നവംബറിന്റെ നഷ്ടം

നവംബറിന്റെ നഷ്ടം
വി.സി.ഡി. പുറംചട്ട
സംവിധാനംപി. പത്മരാജൻ
നിർമ്മാണംഎം. അബ്ബാസ്
രചനപി. പത്മരാജാൻ
അഭിനേതാക്കൾ
സംഗീതം
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംമധു കൈനകരി
സ്റ്റുഡിയോചരഷ്മ
വിതരണംവിജയ മൂവീസ്
റിലീസിങ് തീയതി1982
രാജ്യംഇന്ത്യ
ഭാഷമലയാളം

പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നവംബറിന്റെ നഷ്ടം. മാധവി, വി. രാമചന്ദ്രൻ, പ്രതാപ് പോത്തൻ, സുരേഖ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചരഷ്മയുടെ ബാനറിൽ എം. അബ്ബാസാണ് ചിത്രം നിർമ്മിച്ചത്.

ഇതിവൃത്തം

കാമുകനാൽ ഉപേക്ഷിക്കപ്പെട്ട മീര എന്ന പെൺകുട്ടി നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളെ കുറിച്ചും, അവളുടെ സഹോദരന്റെ പിന്തുണയോടെ അവൾ എങ്ങനെ ആ വിഷമഘട്ടം തരണം ചെയ്യുന്നു എന്നതുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ

ക്ര.നം. അഭിനേതാവ് വേഷം
1 രാമചന്ദ്രൻ വി ബാലു മീരയുടെ സഹോദരൻ
2 മാധവി മീര
3 പ്രതാപ് പോത്തൻ ദാസ് (മീരയുടെ കാമുകൻ)
4 ഭരത് ഗോപി മീരയുടെ അച്ഛൻ
5 സുരേഖ അംബിക (ബാലുവിന്റെ ഭാര്യ)
6 നളിനി (മീരയുടെ സുഹൃത്ത്)


സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് പൂവച്ചൽ ഖാദർ

ഗാനങ്ങൾ
# ഗാനംസംഗീതംഗായകർ ദൈർഘ്യം
1. "അരികിലോ അകലെയോ"  എം.ജി. രാധാകൃഷ്ണൻകെ.എസ്. ചിത്ര, ബി. അരുന്ധതി 3:04
2. "ഏകാന്തതേ നിന്റെ"  കെ.സി. വർഗ്ഗീസ്കെ.ജെ. യേശുദാസ് 3:09
3. "ഏകാന്തതേ നിന്റെ"  കെ.സി. വർഗ്ഗീസ്ജെൻസി 3:09

പുറത്തേക്കുള്ള കണ്ണികൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia