കുര്യാക്കോസ് ഏലിയാസ് ചാവറ
കേരള സാക്ഷരതയുടെ പിതാവും,കേരളത്തിലെ സീറോ-മലബാർ കത്തോലിക്കാ പുരോഹിതനും മതവിശ്വാസിയും തത്ത്വചിന്തകനും സാമൂഹിക പരിഷ്കർത്താവുമായിരുന്നു വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ. കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ്. സി.എം.ഐ (കാർമ്മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ്) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു. ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ് ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്.1871ജനുവരി 3 നു കൂനമാവിൽ വെച്ച് അന്തരിച്ചു.1986 ഫെബ്രുവരി 8-ന് രണ്ടാം ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ കോട്ടയത്തു വച്ച് വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാപിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനെ വിശുദ്ധൻ എന്ന് നാമകരണം ചെയ്തു.[3] ജീവിതരേഖ1805 ഫെബ്രുവരി 10നു ആലപ്പുഴ ജില്ലയിലെ കൈനകരിയിലായിരുന്നു ജനനം. മാതാപിതാക്കൾ കുര്യാക്കോസ് ചാവറയും മറിയവും. കൈനകരി സെന്റ് ജോസഫ് പള്ളി വികാരിയുടെ കീഴിലാണ് പൗരോഹിത്യത്തിനു പഠിച്ചു തുടങ്ങിയത്. 1818-ൽ പതിമൂന്നാം വയസ്സിൽ പള്ളിപ്പുറത്തെ സെമിനാരിയിൽ ചേർന്നു. തോമസ് പാലയ്ക്കൽ മൽപാൻ ആയിരുന്നു റെക്ടർ. 1829 നവംബർ 29-ന് അദ്ദേഹം പുരോഹിതനായി ചേന്നങ്കരി പള്ളിയിൽ ആദ്യമായി കുർബാനയർപ്പണം നടത്തി. 1830ലാണ് ചാവറയച്ചൻ മാന്നാനത്തേക്ക് പോയത്. പിൽക്കാലത്ത് ഫാ. ചാവറയുടെ പ്രധാന കർമ്മമണ്ഡലം ഇപ്പോൾ കോട്ടയം ജില്ലയിലുള്ള ഈ ഗ്രാമമായിരുന്നു. പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളും കൈകാര്യം ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്നു.ജാതിമതഭേദ ചിന്തകൾക്കെതിരെ പ്രവർത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്കു സൗജന്യ ഭക്ഷണം നൽകുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരിൽ അസമത്വം നിലനിന്നിരുന്ന അക്കാലത്ത് പുരോഹിതന്മാരുടെ ഭാഗത്ത് നിന്ന് ഇത്തരം സേവന പ്രവർത്തനങ്ങൾ അപൂർവ്വമായിരുന്നു. എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനും ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. 1864ൽ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു.[1][2] ഇത് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉൽഭവത്തിന് കാരണമായി.[4] സാംസ്കാരിക രംഗത്തും ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കോട്ടയത്തെ മാന്നാനത്ത് ഒരു മുദ്രണാലയം അദ്ദേഹം സ്ഥാപിച്ചു. നസ്രാണി ദീപിക എന്ന പേരിൽ ഇറങ്ങിയ പത്രം അച്ചടിച്ചത് മാന്നാനം സെന്റ് ജോസഫ്സ് പ്രസ് എന്ന ഈ മുദ്രണശാലയിലായിരുന്നു. 1871 ജനുവരി മൂന്നിന് കൂനമ്മാവിൽ കുര്യാക്കോസ് ഏലിയാസ് അന്തരിച്ചു. അവിടെ അദ്ദേഹം ഉപയോഗിച്ചിരുന്ന മുറി കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിലെ ചരിത്രമ്യൂസിയത്തിൽ ഇപ്പോൾ സംരക്ഷിക്കപ്പെടുന്നു. കുര്യാക്കോസ് ഏലിയാസ് അവസാന നാളുകൾ കഴിച്ചുകൂട്ടിയതും ഭൗതിക ശരീരം ഉൾക്കൊള്ളുന്ന പുണ്യസ്ഥലവുമായ കൂനമ്മാവ് സെൻറ് ഫിലോമിനാസ് പള്ളി ഇന്ന് ഒരു തീർഥാടന കേന്ദ്രമാണ്. 1889 മെയ് മാസത്തിൽ കൂനമ്മാവിൽ നിന്ന് തിരുശേഷിപ്പുകൾ മാന്നാനത്തെ സിറോ മലബാർ ദയറാ പള്ളിയിൽ കൊണ്ടു പോയി സംസ്കരിച്ചു.[1][2][5] 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു. പിടിയരി സമ്പ്രദായംസാധാരണക്കാർക്ക് വേണ്ടി സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമായിരുന്നു പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ചുവയ്ക്കാൻ പ്രേരിപ്പിച്ചു. ആഴ്ചയുടെ അവസാനം ഈ അരി ആശ്രമത്തിൽ എത്തിച്ച് പാവപ്പെട്ട വിദ്യാർഥികൾക്ക് നൽകി. ഇങ്ങനെ നൽകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയുംചെയ്തു. ഇതാണ് ഇന്ന് സർക്കാർ ഉച്ച ഭക്ഷണ പരിപാടിയിലൂടെ തുടരുന്നത്. രചനകൾചാവറയച്ചന്റെ കൃതികളിൽ ചിലത് താഴെപ്പറയുന്നവയാണ്:-
വിമർശനങ്ങൾ
ചിത്രശാല
പുറം കണ്ണികൾKuriakose Elias Chavara എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബങ്ങൾ
|
Portal di Ensiklopedia Dunia