ദ ഹിന്ദു
ഇന്ത്യയിലെ ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ദി ഹിന്ദു. ചെന്നൈയിൽ നിന്നും 1878ൽ ആരംഭിച്ചു. പ്രതിവാര പത്രമായാണ് തുടക്കം. 1889 ഏപ്രിൽ ഒന്നുമുതൽ ദിനപത്രമായി[1]. മദ്രാസ് ട്രിപ്ലിക്കേഷൻ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായി തുടങ്ങിയ ദ ഹിന്ദു,1905 ൽ കസ്തൂരി രംഗ അയ്യങ്കാർ വിലക്കുവാങ്ങുകയായിരുന്നു. ദി ഹിന്ദുവിന്റെ തമിഴ് പത്രം 2013 സെപ്റ്റംബർ 16-ാം തിയതി പ്രസിദ്ധീകരണം ആരംഭിച്ചു. [2] 1947ൽ ആരംഭിച്ച സ്‌പോർട്ട് ആൻഡ് പാസ്സ് ടൈം ആണ് പിന്നീട് സ്‌പോർട്ട്‌സ്റ്റാറായി മാറിയത്. 1984 ൽ 'ഫ്രണ്ട്‌ലൈൻ' എന്ന ദ്വൈവാരികയും ആരംഭിച്ചു.ചെന്നൈക്കുപുറമേ കോയമ്പത്തൂർ, ബാംഗ്ലൂർ, ഹൈദരാബാദ്, മധുര, വിശാഖപട്ടണം, കൊച്ചി, തിരുവനന്തപുരം, ഡൽഹി, വിജയവാഡ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. ഇപ്പോഴത്തെ മുഖ്യപത്രാധിപർ എൻ. രവിയും പത്രാധിപർ മാലിനി പാർഥസാരതിയുമാണ്.[3] ദ ഹിന്ദുവിന്റെ കോഴിക്കോട് എഡിഷൻ 2012 ജനുവരി 29-ാം തിയതി മുതൽ പ്രസിദ്ധീകരിച്ചു തുടങ്ങി. ഹിന്ദു ദിനപത്രത്തിന്റെ 17 പ്രിന്റിംഗ് പ്രസ്സുകളിൽ 3 എണ്ണം കേരളത്തിലാണുള്ളത്.[4] പ്രസിദ്ധീകരണങ്ങൾ
വാർഷിക പ്രസിദ്ധീകരണങ്ങൾ
അവലംബംThe Hindu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia