ബീസ്റ്റ്
നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് സൺ പിക്ചേഴ്സ് നിർമ്മിച്ച് 2022-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ഭാഷാ ആക്ഷൻ- കോമഡി ചിത്രമാണ് ബീസ്റ്റ് .വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സെൽവരാഘവൻ, യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ ദാസ്, ലില്ലിപുട്ട് ഫാറൂഖി, അങ്കുർ അജിത് വികാൽ, സതീഷ് കൃഷ്ണൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു, ഛായാഗ്രഹണം മനോജ് പരമഹംസയും എഡിറ്റിംഗ് യഥാക്രമം ആർ. നിർമ്മലും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന് ആദ്യ ദിവസം മുതൽ തന്നെ മിശ്രിത അഭിപ്രായമാണ് പ്രക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നേടാൻ കഴിഞ്ഞത്.അഭിനേതാക്കളുടെ പ്രകടനങ്ങൾ, ആക്ഷൻ സീക്വൻസുകൾ, ഛായാഗ്രഹണം, പ്രൊഡക്ഷൻ ഡിസൈൻ, സംഗീതം, പശ്ചാത്തല സ്കോർ, നെൽസന്റെ സംവിധാനം എന്നിവയെ പ്രശംസ ലഭിച്ചു, അതേസമയം വേഗത, പ്രവചനാത്മകത, അസമമായ തിരക്കഥ എന്നിവ വിമർശനങ്ങൾ ഏറ്റുവാങ്ങി. അഭിനേതാക്കൾ
നിർമ്മാണം10 ഡിസംബർ 2020 ന്, ദളപതി 65 നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുമെന്ന് സൺ പിക്‌ചേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു,[1][2] കൂടാതെ സംഗീതം പകരുന്നതിനായി അനിരുദ്ധ് രവിചന്ദറിനെയും കൊണ്ടുവന്നു;[3] കത്തി (2014), മാസ്റ്റർ, കൊലമാവ് കോകില (2018), ഡോക്ടർ (2021) എന്നീ സിനിമകൾക്ക് ശേഷം വിജയും നെൽസനുമായുള്ള അനിരുദ്ധിന്റെ മൂന്നാമത്തെ കൂട്ടുകെട്ടാണ് ഈ പദ്ധതി.[4] ചിത്രം ദളപതി 65 എന്ന താൽക്കാലിക തലക്കെട്ടിൽ ലോഞ്ച് ചെയ്‌തപ്പോൾ, ചിത്രത്തിന്റെ പേര് ബീസ്റ്റ്[5][6] എന്ന് 2021 ജൂൺ 21-ന് വിജയുടെ ജന്മദിനത്തിന്റെ തലേന്ന് പ്രഖ്യാപിച്ചു.[7] സംഗീതംവിജയ്, നെൽസൺ എന്നിവരുമായുള്ള മൂന്നാമത്തെ കൂട്ടുകെട്ടിൽ അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.[8] ബീസ്റ്റിനുള്ള ആൽബത്തിൽ അഞ്ച് ഗാനങ്ങളും ആറ് തീം ട്രാക്കുകളും ഉണ്ടാകും; റൊമാന്റിക് സിംഗിൾ ഉൾപ്പെടെ മൂന്ന് ട്രാക്കുകൾ വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരെ ചിത്രീകരിച്ചു. റിലീസ്ബീസ്റ്റ് 2022 ഏപ്രിൽ 13ാം തീയതി റിലീസ് ചെയ്തു [9] അവലംബം
|
Portal di Ensiklopedia Dunia