മുഹമ്മദ് യൂനുസ്
ഒരു ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനുമാണ് മുഹമ്മദ് യൂനുസ് (ബംഗാളി: মুহাম্মদ ইউনুস) (ജനനം: 1940 ജൂൺ 28) . പാവങ്ങൾക്ക് ജാമ്യവസ്തു ഇല്ലാതെ തന്നെ ചെറുകിട വായ്പകൾ നൽകി അതിലൂടെ അവരെ സാമ്പത്തിക സ്വയം പര്യാപ്തത നേടാൻ സഹായിക്കുന്ന ഒരു ധനകാര്യസ്ഥാപനമാണ് ഗ്രാമീൺ ബാങ്ക്. 2006-ൽ മുഹമ്മദ് യൂനുസിനും ഗ്രാമീൺ ബാങ്കിനും സംയോജിതമായി സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം ലഭിക്കുകയുണ്ടായി.ഇപ്പോൾ ബംഗ്ലാദേശ് പ്രധാനമന്ത്രി ആയി സേവനമനുഷ്ഠിക്കുന്നു ജീവചരിത്രംആദ്യകാലജീവിതംബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രവിശ്യയുടെ ഭാഗമായിരുന്ന (ഇപ്പോൾ ബംഗ്ലാദേശിൽ) ചിറ്റഗോംഗിലെ ബത്തുവ എന്നു പേരുള്ള ഗ്രാമത്തിലെ ഒരു മുസ്‌ലിം കുടുംബത്തിൽ സ്വർണ്ണവ്യാപാരിയായിരുന്ന ഹാസി ദുലാ മിയാ സൗദാഗറിന്റെയും ഭാര്യ സൂഫിയ ഖതൂണിന്റെയും ഒൻപതുമക്കളിൽ മൂന്നാമനായി 28 ജൂൺ 1940 -ൽ മുഹമ്മദ് യൂനുസ് ജനിച്ചു. 1944-ൽ യൂനുസിന്റെ കുടുംബം ചിറ്റഗോംഗിലേക്ക് താമസം മാറിയപ്പോൾ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്നും ചിറ്റഗോംഗിലുള്ള ലമാ ബാസാർ പ്രൈമറി സ്കൂളിൽ ചേർന്നു പഠനം തുടർന്നു. 1949-ൽ അദ്ദേഹത്തിന്റെ മാതാവിന് മാനസിക അസുഖം ബാധിച്ചിരുന്നു. കിഴക്കൻ പാകിസ്താനിലെ 39000 വിദ്യാർത്ഥികളിൽ നിന്നും പതിനാറാമനായാണ് യൂനുസ് മട്രിക്കുലേഷൻ പരീക്ഷയിൽ വിജയിയായത്. തന്റെ സ്കൂൾ പഠനകാലത്ത് സ്കൗട്ടിൽ സജീവമായിരുന്ന യൂനുസ് 1952-ൽ പടിഞ്ഞാറൻ പാകിസ്താനിലും, ഇന്ത്യയിലും 1955-ൽ കാനഡയിലും സ്കൗട്ട് പ്രവർത്തകരുടെ ബ്രഹത് സംഗമമായ ജംബോറീസിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി സന്ദർശിച്ചു. പിന്നീട് ചിറ്റഗോംഗ് കലാലയത്തിൽ ചേർന്ന യൂനുസ് അവിടെ കലാ സാസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാകുകയും നാടകാഭിനയത്തിനുള്ള പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. 1957-ൽ അദ്ദേഹം ധാക്ക സർവ്വകലാശാലയിൽ ഉപരിപഠനത്തിനായി ചേർന്ന് 1960-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും 1961-ൽ ബിരുദാനന്തരബിരുദവും നേടി. ഔദ്യോഗിക ജീവിതംപഠനത്തിനുശേഷം യൂനുസ് ബ്യൂറോ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസ്സർ നൂറുൽ ഇസ്‌ലാം, റഹ്മാൻ സോബാൻ എന്നിവരുടെ കീഴിൽ ഗവേഷണ വിദ്യാർത്ഥിയായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1961-ൽ ചിറ്റഗോംഗ് കലാലയത്തിൽ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകനായി നിയമിതനായി.അതോടൊപ്പം തന്നെ അദ്ദേഹം ഒരു പാക്കേജിംഗ് നിർമ്മാണശാല ലാഭകരമായി നടത്തി വരികയും ചെയ്തിരുന്നു. 1965-ൽ അദ്ദേഹത്തിന് അമേരിക്കയിൽ നിന്നും ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യപ്പെട്ടു. 1971-ൽ അദ്ദേഹം അമേരിക്കയിലെ വാണ്ടെർ ബിൽറ്റ് സർവ്വകലാശാലയിൽ നിന്നും ജി.പി.ഇ.