ഫ്രഡറിക് ഡിക്ലർക്ക്
ദക്ഷിണാഫ്രിക്കയുടെ ഏഴാമത്തെ പ്രസിഡണ്ടായിരുന്നു ഫ്രഡറിക് ഡിക്ലർക്ക് (F. W. de Klerk) (ജനനം:18 മാർച്ച് 1936 - മരണം:11 നവംബർ 2021). ഒരാൾ, ഒരു വോട്ട് എന്ന മുദ്രാവാക്യത്തിലൂടെ ദക്ഷിണാഫ്രിക്കയിലെ വംശവിവേചനം എന്നെന്നേക്കുമായി അവസാനിപ്പിച്ച രാഷ്ട്രത്തലവൻ എന്ന ബഹുമതി ഫ്രഡറിക് ഡിക്ലർക്കിനു അവകാശപ്പെട്ടതാണ്. 1993 -ലെ നോബൽ സമാധാനസമ്മാനത്തിനു നെൽസൺ മണ്ടേലയ്ക്കൊപ്പം അർഹനായി [1]. ജീവിതരേഖ1936 മാർച്ച് 18ന് ജോഹന്നിസ്ബർഗിൽ ജനിച്ചു. മുഴുവൻ പേർ ഫ്രെഡ്രിക് വിലേം ഡി ക്ലെർക്ക്. ദക്ഷിണാഫ്രിക്കയിലെ മുൻനിരനേതാവും, മന്ത്രിയുമായിരുന്ന സെനറ്റർ യാൻ ഡി ക്ലെർക്കിന്റെ മകനാണ്. സഹോദരൻ വിലേം ഡി ക്ലെർക്ക് {വിംപി}, അറിയപ്പെടുന്ന ന്യൂസ്‌പേപ്പർ ഉടമയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാപകരിൽ ഒരാളുമായിരുന്നു. 1958ൽ, പോച്ചെസ്ട്രും യൂണിവേഴ്‌സിറ്റിയിൽനിന്നും നിയമബിരുദമെടുത്ത ഫ്രഡറിക് ഡിക്ലർക്ക്, ട്രാൻസ്വാളിലെ വെരിനിജിംഗിൽ അഭിഭാഷകനായി പ്രവർത്തിച്ചു. മരികേ വിലെംസിയെ വിവാഹം കഴിച്ചു. രണ്ടു പുത്രന്മാരും ഒരു പുത്രിയുമുണ്ട്. പോച്ചെസ്ട്രും യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായി ക്ഷണം ലഭിച്ചെങ്കിലും, വെരിനിജിംഗിലെ നാഷണൽ പാർട്ടി അംഗമായി പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നതിനാൽ അദ്ദേഹം ക്ഷണം നിരസിച്ചു. 1978ൽ, പ്രധാനമന്ത്രി വൊർസ്റ്ററിന്റെ നേതൃത്വത്തിലെ മന്ത്രിസഭയിൽ പോസ്റ്റ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് / സാമൂഹ്യക്ഷേമ മന്ത്രിയായി നിയമിതനായ ഫ്രഡറിക് ഡിക്ലർക്ക്, പിന്നീട് പ്രധാനമന്ത്രിയായ ബോത്തായുടെ സഭയിൽ, പോസ്റ്റ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്, കായിക-വിനോദം, ഖനനം, ഊർജ്ജ-പരിസ്ഥിതി ആസൂത്രണം, ദേശീയവിദ്യാഭ്യാസവും ആസൂത്രണവും, അഭ്യന്തരം എന്നിങ്ങനെ പല മന്ത്രിസ്ഥാനങ്ങളും വഹിച്ചിരൂന്നു. 1985ൽ അദ്ദേഹം ഹൗസ് ഒഫ് അസംബ്ലിയിലെ മിനിസ്റ്റേഴ്‌സ് കൗൺസിൽ ചെയർമാനായി. 1986 ഡിസംബർ 1നു ഹൗസ് ഒഫ് അസംബ്ലി നേതാവും. ദേശീയവിദ്യാഭ്യാസമന്ത്രി സ്ഥാനം വഹിക്കവേ ഫ്രഡറിക് വർഗീകൃതയൂണിവേഴ്‌സിറ്റി സമ്പ്രദായത്തെ പിന്തുണച്ചവരിൽ ഒരാളായി. നാഷണൽ പാർട്ടി നേതാവെന്ന നിലയിൽ പരിഷ്‌കാരങ്ങളോടു വിമുഖതയും പുലർത്തിയിരുന്നു. 1989 സെപ്തംബറിൽ ഫ്രഡറിക് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രനേതൃത്വം ഏറ്റെടുത്തതിനുശേഷം ആദ്യപ്രസംഗത്തിൽ ഫ്രഡറിക് ഡിക്ലർക്ക്, വംശീയതാരഹിത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആഹ്വാനംചെയ്തു; രാഷ്ട്രത്തിന്റെ ഭാവിക്കുവേണ്ടിയുള്ള മാദ്ധ്യസ്ഥങ്ങൾക്കുവേണ്ടിയും. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിനു മേലുള്ള നിരോധനം നീക്കിയ ഫ്രഡറിക്, അതിന്റെ നേതാവായ നെൽസൺ മണ്ടേലയെ ജയിൽവിമുക്തനുമാക്കി. അവലംബം
|
Portal di Ensiklopedia Dunia