തൊണ്ട
കശേരുക്കളുടെ ശരീരഘടനയിൽ, കശേരുവിന് മുന്നിൽ സ്ഥിതി ചെയ്യുന്ന കഴുത്തിന്റെ മുൻഭാഗമാണ് തൊണ്ട. ഗ്രസനിയും ശബ്ദ നാളവും തൊണ്ടയിലുണ്ട്. തൊണ്ടയിലെ ഒരു പ്രധാന ഭാഗം അന്നനാളത്തെ ശ്വാസനാളത്തിൽ നിന്ന് (വിൻഡ് പൈപ്പ്) വേർതിരിക്കുന്നത് വഴി ഭക്ഷണപാനീയങ്ങൾ ശ്വാസകോശത്തിലേക്ക് കടക്കുന്നത് തടയുന്ന ചെറു നാക്ക് (എപ്പിഗ്ലൊട്ടിസ്) ആണ്. തൊണ്ടയിൽ വിവിധ രക്തക്കുഴലുകൾ, ഫാറിംഗൽ പേശികൾ, നാസോഫറിംഗൽ ടോൺസിൽ, ടോൺസിലുകൾ, പാലറ്റൈൻ യുവുല, ശ്വാസനാളം, അന്നനാളം, വോക്കൽ കോഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു.[1] [2] സസ്തനികളുടെ തൊണ്ടയിൽ ഹയോയിഡ് അസ്ഥി, ക്ലാവിക്കിൾ എന്നിങ്ങനെ രണ്ട് അസ്ഥികൾ അടങ്ങിയിരിക്കുന്നു. "ത്രോട്ട്" എന്നത് ചിലപ്പോൾ ഗളനാളത്തിന്റെ പര്യായമായും കണക്കാക്കപ്പെടുന്നു.[3] ഇത് വായ, ചെവി, മൂക്ക് പോലെ ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളോടൊപ്പം പ്രവർത്തിക്കുന്നു. തൊണ്ടയിലെ ശ്വാസനാളം വായുമായി ബന്ധിപ്പിച്ച് സംസാരം സാധ്യമാകുന്നു. ഭക്ഷണവും ദ്രാവകവും തൊണ്ടയിലൂടെ കടന്നുപോകുന്നു. തൊണ്ട, മുകൾഭാഗത്തുള്ള നാസോഫറിനക്സ് വഴി മൂക്കിനോടും, യൂസ്റ്റാച്ചിയൻ ട്യൂബ് വഴി ചെവിയോടും ചേരുന്നു.[4] തൊണ്ടയിൽ നിന്നും ശ്വാസനാളം വഴി ശ്വാസ വായു ബ്രൊങ്കൈയിൽ എത്തുന്നു. അന്നനാളത്തിലൂടെ ഭക്ഷണം വയറ്റിലേക്ക് എത്തുന്നു.[5] അഡിനോയിഡുകളും ടോൺസിലുകളും അണുബാധ തടയാൻ സഹായിക്കുന്നു, അവ ലിംഫ് ടിഷ്യു ചേർന്നതാണ്. ശ്വാസനാളത്തിൽ വോക്കൽ കോഡുകൾ, എപ്പിഗ്ലൊട്ടിസ് (ഭക്ഷണം/ദ്രാവകം ശ്വാസകോശത്തിലേക്ക് കടക്കുന്നത് തടയുന്നു), സബ്‌ഗ്ലോട്ടിക് ലാറിൻക്സ് എന്നറിയപ്പെടുന്ന ഒരു പ്രദേശം എന്നിവ അടങ്ങിയിരിക്കുന്നു, കുട്ടികളിൽ സബ്‌ഗ്ലോട്ടിക് ലാറിൻക്സ് തൊണ്ടയുടെ മുകൾ ഭാഗത്തെ ഇടുങ്ങിയ ഭാഗമാണ്.[6] [7] ജുഗുലംതൊണ്ടയുടെ താഴ്ന്ന ഭാഗമാണ് ജുഗുലം, ഇത് സ്തനങ്ങൾക്ക് അല്പം മുകളിലാണ്. [8] ജുഗുലം എന്ന പദം, ജുഗുലത്തിലൂടെ കടന്നുപോകുന്ന ആന്തരികവും ബാഹ്യവുമായ ജുഗുലാർ സിരകളാൽ പ്രതിഫലിക്കുന്നു. പരാമർശങ്ങൾ
|
Portal di Ensiklopedia Dunia