തിരുതാളി
ഒരു ആയുർവേദ ഔഷധച്ചെടിയാണ് തിരുതാളി. ചെറുതാളി എന്നും പേരുണ്ട്. ഇംഗ്ലീഷ് പേര് : Obscure Morning Glory. ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണിത്.[1] സ്ത്രീകൾക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗർഭപാത്രസംബന്ധമായ അസുഖങ്ങൾക്കും അത്യുത്തമം. വന്ധ്യത , പിത്തരോഗങ്ങൾ എന്നിവയ്ക്ക് തിരുതാളി മരുന്നാണ്. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണുന്നു. ചുട്ടിത്തിരുതാളി എന്നും ചിലഭാഗങ്ങളിൽ ഈ ചെടി അറിയപ്പെടുന്നു, ഇലയുടെ മദ്ധ്യഭാഗത്തുള്ള അടയാളമാണ് ഈ പേരിന് കാരണം. സംസ്കൃതത്തിൽ ലക്ഷ്‌മണ എന്നാണിതിന്റെ പേര്.[2] തമിഴിൽ മാഞ്ജികം എന്നു പറയുന്നു. കാലത്തു വിരിഞ്ഞ് ഉച്ചയോടെ കൂമ്പുന്ന പൂക്കളാണ് രസാദി ഗുണങ്ങൾരസം : മധുരം വീര്യം : ഗുരു, സ്നിഗ്ദം ഗുണം : ശീതം വിപാകം : മധുരം
ഔഷധ ഗുണങ്ങൾആർസനിക് വിഷത്തിനുള്ള മറുമരുന്നാണ്. ചർമ്മ രോഗങ്ങളും അതിസാരവും ശമിപ്പിക്കും [3] ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia