യോഗക്ഷേമ സഭനമ്പൂതിരിമാർക്ക് വിദ്യാഭ്യാസസംബന്ധമായും, ധർമാചാരസംബന്ധമായും, രാജനീതി സംബന്ധമായും, ധനസംബന്ധമായും ഉള്ള അഭിവൃദ്ധിക്ക് പരിശ്രമിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സമുദായ പ്രസ്ഥാനമാണ് യോഗക്ഷേമ സഭ. 1908-ലെ (1083 കുംഭം 18) ശിവരാത്രി ദിവസം ആലുവ പെരിയാറിന്റെ തീരത്ത് ചെറുമുക്ക് വൈദികന്റെ ഇല്ലത്ത് ദേശമംഗലം വലിയ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന ഒരു യോഗത്തിലാണ് യോഗക്ഷേമ സഭ ഉടലെടുത്തത്.[1] പേരിനു പിന്നിൽ"അപ്രാപ്യസ്യ പ്രാപണൊ യോഗ:, തസ്യ രക്ഷണം ക്ഷേമ:" അപ്രാപ്യം എന്നു കരുതുന്നത് ഒരുമിച്ചു നിന്നു നേടുവാനും, അപ്രകാരം നേടിയതു നിലനിർത്തുവാനും ഉള്ള കൂട്ടായ്മ എന്നതാണ് യോഗക്ഷേമം എന്ന പദത്തിന്റെ അർത്ഥം. ഋഗ്വേദത്തിൽ യോഗക്ഷേമസൂക്തം എന്ന ഒരു സൂക്തവും ഉണ്ട്. ഈ പദം നിർദ്ദേശിച്ചത് ഐ.സി.പി. നമ്പൂതിരിയുടെ അനുജനായ ബ്രഹ്മദത്തൻ നമ്പൂതിരിയാണ്[2]. സഭയുടെ തുടക്കംആലുവ ശിവരാത്രിനാളിൽ 1908ൽ (1083 കുംഭം 18) പെരിയാറിന്റെ തീരത്തുചേർന്ന യോഗമാണ് നമ്പൂതിരി യോഗക്ഷേമസഭയ്ക്ക് രൂപം നൽകിയത്. വടക്കില്ലത്ത് ജാതവേദൻ നമ്പൂതിരി, കപ്ലിങ്ങാട് വൈദികൻ നീലകണ്ഠൻ നമ്പൂതിരി, കിരാങ്ങാട് കുഞ്ഞനുജൻ നമ്പൂതിരിപ്പാട് തുടങ്ങി ഒമ്പതുപേരാണ് യോഗം വിളിച്ചുകൂട്ടിയത്. പന്തൽ വൈദികൻ വലിയ കൃഷ്ണൻനമ്പൂതിരി അധ്യക്ഷനായി. കുറൂർ ഉണ്ണിനമ്പൂതിരിപ്പാട്, ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാട് എന്നിവരാണ് സ്ഥാപകനേതാക്കൾ.[2] ആദ്യകാലങ്ങളിൽ സഭ നിർജ്ജീവമായിരുന്നു.ആരംഭകാലത്ത് ആഢ്യന്മാരായിരുന്നു നേതൃസ്ഥാനങ്ങളിൽ. വി.ടി. ഭട്ടതിരിപ്പാട് ഈ സംഘടനയെ ആദ്യകാലത്ത് ആഢ്യൻകൂലികളുടെ കഴുതകളി എന്നു ഇതിനെ പറഞ്ഞിരുന്നു.[2] യോഗക്ഷേമ സഭ സജീവമായത് കുറൂർ ഉണ്ണി നമ്പൂതിരിപ്പാട് സഭയുടെ നേതൃസ്ഥാനത്തെത്തിയപ്പോഴാണ്. ഈ കാലഘട്ടത്തിൽ നമ്പൂതിരി സമുദയത്തിൽ നിലനിന്നിരുന്ന നിരവധി ദുരാചാരങ്ങൾക്കെതിരെ വളരെ ഫലപ്രദമായി ഇടപെടുവാൻ സഭക്ക് സാധിച്ചു. സമുദായാംഗങ്ങൾ ആധുനിക വിദ്യാഭ്യാസം നേടുന്നതിനും വാണിജ്യ, വ്യാവസായിക രംഗങ്ങളിൽ കടന്നുവരുന്നതിനും സഭാ പ്രവർത്തനം കൊണ്ട് സാധിച്ചു. ആദ്യകാല പ്രഖ്യാപിതലക്ഷ്യങ്ങൾ എല്ലാം നേടിയതോടെ 1950 കളിൽ സഭയുടെ പ്രവർത്തനം മന്ദീഭവിക്കുകയാണുണ്ടായത്. തുടർന്നു ഏതാണ്ട് കാൽനൂറ്റാണ്ട്കാലം നമ്പൂതിരി സമുദായത്തിനു ഒരു ഏകീക്രുത സംഘടന ഇല്ലാതെവന്നു. 1970-ൽ നിലവിൽ വന്ന ഭൂപരിഷ്കരണ നിയമം നമ്പൂതിരിമാരെ വളരേ ദോഷകരമായി ബധിച്ചു എങ്കിലും ഇതിനെതിരെ ഫലപ്രദമായ ഇടപെടലുകൾക്ക് ഇതുമൂലം സാധിക്കതെവന്നു. ഈ സാഹചര്യത്തിലാണ 1976 ൽ ഇന്ന് നിലവിലിള്ള ഘടനയിൽ സഭ പുന: സംഘടിപ്പിക്കപ്പെട്ടത്. പുറമെ നിന്നുള്ള കണ്ണികൾഅവലംബം |
Portal di Ensiklopedia Dunia