തിരുവനന്തപുരം മൃഗശാല
കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മൃഗശാല. 1857-ലാണ് തിരുവനന്തപുരം മൃഗശാല സ്ഥാപിക്കപ്പെട്ടത്[1]. പക്ഷിമൃഗാദികളെ അതിന്റെ സ്വാഭാവിക ചുറ്റുപാടിൽ സംരക്ഷിച്ചിരിക്കുന്നതിനാൽ അവയുടെ ജീവിതരീതികളെക്കുറിച്ച് മനസ്സിലാക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കുന്നു. തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്നും കെ.എസ്.ആർ.ടി.സി. ബസ്റ്റാന്റിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ അകലെയാണ് മൃഗശാല സ്ഥിതി ചെയ്യുന്നത്. ഇതേ വളപ്പിൽ തന്നെ സ്ഥിതി ചെയ്യുന്ന അലങ്കാരമത്സ്യ പ്രദർശനകേന്ദ്രവും ചരിത്ര മ്യൂസിയവും സന്ദർശകരെ ആകർഷിക്കുന്നു. 50 ഏക്കർ വിസ്തൃതിയിലാണ് തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ വംശജരും വിദേശവംശകരുമായ ഏകദേശം 75 ഓളം ജീവജാതികൾ ഇവിടെയുണ്ട്. സിംഹവാലൻ കുരങ്ങ്, കരിംകുരങ്ങ്, വരയാട്, കണ്ടാമൃഗം, സിംഹം, കടുവ, വിവിധയിനം മാനുകൾ, സീബ്ര, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളും വിവിധയിനം പക്ഷികളും ഉരഗങ്ങളുമാണ് ഇവിടത്തെ അന്തേവാസികൾ.[2]. വിദ്യാഭ്യാസ കേന്ദ്രംവിദ്യാഭ്യാസ ബോധവത്കരണ പരിപാടികൾക്കായി ഒരു കേന്ദ്രവും മൃഗശാലയോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വന്യജീവി സംരക്ഷണത്തിൽ താത്പര്യമുള്ളവർക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. പഠനക്ലാസും മൃഗശാല സന്ദർശനവും ഉൾപ്പെടെയുള്ള പരിപാടികൾ വിദ്യാർത്ഥികൾക്കായി മൃഗശാല അധികൃതർ ഒരുക്കിയിട്ടുണ്ട്. പ്രവേശനംമൃഗശാലയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. മുതിർന്നവർക്ക് 30 രൂപയാണ് പ്രവേശനഫീസ്. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് 5.15 വരെയാണ് പ്രവേശന സമയം. തിങ്കളാഴ്ച അവധിയാണ്.തിരുവനന്തപുരം മൃഗശാലയിലെ ഏക ജാഗ്വാർ ആയിരുന്ന സംഗീത ഓർമ്മയായി. [3] ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾTrivandrum Zoo എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia