് ഗ്രാമ പഞ്ചായത്തിൽ ഉള്ളത്[1]

  1. എരിഞ്ഞിപ്പടി
  2. കല്ലിങ്ങൽ
  3. പറയങ്ങാട്
  4. കൌക്കാനപ്പെട്ടി
  5. കൊച്ചനൂർ
  6. ഞമനേങ്ങാട്
  7. ചക്കിത്തറ
  8. അഞ്ഞൂർ
  9. വൈലത്തൂർ
  10. നായരങ്ങാടി
  11. പടിഞ്ഞാക്കര  വൈലത്തൂർ
  12. കല്ലൂർ
  13. വട്ടംപാടം
  14. കൊമ്പന്തറ
  15. തെക്കെക്കാട്
  16. തിരുവളയന്നൂർ

ഭൂപ്രകൃതി

സമതല പ്രദേശമായ ഇവിടെ കളിമണ്ണുകലർന്ന മണലാണ് മുകൾത്തട്ടിൽ. [2]

ജലപ്രകൃതി

കനോലി കനാലിലേക്ക് ഒഴുകുന്ന തോടുകളാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ.

പ്രമുഖ വ്യക്തികൾ

അവലംബം

  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് വടക്കേക്കാട് (ഗ്രാമപഞ്ചായത്ത്)
  2. http://www.lsg.kerala.gov.in/htm/detail.asp?ID=718&intId=5

പുറമെ നിന്നുള്ള കണ്ണികൾ

വടക്കേക്കാട്.in Archived 2008-10-23 at the Wayback Machine

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia