മാസ്റ്റർ രഘു (കരൺ)
മാസ്റ്റർ രഘു എന്ന പേരിൽ പൊതുവായി അറിയപ്പെടുന്ന നടന് പഴയ കാലത്ത് മലയാള സിനിമയിലെ ബാലതാരം ആയിരുന്നു. ജീവിത രേഖജനനം 1969 ആഗസ്റ്റ് 19 ന് തമിഴ്നാട്ടിൽ. യഥാർത്ഥ പേരു് രഘുകേശവൻ. 50 ൽ ഏറെ മലയാള സിനിമകളിൽ മാസ്റ്റർ രഘു എന്ന പേരിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 1972 ൽ അച്ഛനും ബാപ്പയും എന്ന മലയാള ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. കൌമാര പ്രായത്തിൽ അഭിനയിച്ച ഇണ, കുയിലിനെ തേടി എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റുകൾ ആയിരുന്നു. മുതിർന്നതിനു ശേഷം രഘു എന്ന പേരിൽ ഏതാനു മലയാള സിനിമകളിൽ അഭിനയിച്ചിരുന്നു. 1974 ൽ രാജഹംസം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയിരുന്നു. പിന്നീട് 1975ൽ പ്രയാണം, സ്വാമി അയ്യപ്പൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടി. അനേകം ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. മുതിർന്നതിനു ശേഷം പൂർണ്ണമായും തമിഴ് സിനിമയിലേയ്ക്ക് ചേക്കേറി. ബാല്യ കാലത്തിനു ശേഷം അണ്ണാമലൈ എന്ന ചിത്രത്തിൽ രജനീ കാന്തിനൊപ്പവും നമ്മവർ എന്ന ചിത്രത്തിൽ കമൽഹാസനൊപ്പവുമുള്ള അഭിനയം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രം മുതൽ കരൺ എന്ന പുതിയ പേരിലാണ് തമിഴിൽ അറിയപ്പെടുന്നത്. അനേകം തമിഴ് സിനിമകളില് വിജയ്, അജിത് എന്നീ നായകന്മാരോടൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയിച്ച മലയാള സിനിമകൾബാലതാരം: മാസ്റ്റർ രഘു എന്ന പേരിൽ
As lead രഘു - (മലയാള സിനിമ) കരൺ- (തമിഴ് സിനിമ)
|
Portal di Ensiklopedia Dunia