ഡി. പ്രോഗ്രാമിലൂടെ സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയെടുത്തു. അതോടൊപ്പം 1969 മുതൽ 1972 വരെ അദ്ദേഹം മർഫ്രീസ്ബോറോയിലെ മിഡിൽ ടെന്നെസ്സീ സ്റ്റേറ്റ് സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി പ്രവർത്തിക്കുകയും ചെയ്തിരുന്നു. 1971-ൽ ബംഗ്ലാദേശ് വിമോചന യുദ്ധസമയത്ത് അമേരിക്കയിലായിരുന്ന യൂനുസ് അവിടെയുണ്ടായിരുന്ന മറ്റ് ബംഗ്ലാദേശി പൗരന്മാരോടൊപ്പം ചേർന്ന് വിമോചന യുദ്ധത്തിന് പിന്തുണ നൽകാനായി പൗരസമിതി രൂപീകരിക്കുകയും ബംഗ്ലാദേശ് ഇൻഫൊർമേഷൻ കേന്ദ്രം നടത്തുകയും അതോടൊപ്പം നാഷ്‌വില്ലിയിലെ തന്റെ വീട്ടിൽ നിന്നും ഒരു വാർത്താ പത്രിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. യുദ്ധശേഷം ബംഗ്ലാദേശിൽ തിരിച്ചെത്തിയ യൂനുസ് അവിടെ ഭരണകൂടത്തിൽ നൂറുൽ ഇസ്‌ലാം മേധാവിയായിരുന്ന പ്ലാനിംഗ് കമ്മീഷനിൽ നിയമിതനായെങ്കിലും ആ ജോലിയിൽ തൃപ്തനാകാതെ രാജിവെച്ച് ചിറ്റഗോംഗ് സർവ്വകലാശാലയിൽ സാമ്പത്തിക ശാസ്ത്രവിഭാഗം മേധാവിയായി ചുമതല ഏറ്റെടുത്തു.1974-ലെ ഭക്ഷ്യക്ഷാമ കാലത്ത് ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും അതിനായി ഗവേഷണ പ്രവർത്തന രൂപേണ ഒരു ഗ്രാമീണ സാമ്പത്തിക വികസന പരിപാടി രൂപീകരിക്കുകയും ചെയ്തു. 1975-ൽ അദ്ദേഹം രൂപം നൽകിയ നബാജുഗ് (പുതിയ യുഗം), തെഭാഗാ ഖമർ (മൂന്ന് അംശ പാടം) എന്നിവ സർക്കാർ ഏറ്റെടുത്ത് നടപ്പാക്കി. ഈ പരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കാനായി യൂനുസും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ചേർന്ന് ഗ്രാം സർക്കാർ (ഗ്രാമീണ സർക്കാർ) എന്ന ആശയം അവതരിപ്പിച്ചു. ഈ പദ്ധതി 1970-കളുടെ അവസാനത്തിൽ പ്രസിഡന്റ് സിയ ഉർ റഹ്മാൻ നടപ്പിൽ വരുത്തി. 2003 ആയപ്പോഴേക്കും സർക്കാറിന്റെ നാലാം തട്ടിൽ വികസന പ്രവർത്തനങ്ങൾ നടപ്പിൽ വരുത്താനായി 40,392 ഗ്രാമീണ സർക്കാറുകൾ നിലവിൽ വന്നിരുന്നു. എന്നാൽ ബംഗ്ലാദേശ് ലീഗൽ എയിഡ്സ് ആൻഡ് സർവ്വീസസ് ട്രസ്റ്റ് (ബ്ലാസ്റ്റ്) കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമസർക്കരുകൾ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹൈക്കോടതി വിധിച്ചു. ഗ്രാമീൺ ബാങ്ക്1976-ൽ ചിറ്റഗോംഗ് സർവ്വകലാശാലക്കടുത്തുള്ള ജോബ്ര ഗ്രാമം സന്ദർശിക്കുമ്പോൾ ദരിദ്രരായ ഗ്രാമവാസികളുടെ ഉന്നതിക്കായി എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിച്ച യൂനുസിന് മൂള കൊണ്ട് അകസാമാനങ്ങൾ പണിയുന്ന ജോബ്രയിലെ വനിതകൾക്ക് ചെറുകിട വായ്പകൾ ലഭിക്കുകയാണെങ്കിൽ അത് അവരുടെ ജീവിത സാഹചര്യങ്ങളിൽ അഭൂതമായ പുരോഗതി ഉണ്ടാക്കുമെന്ന് മനസ്സിലായി. എന്നാൽ തീരെ ദരിദ്രരായ ജോബ്രയിലെ ഗ്രാമീണ വനിതകൾക്ക് ജാമ്യവസ്തു നൽകാൻ ഇല്ലാത്തതിനാൽ അന്ന് നിലവിലുണ്ടായിരുന്ന ബാങ്കുകളെ സമീപിക്കാൻ കഴിയുമായിരുന്നില്ല. ജാമ്യവസ്തു ഇല്ലാതെ വായ്പ നൽകിയിരുന്നവർ അവരിൽ നിന്നും കൊള്ളപ്പലിശ ഈടാക്കിയിരുന്നതിനാൽ ദിനം മുഴുവനും