പുതുപ്പാടി ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ, തിരുവമ്പാടി നിയമസഭാ മണ്ഡല പരിധിയിൽ താമരശ്ശേരി താലൂക്കിൽ, കൊടുവള്ളി ബ്ലോക്കിലാണ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 64.75 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഭൂപ്രദേശം കൂടിയാണ് പുതുപ്പാടി. ചരിത്രംപണ്ടൊക്കെ തോട്ടം മുതലാളിമാർ തങ്ങളുടെ തൊഴിലാളികളെ താമസിപ്പിക്കാൻ കെട്ടിയുണ്ടാക്കിയിരുന്ന നീണ്ട ഷെഡുകളെ പാടി എന്നായിരുന്നു വിളിക്കാറ്. അതിൽ നിന്നുമാണ് പുതുപ്പാടി എന്ന പേര് ലഭിച്ചത്. 1962 ൽ നടപ്പിലാക്കിയ കേരള പഞ്ചായത്ത് നിയമഭേദഗതി 1960 മുതലാണ് പുതുപ്പാടി പഞ്ചായത്ത് രൂപികരിക്കപ്പെടുന്നത്. അത് വരേ താമരശ്ശേരി പഞ്ചായത്തിൽ പെട്ട ഭൂപ്രദേശം മാത്രമായിരുന്നു പുതുപ്പാടി. PP സയീദ് ആണ് പുതുപ്പാടിയുടെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡണ്ട്. ടൂറിസംകേരള ടൂറിസം രംഗത്ത് നിർണായക പങ്കുവഹിക്കുന്ന ഒരു പ്രദേശമാണ് പുതുപ്പാടി. വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം സ്ഥിതി ചെയ്യുന്നത് പുതുപ്പാടി പഞ്ചായത്തിലാണ്.
വിദ്യാഭ്യാസം90 ശതമാനത്തിലധികം സാക്ഷരതയാണ് പുതുപ്പാടിയിലേത്. അതിൽ ഇവിടെ സ്ഥിതി ചെയ്യുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളുടെ വലിയ പങ്കുണ്ട്. താഴെ കൊടുത്തവയാണ് അവയിൽ പ്രധാനപ്പെട്ട ചിലത്.
ഭരണം, രാഷ്ട്രീയംപ്രത്യേകിച്ചൊരു രാഷ്ട്രീയ കക്ഷിയോടും അധികക്കൂറ് പുലർത്താത്തതാണ് പുതുപ്പാടിയുടെ സ്വഭാവം. എന്നാൽ വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ളവരാണ് ഭൂരിഭാഗവും. നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത് ആയിഷക്കുട്ടി സുൽത്താൻറെ അധ്യക്ഷതയിലുള്ള യു.ഡി.എഫ് മുന്നണിയാണ്. ഷംസീർ പോത്താറ്റിലാണ് ഉപാധ്യക്ഷൻ. പ്രധാനപ്പെട്ട സ്ഥലങ്ങൾ
അതിരുകൾ
വാർഡുകൾ:211 :കണ്ണപ്പൻകുണ്ട്. 2 :മട്ടിക്കുന്ന് 3:വള്ളിയാട് 4 :മുപ്പതേക്ര 5 :കണലാട് 6 :അടിവാരം 7 :എലിക്കാട് 8 :കൈതപ്പൊയിൽ 9 :വെസ്റ്റ് കൈതപ്പൊയിൽ > 10 :ഒടുങ്ങാക്കാട് 11 :കുപ്പായക്കോട് 12:മമ്മുണ്ണിപ്പടി 13: കൊട്ടാരക്കോത്ത് 14 :കാവുംപുറം 15 :പെരുമ്പള്ളി 16 :മലപുറം 17 :എലോക്കര 18 :ഈങ്ങാപ്പുഴ 19 :വാനിക്കര 20 :കരികുളം 21 :കാക്കവയൽ സ്ഥിതിവിവരക്കണക്കുകൾ
അവലംബം
|
Portal di Ensiklopedia Dunia