ശേഖർ കപൂർ

ശേഖർ കപൂർ
ശേഖർ കപൂർ , 2008
ജനനം (1945-12-06) 6 ഡിസംബർ 1945  (79 വയസ്സ്)
ജീവിതപങ്കാളിസുചിത്ര കൃഷ്ണമൂർത്തി (1999-2007)
വെബ്സൈറ്റ്http://www.shekharkapur.com/ഔദ്യോഗിക വെബ്സൈറ്റ്

ഒരു ഇന്ത്യൻ സംവിധായകനും, നടനും, നിർമ്മാതാവുമാണ് ശേഖർ കപൂർ(ജനനം: 6 ഡിസംബർ 1945)

പ്രശസ്ത ഹിന്ദി ചലച്ചിത്രനടൻ ദേവാനന്ദിന്റെ സഹോദരിയുടെ മകനാണ്. മാസൂം(1983), മിസ്റ്റർ ഇന്ത്യ(1987) തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനാണ്. ചമ്പൽ കൊള്ളക്കാരിയായിരുന്ന ഫൂലൻ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി 1994-ൽ നിർമ്മിച്ച ‘ബാൻഡിറ്റ് ക്വീൻ’ എന്ന ചിത്രത്തിലൂടെ അന്താരാഷ്ടപ്രശസ്തി നേടി. എലിസബത്ത് 1 രാജ്ഞിയുടെ ജീവിതത്തെ ആസ്പദമാക്കി കപൂർ സംവിധാനം ചെയ്ത ‘’എലിസബത്ത്’’(1998), ‘’ ’എലിസബത്ത്’’: ദി ഗോൾഡൻ ഏജ്’’(2007) എന്നീ ചിത്രങ്ങൾക്ക് ഏഴ് അക്കാഡമി അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിക്കുകയുണ്ടായി.[1]. വിശ്വരൂപം(2013) എന്ന ചിത്രത്തിൽ റോ ഉദ്യോഗസ്ഥനായ കേണൽ ജഗന്നാഥ് എന്ന വേഷം ച്യ്തു[2].

ബ്രിട്ടീഷ് പർവതാരോഹകനായിരുന്ന ജോർജ്ജ് മാലറിയുടെ ജീവിതത്തെ ആധാരമാക്കി ജൂലിയ റോബർട്ട്സ് നിർമ്മിക്കുന്ന മാലറി എന്ന ചിത്രത്തിന്റെ സംവിധാനമാണ് കപൂറിന്റെ പുതിയ സംരംഭം[3].

.2000-ത്തിൽ പദ്മശ്രീ ബഹുമതി ലഭിച്ചു.

സംവിധാനം ചെയ്ത ചിത്രങ്ങൾ

വർഷം ചിത്രം
1983 മാസൂം
1987 മിസ്റ്റർ ഇന്ത്യ
1989 ജോഷീലേയ് (സഹസംവിധാനം)
1989 ദുശ്മനി: എ വയലന്റ് ലവ് സ്റ്റോറി (സഹസംവിധാനം)
1994 ബാൻഡിറ്റ് ക്വീൻ
1998 എലിസബത്ത്
2002 ദി ഫോർ ഫെതേഴ്സ്
2007 എലിസബത്ത്: ദി ഗോൾഡൻ ഏജ്]]
2008 ന്യൂയോർക്ക്, ഐ ലവ് സ്റ്റോറി
2009 പാസേജ്
2013 ത്രീ ആപ്പിൾസ് ഫെൽ ഫ്രം ഹെവൻ
2015 പാനി (നിർമ്മാണത്തിൽ)
2013 മാലറി (ഭാവി പദ്ധതി)

അവലംബം

  1. എലിസൺ, മൈക്കൽ (18 മാർച്ച് 1999). "ബാർഡ് ബാറ്റിൽസ് ഫോർ ഓസ്ക്കാർ". ദി ഗാർഡിയൻ. ലണ്ടൻ.
  2. "വിശ്വരൂപത്തിൽ വന്നത് കമലിനോടൊപ്പം അഭിനയിക്കാൻ മാത്രം -ശേഖർ കപൂർ". ടിവി നൗ. കൊടൈക്കനാൽ. 26 ഡിസംബർ 2013.[പ്രവർത്തിക്കാത്ത കണ്ണി]
  3. "വ്യത്യസ്തതയുടെ കൈയൊപ്പുമായി ശേഖർ കപൂർ വീണ്ടും". മാതൃഭൂമി. 26 ഏപ്രിൽ 2010. Archived from the original on 2016-03-05. Retrieved 2014-02-20.

പുറത്തേക്കുള്ള കണ്ണികൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia