ബാൻഡിറ്റ് ക്വീൻ
1994 - ൽ നിർമിച്ച ജീവചരിത്രപരമായ ആക്ഷൻ-സാഹസിക ചിത്രമാണ് ബാൻഡിറ്റ് ക്വീൻ . ഇതിൻ്റെ രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ചത് ശേഖർ കപൂർ ആണ് കൂടാതെ സീമ ബിശ്വാസ് പ്രധാന കഥാപാത്രമായി അഭിനയിച്ചു. ഉസ്താദ് നുസ്രത്ത് ഫത്തേ അലി ഖാനാണ് സംഗീതം ഒരുക്കിയത്. ഹിന്ദിയിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്, ആ വർഷത്തെ മികച്ച ചിത്രത്തിനും മികച്ച സംവിധാനത്തിനുമുള്ള ഫിലിംഫെയർ ക്രിട്ടിക്‌സ് അവാർഡ് എന്നിവ ഈ ചിത്രം നേടി. 1994 ലെ കാൻ ഫിലിം ഫെസ്റ്റിവലിലെ സംവിധായകരുടെ ഫോർട്ട്നൈറ്റ് വിഭാഗത്തിൽ പ്രീമിയർ ചെയ്യപ്പെട്ട ഈ ചിത്രം, എഡിൻബറോ ഫിലിം ഫെസ്റ്റിവലിലുംപ്രദർശിപ്പിച്ചു. [2] [3] 67-ാമത് അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യൻ എൻട്രിയായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു, പക്ഷേ നോമിനിയായി സ്വീകരിച്ചില്ല. [4] കഥ1968 ലെ വേനൽക്കാലത്ത് ഉത്തർപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിൽ വെച്ചാണ് ചിത്രം ആരംഭിക്കുന്നത്. [5] ഇരുപത്തിയഞ്ച് വയസ്സുള്ള പുട്ടിലാൽ ( ആദിത്യ ശ്രീവാസ്തവ ) എന്നയാളെയാണ് ഫൂലൻ വിവാഹം കഴിച്ചത്. അക്കാലത്ത് ശൈശവ വിവാഹങ്ങൾ പതിവായിരുന്നുവെങ്കിലും, ഫൂലൻ്റെ അമ്മ മൂല (സാവിത്രി റെയ്ക്വാർ) ഈ വിവാഹത്തെ എതിർക്കുന്നു. ഫൂലൻ്റെ വൃദ്ധനായ പിതാവ് ദേവീദീൻ (രാം ചരൺ നിർമ്മൽക്കർ) അവരുടെസംസ്കാരമനുസരിച്ച് ഫൂലനെ പുട്ടിലാലിനോടൊപ്പം യാത്രയയച്ചു. ജാതി വ്യവസ്ഥ ചൂഷണങ്ങൾക്കും, ലൈംഗിക ചൂഷണങ്ങൾക്കും ഫൂലൻ വിധേയയായിട്ടുണ്ട്. (ഫൂലൻ്റെ കുടുംബവും പുട്ടിലാലിൻ്റെ കുടുംബവും താഴ്ന്ന മല്ല ഉപജാതിയിൽ പെട്ടവരാണ്; ഉയർന്ന താക്കൂർ ജാതി, സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളിൽ നേതൃത്വം വഹിക്കുന്നു.) പുട്ടിലാൽ ശാരീരികമായും ലൈംഗികമായും ഫൂലനെ ദുരുപയോഗം ചെയ്യുന്നു, ഒടുവിൽ ഫൂലൻ വീട്ടിൽ നിന്ന് ഓടിപ്പോയി, പിന്നീട് മടങ്ങിവരും. ഫൂലൻ പ്രായമാകുമ്പോൾ, താക്കൂർ പുരുഷന്മാരിൽ നിന്ന് ലൈംഗിക അതിക്രമങൾ നേരിദുന്നു. അടുത്ത ടൗൺ മീറ്റിംഗിൽ, ഉയർന്ന ജാതിക്കാരായ പുരുഷന്മാരുടെ ലൈംഗിക മുന്നേറ്റങ്ങൾക്ക് അവൾ സമ്മതിക്കില്ല എന്നതിനാൽ, ഫൂലനെ ഗ്രാമത്തിൽ നിന്ന് പുറത്താക്കാൻ പഞ്ചായത്ത് അവരുടെ പുരുഷാധിപത്യ അധികാരം പ്രയോഗിക്കുന്നു. അതനുസരിച്ച്, ഫൂലൻ അവളുടെ ബന്ധുവായ കൈലാഷിനൊപ്പമാണ് ( സൗരഭ് ശുക്ല ) താമസിക്കുന്നത്. മറ്റൊരു ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ, വിക്രം മല്ല മസ്താനയുടെ ( നിർമൽ പാണ്ഡെ ) നേതൃത്വത്തിലുള്ള ബാബു ഗുജ്ജർ സംഘത്തിലെ കൊള്ളക്കാരുടെ ഒരു സൈന്യത്തെ അവൾ കണ്ടുമുട്ടുന്നു. ഫൂലൻ കുറച്ചുകാലം കൈലാഷിനൊപ്പം താമസിച്ചുവെങ്കിലും ഒടുവിൽ പോകാൻ നിർബന്ധിതയാകുന്നു. കോപാകുലയും നിരാശിതയുമായ ഫൂലൻ തൻ്റെ വിലക്ക് നീക്കാൻ ശ്രമിക്കുന്നതിനായി പോലീസിനെ സമീപിക്കുന്നു. എന്നാൽ അവളെ പോലീസ് അറസ്റ്റ് ചെയ്യുകയും, മർദിക്കുകയും, കസ്റ്റഡിയിൽ വെച്ച് ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. താക്കൂർ ജാതിക്കാർ ജാമ്യം കെട്ടിവച്ച് അവളെ വിട്ടയച്ചു. 1979 മെയ് മാസത്തിൽ ബാബു ഗുജ്ജർ ( അനിരുദ്ധ് അഗർവാൾ ) ഫൂലനെ തട്ടിക്കൊണ്ടുപോയി. ഗുജ്ജർ ക്രൂരനും കൊള്ളയടിക്കുന്നതുമായ കൂലിപ്പടയാളിയാണ്. ഗുജ്ജാറിൻ്റെ ലെഫ്റ്റനൻ്റ് വിക്രം, ഫൂലനോട് അനുഭാവം പുലർത്തുന്നുണ്ടെങ്കിലും, ഗുജ്ജർ അവളെ വിവേചനരഹിതമായി ക്രൂരമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. ഒരു ദിവസം ഇതു കണ്ട് സഹികെട്ട്, വിക്രം ഗുജ്ജറിന്റെ തലയിൽ വെടിവച്ചു. വിക്രം സംഘത്തെ ഏറ്റെടുത്ത്, നേതാവായി മാറുന്നു, ഫൂലനോടുള്ള അദ്ദേഹത്തിൻ്റെ സഹാനുഭൂതി ഒടുവിൽ ഒരു ബന്ധമായി വളരുന്നു. യഥാർത്ഥ ഗുണ്ടാ നേതാവ് (പഴയ ഗുജ്ജാറിൻ്റെ തലവൻ). ആയ താക്കൂർ ശ്രീറാം ( ഗോവിന്ദ് നാംദേവ് ) ജയിലിൽ നിന്ന് മോചിതനായി തൻ്റെ സംഘത്തിലേക്ക് മടങ്ങുന്നു, വിക്രം അദ്ദേഹത്തെ ആദരവോടെ സ്വീകരിക്കുമ്പോൾ, വിക്രമിൻ്റെ സമത്വ നേതൃത്വ ശൈലിയിൽ ശ്രീറാം കോപാകുലനാകുകയും ഫൂലനെ കൊതിക്കുകയും ചെയ്യുന്നു. ഈ സമയത്ത്, ഫൂളൻ തന്റെ മുൻ ഭർത്താവ് പുട്ടിലാലിനെ വീണ്ടും സന്ദർശിക്കുകയും വിക്രമിന്റെ സഹായത്തോടെ അവനെ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗത്തിനും ദുരുപയോഗത്തിനും നീതി തേടുകയും അവനെ അടിക്കുകയും ചെയ്യുന്നു. 1980 ഓഗസ്റ്റിൽ, വിക്രമിനെ വധിക്കാൻ ശ്രീറാം ഏർപ്പാട് ചെയ്യുകയും ഫൂലനെ തട്ടിക്കൊണ്ടുപോയി ബെഹ്‌മായി ഗ്രാമത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. ശ്രീറാമും മറ്റ് സംഘാംഗങ്ങളും ഫൂലനെ ആവർത്തിച്ച് ബലാത്സംഗം ചെയ്യുകയും മർദിക്കുകയും ചെയ്യുന്നു, അവളെ നഗ്നയാക്കി, ബെഹ്മായിയെ ഗ്രാമത്തെ ചുറ്റിനടത്തി, മർദിച്ച്, കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ അയയ്ക്കുന്നു (ഗ്രാമീണർ മുഴുവൻ കാൺകെ). ഗുരുതരമായി മുറിവേറ്റ ഫൂലൻ അവളുടെ ബന്ധുവായ കൈലാഷിൻ്റെ അടുത്തേക്ക് മടങ്ങുന്നു. അവൾ ക്രമേണ സുഖം