ലത (നടി)
എം.ജി.ആർ. ലത, ലത സേതുപതി എന്നീ പേരുകളിലും അറിപ്പെട്ടിരുന്ന ലത (ജനനം: ജൂൺ 7, 1953)[1] 1973 മുതൽ 1983 വരെയുള്ള കാലത്ത് ദക്ഷിണേന്ത്യൻ സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്ന ഒരു അഭിനേത്രിയായിരുന്നു. തമിഴ് ഭാഷയിലെ വിവിധ ടെലിവിഷൻ പരമ്പരകളിലെ അഭിനയത്തിലൂടെയും അവർ അറിയപ്പെടുന്നു. ആദ്യകാലജീവിതംഅവരുടെ ഫോട്ടോജെനിക് രൂപവും നൃത്ത വൈദഗ്ധ്യവും തമിഴ് ചലച്ചിത്രമേഖലയിൽ നിന്ന് ശ്രദ്ധ ആകർഷിച്ചു. പതിനഞ്ചു വയസ് പ്രായമുള്ളപ്പോൾ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ച അവരെ നടിയും അമ്മായിയുമായിരുന്ന കമല കോട്‌നിസ് പ്രോത്സാഹിപ്പിച്ചു.[2] എം.ജി. രാമചന്ദ്രൻ നായകനും നിർമ്മാതാവുമായിരുന്ന ഉലകം സുട്രും വാലിബൻ (1973) ആയിരുന്നു അവരുടെ അരങ്ങേറ്റ ചിത്രം.[3][4] രാംനാഥിലെ രാജകുടുംബമായ സേതുപതി വംശത്തിൽ നിന്നാണ് ലതയുടെ കുടുംബം. പിതാവ് ഷൺമുഖ രാജേശ്വര സേതുപതിയും മാതാവ് ലീലാറാണിയും യഥാർത്ഥത്തിൽ ആന്ധ്രാപ്രദേശിലെ കർണൂലിൽ നിന്നുള്ളവരായിരുന്നതിനാൽ, ലതയ്ക്ക് ചെറുപ്പകാലം മുതൽക്കുതന്നെ തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു.[5] അരങ്ങിലെ പേരായ ലത എം.ജി. രാമചന്ദ്രൻ സിനിമയ്ക്കുവേണ്ടി നൽകിയതാണ്. നടൻ രാജ്കുമാർ സേതുപതി ലതയുടെ സഹോദരനാണ്. ഔദ്യോഗിക ജീവിതംപ്രശസ്ത നടിയായി മാറിയ ലത നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഏതാണ്ട് നൂറിലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. എം.ജി. രാമചന്ദ്രനൊപ്പം പ്രത്യക്ഷപ്പെട്ട ഉലകം സുട്രും വാലിബൻ (1973) ആയിരുന്നു അവരുടെ ആദ്യ സിനിമ. തായ്‌ലാൻഡ്, സിംഗപ്പൂർ, മലേഷ്യ, ഹോങ്കോംഗ്, ജപ്പാൻ തുടങ്ങി വിവിധ വിദേശ രാജ്യങ്ങളിൽവച്ചായിരുന്നു ഇത് ചിത്രീകരിക്കപ്പെട്ടത്. ചിത്രത്തിന്റെ വിജയം അവരെ സിനിമാ വ്യവസായത്തിന്റെ ഉത്തുംഗങ്ങളിലെത്തിക്കുകയും ചിത്രത്തിലെ നാല് നായികമാരിൽ ഏറ്റവും മികച്ചതും മാദകത്വമുള്ളതുമായ നടിയായി മാധ്യമങ്ങൾ അവരെ വാഴ്ത്തുകയും ചെയ്തു. എം.ജി. രാമചന്ദ്രന്റെ മുൻനിര നായികയായി അവർ തമിഴ് സിനിമകളിൽ നിരവധി വർഷങ്ങൾ തുടർന്നു. ആൻഡല രാമുഡു (1973) എന്ന ചിത്രത്തിൽ അക്കിനേനി നാഗേശ്വര റാവുവിനൊപ്പം അഭിനയിക്കാൻ അദ്ദേഹം അവരെ ശുപാർശ ചെയ്തതോടെ തെലുങ്ക് ചലച്ചിത്ര മേഖലയിലേയ്ക്കും അരങ്ങേറ്റം കുറിച്ചു.[6] തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ മാദക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ അവർ പ്രാവീണ്യം നേടിയിരുന്നു. തെലുങ്ക് ചിത്രമായ അന്നദമ്മുല അനുബന്ധം (1975), തമിഴ് ചിത്രം നാളൈ നമതേ (1975) എന്നിങ്ങനെ സീനത്ത് അമൻ നായികയായി അഭിനയിച്ച യാദോൻ കി ബരാത്തിന്റെ (1973) രണ്ട് റീമേക്കുകളിൽ അവർ അഭിനയിച്ചിരുന്നു. സഞ്ജീർ (1973) എന്ന ചിത്രത്തിന്റെ രണ്ട് റിമേക്കുകളായ തെലുങ്കിലെ നിപ്പുലന്തി മനിഷി (1974), തമിഴിലെ സിരിത്തു വാഴ വേണ്ടും (1974) എന്നിവയിൽ ജയഭാദുരി ചെയ്ത വേഷമാണ് അവർ അവതരിപ്പിച്ചത്. വട്ടത്തുക്കുൾ സതുരം എന്ന ചിത്രത്തിലെ അഭിനയത്തിന് അവർ ഒരു ഫിലിംഫെയർ അവാർഡ് നേടി. ചലച്ചിത്രമേഖലയിലെ നേട്ടങ്ങൾക്ക് തമിഴ്‌നാട് സംസ്ഥാന സർക്കാർ കലൈമാമണി അവാർഡ് നൽകി ആദരിച്ചു. അഭിനയശേഷിയുടെ പേരിൽ തമിഴ്‌നാട് സർക്കാരിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നും നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. പിതാവ് രാംനാഥിലെ രാജാവായിരുന്ന ഷൺമുഖ രാജേശ്വര സേതുപതി ഒരുകാലത്ത് രാഷ്ട്രീയക്കാരനായിരുന്നപ്പോൾ അവർ ഹ്രസ്വകാലത്ത് രാഷ്ട്രീയ പ്രവേശനവും നടത്തിയിരുന്നു.[7][8] ശങ്കർ സലിം സൈമൺ എന്ന രജനീകാന്ത് സിനിമയിൽ അവർ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ വേഷത്തോടെ നടി ലക്ഷ്മിയ്ക്കൊപ്പം 1970 കളിൽ തമിഴ് സിനിമകളിൽ എം.ജി.ആർ., രജനീകാന്ത് എന്നിവരുടെ നായികമാരായ 2 നടിമാരിൽ ഒരാളായി അവർ മാറി. അവലംബം
|
Portal di Ensiklopedia Dunia