പ്രയാണം (1975ലെ ചലച്ചിത്രം)
1975 ൽ പത്മരാജന്റെ സംഭാഷണം രചിച്ച് ഭരതൻ കഥയും സംവിധാനവും കലാസംവിധാനവും നിർവ്വഹിച്ച ഒരു മലയാള ചലച്ചത്രമായിരുന്നു പ്രയാണം . ഭരതന്റെയും പത്മരാജന്റെയും കന്നിച്ചിത്രമായിരുന്നു ഇത്. പിന്നീട് ഈ കഥാകാരനും സംവിധായകനും ചേർന്ന പ്രത്യേക ഒരു കൂട്ടുകെട്ടു രൂപപ്പെടുകയും അനവധി ചിത്രങ്ങൾ മലയാള സിനിമാലോകത്തിന് കാഴ്ചവയ്ക്കുകയും ചെയ്തു[1]. പ്രയാണത്തിൽ മോഹൻ, കൊട്ടാരക്കര, മാസ്റ്റർ രഘു, ലക്ഷ്മി, കവിയൂർ പൊന്നമ്മ, നന്ദിതാ ബോസ് തുടങ്ങിയ നടീനടന്മാർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു. പ്രായം ചെന്ന, പൂജാദികാര്യങ്ങളിൽ മുഴുകിയ ഒരു ബ്രാഹ്മണൻ ഒരു യുവതിയെ വിവാഹം കഴിക്കുകയും അവൾ സമീപത്തെ ഒരു യുവാവുമായി അടുക്കുകയും ചെയ്യുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ചെറിയ തന്മയത്വമുള്ള ഷോട്ടുകളിലൂടെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലൂടെ സഞ്ചരിക്കാൻ സംവിധായകനു സാധിച്ചിരിക്കുന്നു.[2] അഭിനേതാക്കൾ
ഗാനങ്ങൾഈ ചിത്രത്തിലെ വയലാർ രാമവർമ്മ, ബിച്ചു തിരുമല എന്നിവർ എഴുതിയ ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസനാണ് ഈണം പകർന്നിരിക്കുന്നത് [3].
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia