മാർഗ്ഗംകളിപ്പാട്ട്തോമാശ്ലീഹായുടെ വിശേഷകർമ്മങ്ങളെപ്പറ്റിയുള്ള പാട്ടാണിത്. കേരളത്തിലും തമിഴ് നാട്ടിലുമായി തോമാശ്ലീഹാ ചെയ്ത പ്രവർത്തനങ്ങൾ വർണ്ണിക്കപ്പെടുന്നു. സാമൂഹികപ്രാധാന്യമുള്ള കാലിക പ്രശ്നങ്ങളും പാട്ടിന് വിഷയമാണ്[1]. വിളക്കിനു ചുറ്റുമായി പന്ത്രണ്ട് അംഗങ്ങൾ ചേർന്ന് നടത്തുന്ന നൃത്തത്തി നനുബന്ധമായുള്ള പാട്ടാണ് മാർഗ്ഗംകളിപ്പാട്ട്. മാർഗ്ഗം കളിയുടെ ആദ്യഭാഗം പാട്ടുപാടിക്കൊണ്ടുള്ള സമൂഹ നൃത്തമാണ്. പിന്നീട് ആയോധനപ്രധാനമായ പരിച മുട്ടാണ്. കുമ്മിയുടെ മട്ടിലുള്ളതാണ് നൃത്തരീതി. കൈകൊട്ടലല്ലാതെ മറ്റുതാളവാദ്യങ്ങളൊന്നുമില്ല. ആശാൻ പാടിക്കൊടുക്കുകയും മറ്റുള്ളവർ ഏറ്റു പാടി നൃത്തം വെയ്ക്കുകയും ചെയ്യുന്നു. കളികൾക്കിടയിലുള്ള ഇടവേളകളീൽ പാടിയിരുന്ന പാട്ടുകളെ കൽത്തറ എന്നു പറയുന്നു . വിളംബകാലത്തിലാരംഭിച്ച് നൃത്തവും പാട്ടും ക്രമേണ വേഗമാർജ്ജിക്കുന്നു[2]. നമ്പൂതിരിമാരുടെ സംഘംകളിയെ അനുകരിച്ചാണ് മാർഗ്ഗംകളി രൂപപ്പെടുത്തിയത് എന്ന് കരുതപ്പെടുന്നു [3]. ഇതും കാണുകഅവലംബം |
Portal di Ensiklopedia Dunia