വിശാഖപട്ടണം
ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നഗരമാണ് വിശാഖപട്ടണം(തെലുഗ്:విశాఖపట్నం ഇംഗ്ലീഷ് : Visakhapatnam, Vizag, Vizagapatnam). ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള ഈ നഗരം ഒരു പ്രമുഖ പ്രകൃതിദത്തതുറമുഖവുമാണ്. ഇന്ത്യയുടെ കിഴക്കൻ നാവികപ്പടയുടെ ആസ്ഥാനം കൂടിയാണ് ഇത്. ഒരു ആധുനിക കപ്പൽ നിർമ്മാണശാലയും ഇവിടെയുണ്ട്. കപ്പൽ നിർമ്മാണശാലരണ്ടാം ലോകമഹായുദ്ധകാലത്താണ് സിന്ധ്യ സ്റ്റീം നാവിഗേഷൻ കമ്പനി എന്ന ഒരു സ്വകാര്യസ്ഥാപനത്തിനു കീഴിൽ വിശാഖപട്ടണം കപ്പൽനിർമ്മാണശാല ആരംഭിച്ചത്. 7 വർഷത്തിനു ശേഷം 1948 മാർച്ച് മാസത്തിൽ ഈ ശാലയിൽ നിന്നുള്ള ആദ്യത്തെ കപ്പൽ പൂർത്തിയായി. ഈ സമയത്ത് ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽനിർമ്മാണശാലയായിരുന്നു. എന്നാൽ കമ്പനിയിലേക്കുള്ള അസംസ്കൃതവസ്തുക്കളുടെ നീക്കം ലാഭകരമല്ലാത്തതിനാൽ 1952-ൽ സിന്ധ്യ കമ്പനി, ഈ സ്ഥാപനം അടച്ചു പൂട്ടാൻ തീരുമാനിച്ചു. എന്നാൽ 1952 മാർച്ചിൽ ഭാരതസർക്കാർ സിന്ധ്യാകമ്പനിയെ ഏറ്റെടുക്കുകയും, ഹിന്ദുസ്ഥാൻ ഷിപ്യാർഡ് കമ്പനി എന്ന പേരിൽ ഒരു പൊതുമേഖലാസ്ഥാപനമാക്കുകയും ചെയ്തു[1]. ആദ്യകാലത്ത് ഇവിടെ നിന്നും കപ്പലുകൾ നീറ്റിലിറക്കുന്നത് രസകരമായ രീതിയിലായിരുന്നു. ആയിരക്കണക്കിന് വാഴപ്പഴങ്ങൾ ഉപയോഗിച്ച് മെഴുക്കിയ ചെരുവുതലത്തിലൂടെയായിരുന്നു കപ്പലുകൾ നീറ്റിലിറക്കിയിരുന്നത്[1]. കാലാവസ്ഥ
അവലംബം
പുറത്തേക്കുള്ള കണ്ണികൾVisakhapatnam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia