നീലത്താമര (2009)
എം.ടി. വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് നീലത്താമര. ആറാം തമ്പുരാൻ, പൂച്ചയ്ക്കൊരു മൂക്കൂത്തി, വെട്ടം, പച്ചമരത്തണലിൽ എന്നീ ചിത്രങ്ങൾക്കു ശേഷം രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വയലാർ ശരത് ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിദ്യാസാഗർ ആണ്. വിജയ് ലോകനാഥ് ആണ് ഛായാഗ്രാഹകൻ. 1979 കാലഘട്ടത്തിലെ മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്കരണമാണ് ഈ ചിത്രം. ഈ ചിത്രം വാണിജ്യപരമായി വിജയമായിരുന്നു. അഭിനേതാക്കൾ
അർച്ചന കവിയ്ക്ക് ഈ ചിത്രത്തിൽ ശബ്ദം നൽകിയിരിക്കുന്നത് ശ്രീദേവി എന്ന ഡബ്ബിങ്ങ് ആർട്ടിസ്റ്റാണ്. ഗാനങ്ങൾഈ ചിത്രത്തിൽ 5 ഗാനങ്ങൾ ഉണ്ടായിരുന്നു. ഗാനങ്ങൾ രചിച്ചത് വയലാർ ശരത്ചന്ദ്രവർമ്മയും, സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗറും ആയിരുന്നു. ഇതിലെ അനുരാഗ വിലോചനനായി എന്ന് തുടങ്ങുന്ന ഗാനം ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia