കർമ്മലീത്താ നിഷ്പാദുക സമൂഹം
കത്തോലിക്കാ സഭയിലെ ധർമ്മയാചക സന്യാസ സമൂഹങ്ങളിൽ ഒന്നാണ് കാർമ്മൽ മലയിലെ അനുഗ്രഹീതയായ കന്യകാമറിയത്തിന്റെ നിഷ്പാദുക സന്യസ്തസഹോദരന്മാരുടെ ക്രമം അഥവാ കർമ്മലീത്താ നിഷ്പാദുക സമൂഹം. 16ാം നൂറ്റാണ്ടിൽ കർമ്മലീത്താ സമൂഹത്തിൽ സ്പാനിഷ് പുണ്യവാന്മാരായ ആവിലായിലെ തെരേസയും കുരിശിന്റെ യോഹന്നാനും തുടങ്ങിവെച്ച പരിഷ്കരണ നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്യാസ ക്രമം രൂപപ്പെട്ടത്. കാൽപാദങ്ങൾ മറയ്ക്കുന്ന ചെരുപ്പുകൾ അല്ലെങ്കിൽ ഷൂകൾ ഉപേക്ഷിച്ച് നിഷ്പാദുകരായോ ലളിതമായ ചെരുപ്പുകൾ മാത്രം ധരിച്ചുകൊണ്ടോ പ്രവർത്തിക്കുന്നവരാണ് ഇവർ. ഈ സന്യാസ ക്രമത്തിൽ നിന്ന് വേർതിരിച്ചറിയാൻ ആദ്യത്തെ കർമ്മലീത്താ സമൂഹത്തെ പഴയ ആചരണരീതിക്കാരായ കർമ്മലീത്താക്കാർ എന്നോ സപാദുക കർമ്മലീത്താക്കാർ എന്നോ വിളിക്കാറുണ്ട്. കർമ്മലീത്താ നിഷ്പ്ദുക മൂന്നാം സഭ (ക. നി. മൂ. സ.) എന്ന പേരിൽ അത്മായർക്കുവേണ്ടിയുള്ള ഒരു മൂന്നാം സന്യാസക്രമം കൂടി നിഷ്പാദുക കർമ്മലീത്താക്കാരുമായി ബന്ധപ്പെട് നിലവിലുണ്ട്.
|
Portal di Ensiklopedia Dunia