കഠിനാധ്വാനം ചെയ്താലും ആ ദരിദ്ര ഗ്രാമീണ വനിതകളുടെ കയ്യിൽ കാര്യമായൊന്നും അവശേഷിച്ചിരുന്നില്ല. ആ അവസ്ഥയിൽ അവരെ സഹായിക്കാൻ വേണ്ടി യൂനുസ് തന്റെ കൈയിൽ നിന്നും 27 അമേരിക്കൻ ഡോളറിനു തുല്യമായ തുക വായ്പയായി നൽകി. ഗ്രാമീൺ ബാങ്ക് എന്ന പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു ഇത്. അംഗീകാരങ്ങൾദരിദ്ര ജനവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക മേഖലകളിലെ ഉന്നതിക്കായി നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് മുഹമ്മദ് യൂനുസിനും ഗ്രാമീൺ ബാങ്കിനും സംയോജിതമായി സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം 2006-ൽ ലഭിക്കുകയുണ്ടായി. നോബൽ പുരസ്ക്കാരം ലഭിക്കുന്ന ആദ്യത്തെ ബംഗ്ലാദേശിയും മൂന്നാമത്തെ ബംഗാളിയുമാണ് യൂനുസ്. അദ്ദേഹത്തിനു ലഭിച്ച മറ്റ് പുരസ്ക്കാരങ്ങളിൽ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ പതക്കം(2009), കിം അബ്ദുൽ അസീസ് പതക്കം(2007), രാമൺ മഗ്സാസെ പുരസ്ക്കാരം, ലോക ഭക്ഷ്യ സമ്മാനം, സിഡ്നി സമാധാന സമ്മാനം, ഇക്കഡോറിയൻ സമാധാന സമ്മാനം എന്നിവ ഉൾപ്പെടുന്നു. അതുപോലെ അദ്ദേഹത്തിന് 26 ഹോണററി ഡോക്ടറേറ്റ് ബിരുദങ്ങളും 15 പ്രത്യേക പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കുടുംബം1967-ൽ അമേരിക്കയിലെ വാണ്ടെർ ബിൽറ്റ് സർവ്വകലാശാലയിൽ വെച്ച് യൂനുസ് ഒരു റഷ്യൻ കുടിയേറ്റക്കാരൻറെ മകളും റഷ്യൻ സാഹിത്യ വിദ്യാർത്ഥിനിയുമായിരുന്ന വെറ ഫൊറസ്റ്റെൻകൊയെ കണ്ട്മുട്ടുകയും ആ കൂടിക്കാഴ്ച്ച 1970-ൽ അവരുടെ വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. 1979-ൽ ചിറ്റഗോംഗിൽ വെച്ച് തങ്ങളുടെ ആദ്യ പെൺകുഞ്ഞിന് ജന്മം നൽകിയ വെറ ഏറെക്കഴിയും മുമ്പ് ബംഗ്ലാദേശ് കുട്ടികളെ വളർത്താൻ പറ്റിയ ഇടമല്ല എന്ന കാരണം പറഞ്ഞ് യൂനുസുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച് ന്യൂജർസിയിലേക്ക് തിരുച്ചുപോയി. യൂനുസ് പിന്നീട് മാഞ്ചസ്റ്റർ സർവ്വകലാശാലയിൽ ഊർജ്ജതന്ത്ര ഗവേഷകയായിരുന്ന അഫ്രോസി യൂനുസിനെ വിവാഹം കഴിച്ചു. പിന്നീട് ജഹാംഗീർ നഗർ സർവ്വകലാശാലയിൽ നിയമിതയായ അഫ്രോസി 1986-ൽ മകളായ ദേന അഫ്രോസി യൂനുസിനു ജന്മം നൽകി. യൂനുസിന്റെ സഹോദരനായ മുഹമ്മദ് ഇബ്രാഹീം ധാക്ക സർവ്വകലാശാലയിലെ ഊർജ്ജതന്ത്ര പ്രൊഫസ്സറും കൗമാരപ്രായത്തിലുള്ള ഗ്രാമീണ പെൺകുട്ടികൾക്ക് ശാസ്ത്ര വിദ്യാഭ്യാസം നൽകുന്ന സി.എം.ഇ.എസ്.(ദ സെന്റർ ഫോർ മാസ് എഡ്യൂക്കേഷൻ ഇൻ സയൻസ്)ന്റെ സ്ഥാപകനുമാണ്. അതുപോലെ അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ബംഗ്ലാദേശിലെ പ്രശസ്ത ടി.വി. അവതാരകനും അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനുമാണ്. യൂനുസിന്റെ മൂത്ത മകളും ഗായികയുമായ മോനിക്ക യൂനുസ് ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. രചനകൾയൂനുസിന്റെ പുസ്തകങ്ങൾ
യൂനുസിന്റെ പ്രബന്ധങ്ങൾ
യൂനുസിനെക്കുറിച്ച്
അവലംബം
|
Portal di Ensiklopedia Dunia