മുഹമ്മദ് ഷംസ് അൽദീൻ
പതിനാലാം നൂറ്റാണ്ടിൽ തുർക്കിയിൽ ജീവിച്ച പ്രമുഖ സൂഫി സന്യാസിയാണ് ആക്ഷംശദീൻ(തുർക്കിഷ്: Ak Şemsettin) എന്ന പേരിൽ അറിയപ്പെട്ട മുഹമ്മദ് ഷംസ് അൽ ദീൻ ബിൻ ഹംസ.[1][2] 1389 ൽ ഡമാസ്കസിൽ ജനിച്ച ഇദ്ദേഹം 1459 ഫെബ്രുവരി 16നു തുർക്കി ബോൽ പ്രവിശ്യായിലെ ഗോയ്നകിൽ വച്ച് അന്തരിച്ചു. ഓട്ടോമൻ രാജവംശത്തിലെ ഭരണാധികാരിയായ മുറാദ് രണ്ടാമന്റെ സുഹൃത്തും, മുഹമ്മദ് രണ്ടാമൻന്റെ ആധ്യാത്മിക ഗുരുവുമായിരുന്നു . കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കാൻ സുൽത്താൻ മുഹമ്മദിനെ പ്രേരിപ്പിച്ചതും, പ്രവാചക അനുചരൻ അബു അയ്യൂബ് അൽ അൻസാരിയുടെ ശവ കുടീരം കണ്ടെടുത്തതും, ദർഗയും പള്ളിയും നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയതും ഇദ്ദേഹമാണ്. . ശംസിയ്യ ബൈറാംമിയാ സൂഫി താരികയിൽ പെട്ട ഷംസിന്റെ ഗുരു പ്രസിദ്ധ സൂഫി സന്യാസി ഹാജി ബെയ്‌റാം വലിയ്യാണ്. കവി, ആധ്യാത്മിക ഗ്രന്ഥ രചയിതാവ്, ഭിഷഗ്വരൻ, ശാസ്ത്ര നിരീക്ഷകൻ എന്ന നിലയിലും പ്രസിദ്ധനായിരുന്നു ഷംസ് അൽ ദീൻ. രിസാലത്തന്നൂരിയ, ഖല്ലേ മുഷ്‌ക്കിലാത്, മഖാമത്തെ ഔലിയ, കിതാബുതിബ്, മദത്തുൽ ഹവാഥ് എന്നിവ ഷംസ് അൽ ദീന്റെ പ്രസിദ്ധമായ രചനകളാണ്. തുർക്കിയിലെ ബൊല് പ്രവിശ്യയിലാണ് ഇദ്ദേഹത്തിന്റെ ശവ കുടീരം സ്ഥിതി ചെയ്യുന്നത് അവലംബം
|
Portal di Ensiklopedia Dunia