നിലപ്പന
നിലപ്പന ഒരു ഔഷധ സസ്യമാണ്. (ശാസ്ത്രീയനാമം: Curculigo orchioides). പനയുടെ രൂപത്തിലുള്ള ഒരു ചെറിയ പുൽച്ചെടി ആണിത്. കറുത്ത മുസ്‌ലി എന്നും അറിയപ്പെടുന്നു. ഇതിന്റെ ഇലകൾ നീണ്ടു കൂർത്തിരിക്കും. ഇതിന്റെ കിഴങ്ങ് മണ്ണിനടിയിൽ വളർന്നു കൊണ്ടിരിക്കും. പൂക്കൾക്ക് മഞ്ഞ നിറമാണ്.കായ് ക്യാപ്സ്യൂൾ പോലെയാണ്.അതിനകത്ത് കറുത്ത് തിളങ്ങുന്ന വിത്തുകൾ ഉണ്ട്. ഇലയുടെ അറ്റം മണ്ണിൽ തൊടുമ്പോൾ അവിടെ നിന്നും പുതിയ ചെടി മുളച്ചുവരുന്നു. രസാദി ഗുണങ്ങൾരസം :മധുരം, തിക്തം ഗുണം :ഗുരു വീര്യം :ശീതം വിപാകം :മധുരം [1] ഔഷധയോഗ്യ ഭാഗംമൂലകാണ്ഡം[1] ഔഷധ ഗുണങ്ങൾനിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാകും.നിലപ്പനയുടെ ഇല കഷായം വച്ച് ചുമയുടെ മരുന്നായി ഉപയോഗിക്കുന്നു.നിലപ്പനക്കിഴങ്ങ് ഉണക്കി പൊടിച്ച് പാലിൽ കലക്കി പഞ്ചസാര ചേർത്ത് പതിവായി കഴിക്കുന്നത് ശരീരത്തിന് നല്ലതാന്.നിലപ്പന കിഴങ്ങ് അരച്ച് കലക്കി എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കാറുണ്ട്.ഇതിന്റെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് കുറയും.മുസലിഖദിരാദി കഷായത്തിലെ ഒരു പ്രധാന ചേരുവയാണ് നിലപ്പന.ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. യോനീരോഗങ്ങൾക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്. താലമൂലി, താലപത്രിക വരാഗി എന്നീ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്ന ഈ സസ്യത്തിന് ഹിന്ദിയിൽ മുസ്‌ലി എന്നാണ് പേര്. നെൽപാത എന്നും പേരുണ്ട്. ഇതും കാണുകഅവലംബംചിത്രങ്ങൾCurculigo orchioides എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia