ഗർഭപാത്രം
മനുഷ്യരുൾപ്പടെയുള്ള സസ്തനികളിലും സ്ത്രീകളുടെ പ്രത്യുല്‌പ്പാദന വ്യൂഹത്തിൻറെ ഒരു പ്രധാന ഭാഗമാണ് ഗർഭപാത്രം( uterus അഥവാ womb ). ഭ്രൂണത്തിന്റെ പരിപൂർണ്ണമായ വളർച്ചയെ സഹായിക്കുന്നതിലൂടെ പ്രത്യുല്പാദനം എന്ന പ്രകൃതിനിർദ്ധാരണം ഇതിലൂടെ നടക്കുന്നു. ഹോർമോണുകൾ സ്വാധിനം ചെലുത്തുന്ന ഒരു അവയവം ആണ് ഗർഭപാത്രം. വളരെ അപൂർവ്വമായി ആണുങ്ങളിലും ഗർഭപാത്രം കാണപ്പെടുന്നു. ഗർഭപാത്രത്തിനു ഒരു സഞ്ചിയുടെ ആകൃതിയാണുള്ളത്. നിരവധി ഗ്രന്ഥികളും ഇതിൽ കാണപ്പെടൂന്നു. ഈ ഗ്രന്ഥികൾ ഗർഭാശയത്തിനു വേണ്ട സ്രവങ്ങൾ ഉത്പാദിപ്പിക്കുന്നു ഇത് തടിച്ച മാംസപേശി നിർമ്മിതമായ ചുമരുകളുള്ള ഒരു അവയവമാണ്. അരക്കെട്ടിലാണ്(Pelvis) ഇത് സ്ഥിതി ചെയ്യുന്നത്, മൂത്രസഞ്ചിയുടെ പിന്നിലും ഗുദത്തിൻറെ മുന്നിലും ആയി. ഇതിന് 7.5 സെ.മീ. നീളവും, 5 സെ.മീ വീതിയും 2.5 സെ.മീ. കട്ടിയും ഉണ്ട്. ഇതിൻറെ മേത്ഭാഗത്തെ ഫണ്ടസ്(Fundus) എന്നും, അതിന് താഴെ മുഖ്യഭാഗമെന്നും, ഏറ്റവും താഴെയുള്ള ഭാഗത്തെ ഗർഭാശയമുഖം(Cervix) എന്നും പറയുന്നു. ഇത് യോനിയിലേക്ക് തുറക്കുന്നു. ഗർഭാശയമുഖത്ത് നിന്ന് മ്യൂക്കസ് സ്രവം ഉണ്ടാകാറുണ്ട്. അണ്ഡവിസർജനകാലത്ത് (Ovulation) ഈ സ്രവം നേർത്ത രീതിയിൽ കാണപ്പെടുന്നു. ഗർഭപാത്രത്തിൻറെ മുകൾഭാഗത്തായി രണ്ട് ഫല്ലോപ്പിയൻ കുഴലുകൾ (Fallopian tubes) തുറക്കുന്നുണ്ട്. ഈ ട്യൂബുകൾ ഓവറിയിലേക്കുള്ളതാണ്. ഇതിലാണ് ബീജസങ്കലനം(Fertilization) നടക്കുന്നത്. ഗർഭപാത്രത്തിൻറെ തടിച്ച ചുമരുകൾക്ക് മൂന്ന് നിരകളുണ്ട്. ബ്രോഡ് ലിഗമെൻറ് എന്നറിയപ്പെടുന്ന പെൽവിസ്സിൻറെ ഇരുവശങ്ങളിലും കാൺപ്പെടുന്നതുമായ ഏറ്റവും മുകളിലുള്ള ഒരു മെംബ്രൈനാണ് ഗർഭപാത്രത്തെ അതിൻറെ സ്ഥാനത്ത് ഉറപ്പിക്കുന്നത്. എൻഡോമെറ്റ്രിയം (Endometrium) ആണ് ഏറ്റവും ഉള്ളിലുള്ള ഭാഗം. ഇതിൻറെ പുറം ഭാഗമാണ് ആർത്തവസമയത്ത് വിടർത്തപ്പെടുന്നതും പുറംതള്ളപ്പെടുന്നതും. ഈ സ്ഥലത്ത് തന്നെയാണ് അണ്ഡം പുരുഷബീജവുമായി ചേർന്ന് ഉണ്ടാകുന്ന ഭ്രൂണം(Embryo) സ്ഥാപിക്കപ്പെടുന്നത്. അതിനാൽ ഗർഭിണികളിൽ ആർത്തവം ഉണ്ടാകാറില്ല. ഭ്രൂണം പൂർണ വളർച്ച പ്രാപിക്കുന്നത് ഗർഭപാത്രത്തിന് ഉള്ളിൽ വച്ചാണ്. മധ്യവയസ്സിൽ ആർത്തവവിരാമത്തോടെ (Menopause) ഗർഭപാത്രത്തിന്റെ പ്രവർത്തന ക്ഷമത നഷ്ടമാകുന്നു. അതോടെ ആർത്തവം നിലയ്ക്കുന്നു. ഓവറി ഉത്പാദിപ്പിക്കുന്ന ഈസ്ട്രജൻ(Estrogen) മുതലായ സ്ത്രീ ഹോർമോണുകൾ ഗർഭപാത്രത്തിന്റെ പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. റഫറൻസുകൾ മനുഷ്യശരീരത്തിലെ അവയവങ്ങൾ
![]() കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം ഉടൽ: ചുമൽ – നട്ടെല്ല് – നെഞ്ച് – സ്തനങ്ങൾ – വാരിയെല്ല് – വയർ – പൊക്കിൾ അവയവങ്ങൾ: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരൽ– കാൽ – മടി – തുട – കാൽ മുട്ട് – കാൽ വെണ്ണ – ഉപ്പൂറ്റി – കണങ്കാൽ – പാദം – കാൽ വിരൽ തൊലി: മുടി |
Portal di Ensiklopedia Dunia