ചേമഞ്ചേരി
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചേമഞ്ചേരി. [1] ജനസംഖ്യ2001 ലെ ഇന്ത്യൻ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ചേമഞ്ചേരിയിൽ 32532 ആളുകളുണ്ട്. ഇതിൽ 15281 പുരുഷന്മാരും 17251 സ്ത്രീകളും ഉണ്ട്.[2] ചേമഞ്ചേരി കുഞ്ഞിരാമൻ നായർചേമഞ്ചേരിയിലെ പ്രശസ്ത കഥകളി കലാകാരനാണ് ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. കഴിഞ്ഞ എൺപത് വർഷമായി അദ്ദേഹം കഥകളി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. കൃഷ്ണന്റെ വേഷം മാത്രം ആയിരത്തിലധികം തവണ അദ്ദേഹം ചെയ്തിട്ടുണ്ട്. 2017 ൽ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. [3] ഗതാഗതംകൊയിലാണ്ടിയാണ് ചേമഞ്ചേരിയുടെ ഏറ്റവും അടുത്തുള്ള പട്ടണം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ. ചേമഞ്ചേരി, കൊയിലാണ്ടി എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. ദേശീയപാത നമ്പർ 66 ചേമഞ്ചേരിയിലൂടെ കടന്നുപോവുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾ
അവലംബങ്ങൾ
|
Portal di Ensiklopedia Dunia