മുഹമ്മ ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് മുഹമ്മ ഗ്രാമപഞ്ചായത്ത്. തണ്ണീർമുക്കം തെക്ക് വില്ലേജിന്റെ പരിധിയിൽ വരുന്ന പഞ്ചായത്താണിത്. മുഹമ്മ ഗ്രാമപഞ്ചായത്ത് ഒരു എ ഗ്രേഡ് പഞ്ചായത്താണ്. 26.76 ചതുരശ്ര കിലോമീറ്റർ ആണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം. പഴയ കരപ്പുറം (ചേർത്തല) പ്രദേശത്തിന്റെ ഒരു ഭാഗമാണ് ഇന്നത്തെ മുഹമ്മ പഞ്ചായത്ത്. 1953-ൽ ആണ് മുഹമ്മ ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടത്. മുഹമ്മ എന്ന സ്ഥലനാമത്തിന് നൂറു വർഷത്തെ പഴക്കമേയുള്ളൂ. ഇന്നത്തെ ആലപ്പുഴ-തണ്ണീർമുക്കം റോഡിന്റെ കിഴക്കുഭാഗത്താണ് ഇവിടെ ആദ്യമായി ഒരു കമ്പോളം രൂപപ്പെട്ടത്. തോട് ഒഴുകി കായലിൽ ചേരുന്ന ഭാഗത്തിന് മുഖപ്പ് എന്നു പറയാറുണ്ട്. അതിന് മേക്ക് പടിഞ്ഞാറുഭാഗത്തുള്ള ഒരു വീട് മുഖമ്മേൽ എന്ന പേരിലറിയപ്പെട്ടു. ഈ വീടിനടുത്തായി ഒരു കമ്പോളം രൂപംകൊള്ളുകയും അതിനെ മുഖമ്മേൽ കമ്പോളം എന്ന് വിളിക്കപ്പെടുകയും ചെയ്തു. ഇത് പിന്നീട് മുഖം-മുഹമെന്ന് ഉച്ചരിക്കുന്നതുപോലെ മുഹമ്മ എന്നായി മാറി. ഇങ്ങനെയാണ് മൂഹമ്മ എന്ന പേരുണ്ടായതെന്ന് കരുതേണ്ടിയിരിക്കുന്നു. മുഹമ്മ എന്നു പേരു വരുവാൻ മുഹമ്മദീയരുടെ വരവും കാരണമായെന്ന് പറയപ്പെടുന്നു.
അതിർത്തികൾ
വാർഡുകൾമുഹമ്മ ഗ്രാമപഞ്ചായത്തിൽ 16 വാർഡുകളാണുള്ളത്. താഴെ പറയുന്നവ ആണത്.
ശൗചാലയ സൗകര്യമുഹമ്മ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശൗചാലയ സൗകര്യമുള്ള പഞ്ചായത്തായി 2016 ജൂൺ 1ന് പ്രഖ്യാപിച്ചു[1] പുറത്തേക്കുള്ള കണ്ണികൾമുഹമ്മഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗികവെബ്ബ്സൈറ്റ് Archived 2016-03-04 at the Wayback Machine
അവലംബങ്ങൾ |
Portal di Ensiklopedia Dunia