മുയൽച്ചെവിയൻ
കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഔഷധി വർഗ്ഗത്തിൽപ്പെട്ട ഔഷധസസ്യമാണ് മുയൽച്ചെവിയൻ. ഇത് ഒരു പാഴ്‌ചെടിയായി കാണപ്പെടുന്നു. ഈ സസ്യത്തിന്റെ ഇലകൾക്ക് മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതിനാലായിരിക്കും ഇതിന് ഈ പേര് ലഭിച്ചത്. ശശശ്രുതി എന്ന സംസ്കൃത നാമവും ഇതേ രീതിയിൽ ലഭിച്ചിട്ടുള്ളതാണെന്ന് കരുതുന്നു. തലവേദനക്കുള്ള (migraine) പച്ചമരുന്നുകൂടിയാണിത്. പേരുകൾരസഗുണങ്ങൾഘടന40 സെന്റീ മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു പാഴ്ചെടിയാണിത്. പച്ചയും വെള്ളയും കലർന്ന നിറത്തിൽ മുയലിന്റെ ചെവിയുടെ ആകൃതിയിലാണ് ഇലകൾ. ചെടിയുടെ എല്ലാ ഭാഗത്തും ഇടവിട്ട് ഇടവിട്ട് ഇലകൾ കാണപ്പെടുന്നു. ആൺ പൂക്കളും പെൺ പൂക്കളൂം വെവ്വേറെ ചെടിയിൽ കാണപ്പെടുന്നു. പൂക്കൾ മിക്കവാറും ഓരോന്നായി വെവ്വേറെ കാണപ്പെടുന്നു. ദളപുടം നീല കലർന്ന ചുവപ്പ് നിറത്തിലോ ചുവപ്പ് നിറം മാത്രമായോ കാണപ്പെടുന്നു. കായ്കളിൽ അനേകം വിത്തുകൾ ഉണ്ടാകുന്നു. കാറ്റുമൂലം വിതരണം സംഭവിക്കുന്ന ഒരു ചെടിയായതിനാൽ വിത്തുകളിൽ നേർത്ത വെളുത്ത രോമങ്ങൾ കാണാം[2]ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ ![]() ഔഷധ ഉപയോഗംചെടി സമൂലമായി ഔഷധത്തിൽ ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളിൽ ഒന്നാണ് മുയൽ ചെവിയൻ. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും നല്ലത്. നേത്രകുളിർമയ്ക്കും, രക്താർശസ് കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്, ചെന്നിക്കുത്ത് (Migraine) പനി തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമാണ്.മുയൽ ചെവിയുടെ നീര് കരൾ-ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അതിസാരത്തിനും ഫലപ്രദമാണ് [അവലംബം ആവശ്യമാണ്] കാമൻ ദേവത - സൗന്ദര്യം ഫലപ്രാപ്‌തി. (പരമശിവൻ ആണ് ദേവത എന്ന് ചിലയിടങ്ങളിൽ കാണുന്നു. ) അവലംബം
ഇവയും കാണുകചിത്രശാല
|
Portal di Ensiklopedia Dunia