മൃഗശാല![]() ![]() പൊതുപ്രദർശനത്തിനുവേണ്ടി മൃഗങ്ങളെ പ്രത്യേക പരിധിക്കുള്ളിൽ ബന്ധിച്ച് പാർപ്പിച്ചിരിക്കുന്ന സ്ഥലമാണ് മൃഗശാല (ഇംഗ്ലീഷിൽ:zoo(സ്സൂ)). മൃഗവാടി, വന്യജീവി ഉദ്യാനം(zoological park, zoological garden) എന്നീ പേരുകളിലും മൃഗശാല അറിയപ്പെടുന്നു. വ്യാപകമായും മൃഗങ്ങളെ ഇരുമ്പുകൂടുകളിലാണ് പ്രദർശിപ്പിക്കുന്നത് എന്നാൽ ഇന്ന് അത്തരം ദൃശ്യങ്ങൾ കുറഞ്ഞുവരികയാണ്. ഓരൊ മൃഗങ്ങൾക്കും ആവശ്യമായ ആവാസവ്യവസ്ത കൃത്രിമമായ് സൃഷ്ടിച്ച് സംരക്ഷിക്കണം എന്നാണ് നവീന കാഴ്ച്ചപ്പാട്.വളർത്തു മൃഗങ്ങളേക്കാൾ അധികമായ് വന്യമൃഗങ്ങളേയാണ് മൃഗശാലകളിൽ പാർപ്പിക്കുന്നത്. മൃഗങ്ങളുടെ അവകാശങ്ങളെ കുറിച്ചുള്ള ഉത്‌കണ്‌ഠയും ഇത് സൃഷ്ടിക്കുന്നുണ്ട്.[1] തൃശൂരും തിരുവനന്തപുരത്തുമാണ് കേരളത്തിലെ പ്രധാന മൃഗശാലകൾ സ്ഥിതിചെയ്യുന്നത്. തരങ്ങൾവിസ്തൃത മൃഗശാലകൾചില മൃഗശാലകളിൽ ജീവികളെ തുറന്ന വിശാലമായ സ്ഥലത്ത് പാർപ്പിച്ചിരിക്കും.കിടങ്ങുകളും വേലികളും ഉപയോഗിച്ച് ഇവയെ നിയന്ത്രിച്ചിരിക്കും. മറ്റു മൃഗശാലകളെ അപേക്ഷിച്ച് ഇരുമ്പുകൂടുകൾ ഇവിടെ കാണാൻ സാധിക്കില്ല. മൃഗങ്ങളെ അതിന്റെ ആവാസവ്യവസ്ഥയ്ക്കൊപ്പം തന്നെ കാണാൻ സാധിക്കും എന്നതാണ് ഇതിന്റെ മേന്മ. സഫാരി പാർക്കുകൾ എന്നും ഇത്തരം മൃഗശാല അറിയപ്പെടുന്നു. ഇംഗ്ലന്റിലെ ബെഡ്ഫോർഡ്ഷെയറിൽ സ്ഥിതിചെയ്യുന്ന വിബ്സ്നേഡ് ഉദ്യാനമാണ്(Whipsnade Park) ഇത്തരത്തിലുള്ള ആദ്യ മൃഗശാല. 1931ലാണ് ഇത് പൊതുജനങ്ങൾക്കായ് തുറന്നുകൊടുത്തത്. 600 ഏക്കറാണ് ഇതിന്റെ ആകെ വിസ്തൃതി. ജലജീവിശാലകൾ1853ൽ ലണ്ടൻ മൃഗശാലയിലാണ് ആദ്യ പൊതു ജലജീവിശാല (public aquarium) സ്ഥപിതമായത്. തുടർന്ന് ഇത്തരം കേന്ദ്രങ്ങൾ യൂറോപ്പ് ഭൂഖണ്ഡത്തിലേക്കും പിന്നീട് അമേരിക്കയിലേക്കും വ്യാപിച്ചു. വിവിധ മത്സ്യങ്ങളേയും മറ്റു ജലജീവികളേയും ഇവിടെ കാണാൻ സാധിക്കും. വളർത്തുമൃഗശാലകൾപേര് സൂചിപ്പിക്കുന്ന് പോലെ വളർത്തുമൃഗങ്ങളാണ് ഇവിടെ അധിവസിക്കുന്നത്(Petting zoos). സന്ദർശകർക്കിവിടെ മൃഗങ്ങളെ സ്പർശിക്കാനും അവയ്ക്ക് ഭക്ഷണം നൽകാനും സാധിക്കും. മൃഗങ്ങളുടെ സുരക്ഷ മുൻനിർത്തി അവയ്ക്കുള്ള ഭക്ഷണം മൃഗശാല അധികൃതർ തന്നെ സംഭരിച്ചുവെച്ചിരിക്കും.
മൃഗങ്ങളുടെ സ്രോതസ്സും അവയുടെ പരിപാലനവും![]()
സംരക്ഷണവും ഗവേഷണങ്ങളുംപൊതുജനങ്ങൾക്കായുള്ള പ്രദർശനം എന്നതിലുപരി മൃഗങ്ങളെക്കുറിച്ചുള്ള ഗവേഷണം, വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ സംരക്ഷണം എന്നിവയാണ് വിദേശ രാജ്യങ്ങളിലെ മിക്ക മൃഗശാലകളും ലക്ഷ്യംവയ്ക്കുന്നത്.[2][3] ![]() മൃഗങ്ങളുടെ അവസ്ഥകൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളുടെ അവസ്ഥ ലോകമെമ്പാടും ചർച്ചചെയ്യപ്പെടുന്ന ഒന്നാണ്. ജീവികളെ സ്വന്തം ആവാസവ്യവസ്ഥയിൽ ജീവിക്കാൻ അനുവദിക്കാതെ കൂട്ടിലടച്ചിടുന്ന മൃഗശാലകൾക്ക് നിരവധി പ്രകൃതിസ്നേഹികളുടെ വിമർശം ഏൽക്കേണ്ടി വന്നിട്ടുണ്ട്. മൃഗശാലകളെ സംബന്ധിച്ച് വ്യക്തവും സുദൃഢവുമായ നിയമങ്ങൾ ഒന്നുമില്ലാത്ത രാജ്യങ്ങളിൽ മൃഗശാലകളിൽ കഴിയേണ്ടി വരുന്ന ജീവികളുടെ സ്ഥിതി അതീവ ദയനീയമാണ്. ഒരു ജീവി എന്ന പരിഗണനപോലും നൽകാതെ, തന്റെ മനസ്സിനെ സന്തോഷിപ്പിക്കനുള്ള ഒരു പ്രദർശനവസ്തു എന്ന സന്ദർശകരുടെ മനോഭാവവും മൃഗങ്ങളോടു ചെയ്യുന്ന ഒരു ദ്രോഹമാണ്. ഇന്ത്യയിലെ മൃഗശാലകൾ
അവലംബം
|
Portal di Ensiklopedia Dunia