കവിൾ
മുഖത്ത് മൂക്കിന്റെ ഇരുവശത്തുമായി കണ്ണുകൾക്ക് താഴെ ചെവികൾക്ക് ഇടയ്ക്കുള്ള ഭാഗങ്ങളാണ് കവിളുകൾ. മനുഷ്യനിലും മറ്റ് സസ്തനികളിലും കവിൾ മാംസനിബദ്ധമാണ്. കവിളിലെ ചർമം കവിളെല്ലിനും താടിയെല്ലിനും മധ്യേ, വായുടെ പാർശ്വഭിത്തിയായി വലിഞ്ഞുനിൽക്കുന്നു. കവിളിന്റെ അന്തർഭാഗം ഒരു ശ്ലേഷ്മസ്തരത്താൽ ആവൃതമാണ്. ഡി.എൻ.എ പരിശോധനയ്ക്കായി മാതൃക എടുക്കുന്നത് സാധാരണയായി കവിളിന്റെ അന്തർഭാഗത്തുനിന്നാണ്. കവിളിന്റെ ബാഹ്യഭാഗം രോമാവൃതമായ ചർമത്താൽ ആവൃതമാണ്. ചർവണം ചെയ്യുമ്പോൾ കവിളുകളും മധ്യത്തിലായുള്ള നാക്കും ചേർന്ന് ഭക്ഷണത്തിനെ പല്ലുകൾക്കിടയ്ക്ക് നിലനിർത്താൻ സഹായിക്കുന്നു. ബാഹ്യകണ്ണികൾഗ്രന്ഥസൂചി മനുഷ്യശരീരത്തിലെ അവയവങ്ങൾ
കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം ഉടൽ: ചുമൽ – നട്ടെല്ല് – നെഞ്ച് – സ്തനങ്ങൾ – വാരിയെല്ല് – വയർ – പൊക്കിൾ അവയവങ്ങൾ: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരൽ– കാൽ – മടി – തുട – കാൽ മുട്ട് – കാൽ വെണ്ണ – ഉപ്പൂറ്റി – കണങ്കാൽ – പാദം – കാൽ വിരൽ തൊലി: മുടി |
Portal di Ensiklopedia Dunia