പ്രാപിക്കുകയും വിക്രം മല്ലയുടെ പഴയ സുഹൃത്തായ മാൻ സിങ്ങിനെ ( മനോജ് ബാജ്‌പേയ് ) അന്വേഷിക്കുകയും ചെയ്യുന്നു. മാൻ സിംഗ് അവളെ ബാബ മുസ്തകിമിൻ്റെ ( രാജേഷ് വിവേക് ) നേതൃത്വത്തിലുള്ള മറ്റൊരു വലിയ സംഘത്തിലേക്ക് കൊണ്ടുവരുന്നു. അവൾ തൻ്റെ ചരിത്രം ബാബയോട് വിവരിക്കുകയും ഒരു സംഘം രൂപീകരിക്കാൻ ചില പുരുഷന്മാരും ആയുധങ്ങളും ആവശ്യപ്പെടുകയും ചെയ്യുന്നു. ബാബ മുസ്തകിം സമ്മതിക്കുന്നു, മാൻ സിങ്ങും ഫൂലനും പുതിയ സംഘത്തിൻ്റെ തലവരായി മാറുന്നു. ധീരതയോടും ഔദാര്യത്തോടും വിനയത്തോടും വിവേകത്തോടും കൂടി ഫൂലൻ തൻ്റെ പുതിയ സംഘത്തെ നയിക്കുന്നു. അവളുടെ പ്രശസ്തി വളരുന്നു. അവൾ ഫൂലൻ ദേവി, കൊള്ള രാജ്ഞി(ബാൻഡിറ്റ് ക്വീൻ) എന്ന് അറിയപ്പെടുന്നു. 1981 ഫെബ്രുവരിയിൽ, ബാബാ മുസ്തകിം, താക്കൂർ ശ്രീരാമൻ പങ്കെടുക്കുന്ന ബെഹ്‌മായിയിലെ ഒരു വലിയ വിവാഹത്തെക്കുറിച്ച് അവളെ അറിയിക്കുന്നു. ഫൂലൻ വിവാഹ പാർട്ടിയെ ആക്രമിക്കുകയും അവളുടെ സംഘം ബെഹ്‌മായിയിലെ മുഴുവൻ താക്കൂർ വംശത്തോടും പ്രതികാരം ചെയ്യുകയും ചെയ്യുന്നു. അവർ പുരുഷന്മാരെ വളഞ്ഞിട്ട് മർദ്ദിക്കുന്നു. പുരുഷന്മാരിൽ പലർക്കും ഒടുവിൽ വെടിയേറ്റു. ഈ പ്രതികാര നടപടി അവളെ ദേശീയ നിയമ നിർവ്വഹണ അധികാരികളുടെ (ന്യൂ ഡൽഹിയിൽ) ശ്രദ്ധയിൽ കൊണ്ടുവരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ താക്കൂർ ശ്രീറാമിന്റെ ദസഹായത്തോടെ ഫൂലനെ വേട്ടയാടാൻ തുടങ്ങുന്നു. ഈ മനുഷ്യവേട്ട ഫൂലൻ്റെ സംഘത്തിലെ നിരവധി ജീവൻ അപഹരിക്കുന്നു. ആത്യന്തികമായി, ഭക്ഷണമോ വെള്ളമോ ഇല്ലാതെ ചമ്പലിൻ്റെ പരുക്കൻ മലയിടുക്കുകളിൽ ഒളിക്കാൻ അവർ നിർബന്ധിതരാകുന്നു. ഫൂലൻ അവളുടെ സാധ്യതകൾ വിലയിരുത്തുകയും ഒടുവിൽ കീഴടങ്ങാൻ തീരുമാനിക്കുകയും ചെയ്യുന്നു. 1983 ഫെബ്രുവരിയിൽ ഫൂലൻ്റെ കീഴടങ്ങലോടെയാണ് ചിത്രം അവസാനിക്കുന്നത്. അവസാന ക്രെഡിറ്റുകൾ അവൾക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിച്ചതായി സൂചിപ്പിക്കുന്നു (ബെഹ്മയിയിലെ കൊലപാതക കുറ്റം ഉൾപ്പെടെ), 1994-ൽ അവൾ മോചിതയായി. കാസ്റ്റ്
സംഗീതം
ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയത് നുസ്രത്ത് ഫത്തേ അലി ഖാനാണ്, പരമ്പരാഗത രാജസ്ഥാനി സംഗീതത്തെ അടിസ്ഥാനമാക്കിയുള്ള ട്രാക്കുകൾ ഉൾപ്പെടുന്ന സൗണ്ട് ട്രാക്കിലെ, ഉപകരണേതര ശകലങ്ങൾക്കും ഖാൻ ശബ്ദം നൽകി. [6] [7]
പ്രകാശനംബോക്സ് ഓഫീസ്ഇന്ത്യയിൽ, ചിത്രം കൂടുതൽ വായനയ്ക്ക്
മറ്റ് ഉറവിടങ്ങൾ
ഇതും കാണുക
അവലംബം
ബാഹ്യ കണ്ണികൾ
|
Portal di Ensiklopedia Dunia